പത്ത് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ അവർ വിവാഹിതരായി

പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളില്‍ പത്ത് വര്‍ഷക്കാലം ഒളിവില്‍ പാര്‍പ്പിച്ച റഹ്‌മാൻറെയും സജിതയുടെയും കഥ ഏവരും അറിഞ്ഞു കഴിഞ്ഞതാണ് ഇപ്പോളിതാ ഇരുവരും വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇരുവരുടെയും ബന്ധം നിയമപരമായ വിവാഹത്തിലേക്ക് എത്തുകയാണ് ഒറ്റമുറി ജീവിതത്തില്‍നിന്ന് പുറത്തുവന്ന് ഒപ്പം കഴിയുന്ന ഇരുവരും ബുധനാഴ്ച നെന്മാറ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹിതരാകും.

അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസം 2010 ഫെബ്രുവരി മുതലാണ് റഹ്‌മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട്ടിൽ നിന്നും ഇറങ്ങി വന്നത് ഇലക്‌ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ഒക്കെ ചെയ്ത് ജീവിതം മുമ്പോട്ട് കൊണ്ടുപോയ റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു എന്നാണ് ഇവരുടെ ഭാഷ്യം എന്നാല്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു സമൂഹത്തിലെ നിരവധി പേര് രംഗത്ത് വരികയും ചെയ്തിരുന്നു 2021 മാര്‍ച്ചില്‍ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക്‌ സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു റഹ്‌മാനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ റഹ്‌മാനെ സഹോദരന്‍ നെന്മാറയില്‍വെച്ച്‌ കാണുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് 10 വര്‍ഷത്തെ ഒളിവു ജീവിതത്തിന്റെ കഥയറിഞ്ഞ് കേരളം ഞെട്ടിത്തരിച്ചത്.

പ്രായപൂര്‍ത്തിയായതിനാല്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച്‌ താമസിക്കുകയാണെന്ന് മൊഴി നല്‍കിയതോടെ പൊലീസിന് മറ്റ് നടപടികൾ അവസാനിപ്പിക്കേണ്ടി വന്നു ഇരുവരും ഒരുമിച്ച്‌ താമസിച്ചെങ്കിലും നിയമപരമായി വിവാഹ ബന്ധത്തിൽ എത്തിയിരുന്നില്ല പുരോഗമന കലാസാഹിത്യ സംഘം (പുകസ) കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികള്‍ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യ സംഘം നല്‍കും ബുധനാഴ്ച രാവിലെ 10 മണിക്കാണ് രജിസ്ട്രാര്‍ മുമ്പാകെ ഇരുവരും വിവാഹിതരാകുന്നത് നെന്മാറയില്‍ പത്ത് വര്‍ഷം യുവാവിന്റെ വീട്ടില്‍ യുവതി ഒളിച്ചു താമസിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നൽകുകയും ചെയ്തു റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്
സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.

അതിനും മൂന്നു മാസം മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന മുഹമ്മദ് കനിയുടെയും ആത്തിക്കയുടെയും മകന്‍ റഹ്മാനെ കാണാതായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ മാര്‍ച്ച്‌ 10ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു കഴിഞ്ഞ ജൂണ്‍ 7 തിങ്കളാഴ്ച റഹ്മാന്‍ സ്കൂട്ടറില്‍ പോവുന്നത് ജ്യേഷ്ഠന്‍ ബഷീര്‍ നെന്മാറ ടൗണില്‍ വെച്ച്‌ കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

Leave a Comment