രണ്ടും മൂന്നും വർഷം കോച്ചിങ്ങിനു വിട്ടിട്ടും മക്കൾക്ക് എംബിബിഎസ്‌ കിട്ടുന്നില്ലെന്ന് പറയുന്ന മാതാപിതാക്കൾ അറിയുവാൻ

പത്താം ക്ലാസ്സിലേക്ക് മക്കൾ എത്തുമ്പോഴേക്കും മാതാപിതാക്കൾക്ക് വലിയ രീതിയിലുള്ള ടെൻഷൻ ആണ് പ്ലസ് ടുവിന് എന്ത് എടുക്കണം പിന്നീട് ഉപരിപഠനത്തിനു ഏത് മേഖലയിലേക്ക് പിടിച്ചുയർത്തണം ജോലിസാധ്യതകൾ സാമ്പത്തിക അഭിവൃദ്ധി അങ്ങനെ പലതുമാണ് അത്തരത്തിലുള്ള വലിയ ചിന്തകളിലേക്ക് കടക്കുന്നത് കൂടുതലായും സമൂഹത്തിൽ ഇപ്പോഴും കടന്നു വരുന്ന ഒരു പ്രവണതയാണ് എങ്ങനെയെങ്കിലും മക്കളെ ഡോക്റ്റർ ആക്കാനോ എൻജിനീയർ ആക്കാനോ ഉള്ള വ്യഗ്രത ലോകം മാറിയതും അവർ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല ഇപ്പോൾ അത്തരത്തിലുള്ള സാഹചര്യങ്ങളെ കുറിച്ച് വിശദമായി എഴുതിയിരിക്കുകയാണ് ഇൻസൈറ്റ് മിഷൻ സ്ഥാപകാനായ സുനിൽ കുരുവിള.

കുറിപ്പിങ്ങനെ:
നീറ്റ് പരീക്ഷ കഴിഞ്ഞു ഇന്ന് അതുകൊണ്ടു തന്നെ ധാരാളം ഫോൺ കാളുകൾ വന്നു
സാർ എംബിബിഎസ്‌ ആണ് മനസ്സിൽ ഉണ്ടായിരുന്നത് കിട്ടുമെന്ന് തോന്നുന്നില്ല മോൻ വളരെ നിരാശയിലാണ് കഴിഞ്ഞവർഷം കിട്ടാഞ്ഞതുകൊണ്ടു റിപ്പീറ്റ് ചെയ്തതാണ് ഇപ്പ്രാവശ്യം തീരെ പ്രതീക്ഷയില്ല നീറ്റ് കിട്ടുന്നില്ലെങ്കിൽ വേറെ വല്ല നല്ല കോഴ്സും ഉണ്ടോ? ”പ്രിയ മാതാപിതാക്കളെ കുട്ടികളെ ഇന്ന് എംബിബിഎസ്‌ ലോകത്തെ വലിയ സംഭവം ഒന്നും അല്ല എംബിബിഎസ്‌നു അപ്പുറം ലോകം അവസാനിക്കും എന്നുള്ള മനോഭാവം ആണ് ആദ്യം മാറേണ്ടത് ഏതു മത്സര പരീക്ഷക്ക് ഇന്ത്യയിൽ തയാറെടുക്കുമ്പോഴും ഒന്നോ രണ്ടോ ഫാൾ ബാക്ക് ഓപ്‌ഷൻസ് കൂടി പ്ലാൻ ചെയ്യണം ലോകത്തു ഏറ്റവും വലിയ അഡ്മിഷൻ മത്സരം നടക്കുന്ന ഒരു രാജ്യമാണ് നമ്മുടേത് ലോകത്തു മറ്റെവിടെയാണ് ഇത്രയധികം യുവജനങ്ങൾ ഓരോ മത്സര പരീക്ഷയും എഴുതുന്നത്?.

