ആദ്യ ഭാര്യ കാൻസർ മൂലം മരിച്ചു വീണ്ടും വിവാഹം കഴിച്ചു മകൻ കാനഡയിൽ പഠിക്കുകയാണ് സീരിയൽ ലോകത്തെ കണ്ണീരിലാഴ്ത്തി വിട്ടുപിരിഞ്ഞ രമേശ്‌ വലിയശാലയുടെ ജീവിതകഥ

മലയാള സിനിമ സീരിയൽ ലോകത്തെ ആകെ തളർത്തിയ വാർത്തയായിരുന്നു നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിതമായ വിയോഗം ഇരുപത്തിരണ്ട് വർഷം സീരിയൽ ലോകത്ത് സജീവമായ താരത്തിന്റെ വിയോഗം സഹപ്രവർത്തകർക്കാർക്കും വിശ്വസിക്കാനേ കഴിയുന്നതല്ല കാരണം കഴിഞ്ഞ ദിവസം കൂടി ഒപ്പം അഭിനയിച്ച താരം ഈ കടുംകൈ ചെയ്യുമെന്ന് ആരും തന്നെ കരുതിയില്ല കാണുമ്പോഴൊക്കെ സന്തോഷവാനും ചിരിയുമായ മുഖത്തോടെ മാത്രം കാണുന്ന നടൻ രമേശ് സ്വന്തമായി ജീവനെടുത്തത് കേട്ട് കൂട്ടുകാർ വരെ ഞെട്ടിയിരിക്കുകയാണ്.

എന്തിനാണ് താരം ഈ കടുംകൈ ചെയ്‌തതെന്ന്‌ ആർക്കും വ്യക്തവുമല്ല ഇപ്പോൾ നടൻ ദിനേശ് പണിക്കർ രമേശിന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ് ഇരുവരും ഈ അടുത്ത് എസ്‌കേപ്പ് എന്ന പുതിയ മലയാള ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു ആ ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഇരുവരും വളരെ സ്നേഹത്തോടെയാണ് പിരിഞ്ഞത് അദ്ദേഹത്തിന്റെ വാക്കിന്റെ പൂർണ രൂപം ഇങ്ങനെയായിരുന്നു.

“ഒരുപാട് പോസിറ്റീവ് വൈബുള്ള ഒരു വ്യക്തിയായിരുന്നു രമേശ് അവൻ പോകും മുൻപേ ഞങ്ങൾക്ക് ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരു ഭാഗ്യം കിട്ടി എന്നുവേണം പറയാൻ ഒരുപാട് സന്തോഷത്തോടെ അടിച്ചു പൊളിച്ചാണ് ഞങ്ങൾ അന്ന് പിരിഞ്ഞത് ഭാര്യയെയും മകളെയും വിളിച്ചു സംസാരിക്കുന്നു മകനെ വിളിച്ചു എന്നെ കാണിക്കുന്നു അത്രയും പോസിറ്റീവ് വൈബുള്ള വ്യക്തി എന്തിനാണ് മരണം വരിച്ചതെന്നു മനസിലാകുന്നില്ല.

വലിയ ഒരു സാമ്പത്തിക ബാധ്യത അവന് ഉണ്ടായിരുന്നതായി രമേശ് പറഞ്ഞിട്ടില്ല ചെറിയ ചില പണമിടപാടുകൾ ഉണ്ട് അത് തീർക്കാൻ കഴിയുന്നത് മാത്രമായിരുന്നു അവന്റെ മകൻ കാനഡയിൽ പഠിക്കുകയാണ് അത്രയും സന്തുഷ്ടകരമായ ഒരു കുടുംബജീവിതത്തിൽ ആയിരുന്നു അവൻ പിന്നെ എന്തിനിത് ചെയ്തു എന്ന ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു” ഇതായിരുന്നു ദിനേശിന്റെ ചോദ്യങ്ങളും സംശയങ്ങളും.

രമേശിന്റെ ഭാര്യ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അർബുദം മൂലമാണ് മരിച്ചത് മുമ്പൊരു അഭിമുഖത്തിൽ തന്റെ അമ്മയോടുള്ള സ്നേഹവും ബഹുമാനവും എല്ലാം താരം പങ്ക് വെച്ചിരുന്നു അമ്മയാണ് താരത്തിന് അഭിനയിക്കാനുള്ള പ്രചോദനം ആദ്യ ഭാര്യയുടെ മരണ ശേഷം തനിക്ക് ഒരു കൂട്ട് വേണം എന്ന് തോന്നിയത് കൊണ്ടാണ് വീണ്ടും വിവാഹം കഴിക്കുന്നത്.

Leave a Comment