യുഎഇ ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് കൊടുക്കുന്നത് പോലെ സന്തോഷ്‌ പണ്ഡിറ്റ്‌ എഴുതുന്നു

2011ൽ യുട്യൂബിൽ വന്ന ഗാനങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് ഉയര്‍ന്ന കലാമൂല്യങ്ങള്‍ ഉണ്ടെന്നവകാശപെടുന്ന മുഖ്യധാരാ സിനിമകളെ വിമര്‍ശനാത്മകമായി വീക്ഷിക്കാനും മുൻകൈ എടുത്ത സന്തോഷ്‌ 2011ലാണ് കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ് ചിത്രം ആദ്യ ഒരാഴ്ചയില്‍ത്‌നനെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതോടെ ഒരു മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയില്‍ സന്തോഷ് ചലച്ചിത്രരംഗത്ത് അറിയപെടാന്‍ തുടങ്ങി അത് പോലെ തന്നെ വലിയ രീതിയിൽ ആക്രമിക്കപ്പെട്ട ഒരു കലാകാരൻ കൂടിയാണ് സന്തോഷ്‌ ഇപ്പോൾ സന്തോഷ്‌ രസകരമായ ഒരു കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് മലയാള സിനിമയിലെ പല പ്രമുഖർക്കും യുഎഇ ഗവണ്മെന്റിന്റെ ഗോൾഡൻ വിസ ലഭിച്ചതിനെ പറ്റിയാണ് പരാമർശം.

കുറിപ്പിന്റെ പൂർണ്ണരൂപം:

“മക്കളേ മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു യുഎഇ ഗോൾഡൻ വിസ കൊടുത്തു എന്ന് കേട്ടു അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും അങ്ങനെ ഗോൾഡൻ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല പാവമാണ് ട്ടോ)
പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ഗോൾഡൻ വിസ കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ.

(വാൽകഷ്ണം ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു ഇതൊരു മാതിരി കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആയി ഏതായാലും നല്ല കാര്യം ആണേ) എല്ലാവർക്കും നന്ദി ബൈ സന്തോഷ്‌ പണ്ഡിറ്റ്‌ (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് പണ്ഡിറ്റിനെ പോലെ ആരും ഇല്ല).

ഇതാണ് സന്തോഷിന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് സമ്മിശ്ര പ്രതികരണമാണ് പോസ്റ്റിനു ലഭിച്ചു കൊണ്ടിരിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് മിനിമോളുടെ അച്ഛന്‍ ഉരുക്കു സതീഷന്‍ ഒരു സിനിമാക്കാരന്‍ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍ പ്രേമസ്വരൂപനും കൂട്ടൂകാരും കല്യാണിയുടെ കല്യാണം തുടങ്ങിയ ഷോര്‍ട്ട്ഫിലിമുകളുടെ സംവിധായകന്‍ കൂടിയാണ് 2017ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ പ്രധാനപെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Comment