ആ നിമിഷത്തിന് ഇനി ആരാധകർ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല: വിഘ്നേഷ് ശിവൻ

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ജോഡി ആണ് നയൻതാരയും വിഘ്നേഷ് ശിവനും നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സംവിധായകനായി വന്ന വിഘ്നേഷും നയൻതാരയും പിന്നീട് സൗഹൃദത്തിലാവുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി ഉയർന്നു വന്നിരിക്കുന്ന നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹം ഉടനുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്
സിനിമാപ്രേമികൾ ഒട്ടാകെ കാത്തിരിക്കുന്ന ഒരു താരവിവാഹം കൂടിയാണിത് കുറച്ചുനാളുകൾക്ക് മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു വിഘ്നേശ് ശിവന്റെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ആയിരുന്നു അങ്ങനെ കരുതാനുള്ള പ്രധാനപ്പെട്ട കാരണം
കയ്യിൽ മോതിരം ധരിച്ച നയൻതാരയുടെ ചിത്രം പങ്കുവച്ച് “വിരലോട് ഉയിർ കൂട കോർത്ത്”‌ എന്ന അടിക്കുറിപ്പും വിഘ്‌നേഷ് പങ്കുവച്ചിരുന്നു.

ഇതോടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വിചാരിക്കുകയും ആ തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരുടെയും വിവാഹത്തെ കുറിച്ച് വീണ്ടും അത്തരത്തിൽ ഒരു ചോദ്യത്തിന് വിഗ്നേഷ് നൽകിയ മറുപടിയാണ് വീണ്ടും വൈറലായിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ വിഗ്നേഷ് ആസ്ക്‌ മി എനിതിങ് സെഷനിൽ ഒരു ആരാധകൻ ഇവരുടെ വിവാഹത്തെപ്പറ്റി ചോദിച്ചു അതിന് മറുപടിയായി വിഗ്നേഷ് പറഞ്ഞത് ഇങ്ങനെയാണ് “വിവാഹത്തിനൊക്കെ വലിയ ചിലവ് വരില്ലേ സഹോദരാ, അതുകൊണ്ട് വിവാഹത്തിനായുള്ള പണം സ്വരൂപിക്കുകയാണ് ഇപ്പോൾ കൊറോണ കഴിയാൻ കാത്തിരിക്കുന്നു” ഇതായിരുന്നു വിഘ്‌നേഷിന്റെ മറുപടി.

കഴിഞ്ഞയിടയ്ക്ക് ബിഹൈൻഡ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും വിഘ്നേഷ് വിവാഹത്തെ കുറിച്ച് പ്രതികരിച്ചിരുന്നു
“ഞങ്ങളുടെ വിവാഹ വാർത്തകൾ ഇപ്പോൾ ഒരുപാട് തവണയായി പ്രചരിക്കുന്നു അത് സ്വാഭാവികമാണ് ഞങ്ങൾക്ക് രണ്ടുപേർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും ചെയ്തു തീർക്കേണ്ടതുണ്ട് അതിനു മുൻപ് ഒരിക്കലും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അതുപോലെതന്നെ മുന്നോട്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരുമാണ് ഞങ്ങൾ ഒന്നിച്ചുള്ള പ്രണയകാലം മടുത്താൽ വിവാഹത്തെക്കുറിച്ച് ചിന്തിക്കാം” എന്നുമായിരുന്നു അദ്ദേഹം തമാശരൂപേണ പറഞ്ഞത്.

ഇരുവരും ലിവിങ് ടുഗദറിൽ ആണെന്നും വാർത്തകളുണ്ട് മിക്ക മാസങ്ങളിലും ഇവർ ഒരുമിച്ച് നടത്താറുള്ള യാത്രകളുടെ ചിത്രങ്ങളൊക്കെ വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കാറുമുണ്ട് അവയ്ക്കൊക്കെ വൻ സ്വീകാര്യതയും ലഭിക്കാറുണ്ട് കഴിഞ്ഞവർഷം ഒടുവിൽ നയൻതാര വിഘ്നേശ് ശിവനുമായി കേരളത്തിൽ എത്തി നയൻതാരയുടെ അമ്മയെ ഒക്കെ കണ്ടിരുന്നു ഇപ്പോൾ ഇരുവരും കൊച്ചിയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രത്തിന് ശേഷം അഭിനയരംഗത്തോട് വിടപറഞ്ഞ നയൻ‌താര പിന്നീട് തിരിച്ചുവന്നത് വിഘ്‌നേഷ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന ബമ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും വിഘ്നേഷിന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം ശേഷം പാവ കഥൈകൾ എന്ന ആന്തോളജിയിൽ ഒരു ചിത്രവും താനാ സെർന്ത കൂട്ടം എന്ന ചിത്രവും വിഘ്നേഷ് സംവിധാനം ചെയ്തിരുന്നു നയൻ‌താര ഒറ്റയ്ക്ക് സൂപ്പർ ഹിറ്റുകൾ നേടാൻ ശേഷിയുള്ള സൂപ്പർ നായികയായി മാറുകയും ചെയ്തു.

Leave a Comment