അതുകൊണ്ടു നിങ്ങൾ എത്ര മിടുക്കരാണെങ്കിലും ഒരൽപം ഭാഗ്യവും കൂടി ഉണ്ടെങ്കിലേ നമ്മൾ ആഗ്രഹിക്കുന്ന കോഴ്സുകൾ ഒക്കെ ലഭിക്കൂ പണം ധാരാളം ഉള്ളവർക്ക് മിക്ക കോഴ്സുകളും ‘വാങ്ങിക്കാൻ’ കഴിയും അത് വേറെ കാര്യം വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണുക എംബിബിഎസ്‌നു അഡ്മിഷൻ കിട്ടാത്തത് ചിലപ്പോൾ ഭാഗ്യവും ആകാം രണ്ടു പ്രാവശ്യം ഐഐടി ശ്രമിച്ചു കിട്ടാതെ പോയ ആളാണ് 2009ൽ നോബൽ ജേതാവായ വെങ്കിട്ടരാമൻ രാമകൃഷ്ണൻ ഡോക്റ്റർ ആകാൻ പറ്റാതെപോയപ്പോൾ സിവിൽ സർവീസിലും മറ്റും തിളങ്ങിയ എത്രയോ പേർ അടുത്ത ദിവസമാണ് എംഐടി യിലെ ആണവ ഫ്യൂഷൻ കണ്ടുപിടുത്തത്തിൽ പങ്കാളിയായ കൊല്ലം കാരനായ സിൽവസ്റ്റർ നൊറോണയെക്കുറിച്ചു പത്രത്തിൽ കണ്ടത് നാട്ടിൽ എംഎസ്സി കെമിസ്ട്രി പഠിച്ചിട്ടാണ് അദ്ദേഹം എംഐടിയിൽ എത്തിയത് അങ്ങനെ എത്രയോ പേർ.

ഇനി ഡോക്ടർ ആയ എത്രപേർക്ക് പിജിക്ക് അഡ്മിഷൻ കിട്ടുന്നുണ്ട്? എത്ര പേര് ‘നല്ല’ ഡോക്ടർ ആകുന്നുണ്ട്? ഒരു റെസ്പെക്റ്റഫുൾ ലൈഫിന് ഭാഗ്യം എത്രപേർക്കുണ്ട്?നിങ്ങൾ നിങ്ങളുടെ കഴിവ് ഏതു മേഖലയിൽ ആണ് എന്ന് കണ്ടെത്തി നല്ലരീതിയിൽ വർക്ക് ചെയ്താൽ ഏതു രംഗത്തും കരിയർ കണ്ടെത്താനും വിജയിക്കാനും കഴിയും ഇനി മെഡിക്കൽ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന ജെനറ്റിക്സ് വൈറോളജി ബാക്ടീരിയോളജി മെഡിക്കൽ ബയോ ടെക്‌നോളജി മൈക്രോ ബയോളജി ഒക്കെ ബേസിക് സയൻസ് പഠനത്തിലൂടെ എത്തിപ്പിടിക്കാൻ പറ്റുന്ന മേഖലകൾ ആണ്.

ജസ്റ്റ് ഫ്യു എക്‌സാംപിൾസ് നല്ല ഗൈഡൻസ് ആത്‌മവിശ്വാസവും ഫോക്കസും നൽകും സാധ്യതകളെ തിരിച്ചറിയാനും അതിലേക്കുള്ള കരിയർ പാത്ത് ആസൂത്രണം ചെയ്യാനും സഹായിക്കും എംബിബിഎസ്‌ അഡ്മിഷൻ കിട്ടിയവർക്കും കരിയർ ഗയിടാൻസ് വലിയ ഗുണം ചെയ്യും എന്ന് അനേക ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട് ലോകം മാറി തൊഴിൽ രംഗം അതിവേഗം മാറുന്നു സാങ്കേതികവിദ്യയും സാധ്യതയും എല്ലാം മാറുകയാണ് നമ്മുടെ ചിന്താഗതിയിലും മനോഭാവത്തിലും തിരിച്ചറിവിലും കൂടി ആ മാറ്റം പ്രതിഫലിച്ചില്ലെങ്കിൽ പരീക്ഷ ജയിച്ചാലും നമ്മൾ ജീവിതത്തിൽ തോറ്റുപോയെക്കാം.

ഒട്ടനവധി കുടുംബങ്ങൾക്കും കുട്ടികൾക്കും വിദ്യാഭ്യാസ ലോകത്തെ കുറിച്ചുള്ള പുത്തനറിവുകൾ പങ്ക് വെയ്ക്കുന്ന കുറിപ്പിന് ഏറെ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് കുട്ടികളെ ചെറിയ ലോകത്തിൽ തളച്ചിടാതെ പറന്നുയരാൻ ഉപകരിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം അവർക്ക് ലഭ്യമാക്കണം എന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.

Leave a Comment