തന്നെക്കാൾ 10 വയസ് കൂടുതൽ! രണ്ടാം വിവാഹം ശിഖർ ധവാന്റെയും ആയിഷയുടെയും പ്രണയ ജീവിതം ഇങ്ങനെ

മീശ പിരിച്ച് കാലുറപ്പിച്ച് നിവർന്നു നിന്ന് ശിഖർ ധവാൻ ബാറ്റ് വീശിയാൽ ലോകത്തെ എണ്ണം പറഞ്ഞ ഏത് ബൗളറും വിയർക്കും ചുരുക്ക കാലം കൊണ്ട് ഇന്ത്യൻ ബാറ്റിങ്ങ് നിരയുടെ കുന്തമുന ആയി മാറിയ ഓപ്പണറാണ് ശിഖർ ധവാൻ വേഗതയെറിയ സ്ക്കോറിങ് രീതി ഇന്ത്യയെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കപ്പ് നേടാൻ വളരെയധികം സഹായിച്ചിരുന്നു രോഹിത് ശർമ്മയോടൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ട് ലോകത്തേ തന്നേ ഏറ്റവും കരുത്തുറ്റതാണ് ക്രിക്കറ്റും കുടുംബജീവിതവും ഒരേപോലെ പ്രാധാന്യത്തോടെ കൊണ്ടുപോകുന്ന താരം കൂടിയാണ് ശിഖർ ധവാൻ തന്റെ വിജയത്തിന് പിന്നിലെ ശക്തി തന്റെ ഭാര്യ ആയിഷ ആണെന്ന് സ്ഥിരം പറയാറുള്ള ആളാണ്‌ ശിഖർ ധവാൻ ഏവരെയും അസൂയപ്പെടുത്തുന്ന ജീവിതമാണ് ഈ ദമ്പതികളുടേത് പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും തമ്മിൽ പത്ത് വയസ്സ് വ്യത്യാസമുണ്ട്, 1985 ഡിസംബർ അഞ്ചിനു ജനിച്ച ധവാനും 1975ൽ ജനിച്ച ആയിഷ മുഖർജിയും 2012 ഒക്ടോബർ 30നാണ് വിവാഹിതരായത്.

പശ്ചിമ ബംഗാളിൽ ജനിച്ച ആയിഷ തന്റെ ഏട്ടമത്തെ വയസ്സിൽ ഓസ്‌ട്രേലിയയിലേയ്ക്ക് ചേക്കേറി അവിടെ പഠിച്ചു വളർന്ന ആയിഷയുടെ ആദ്യ വിവാഹവും ഓസ്‌ട്രേലിയയിൽ വെച്ച് തന്നെയായിരുന്നു ഒരു ബിസിനസുകാരനെ വിവാഹം ചെയ്ത ആയിഷയ്ക്ക് 2000ലും 2005ലും ഓരോ കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു പിന്നീട് ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ കാരണം ഇരുവരും വേർപിരിഞ്ഞു സ്പോർട്സിൽ താല്പര്യമുള്ള ആയിഷയ്ക്ക് ഇഷ്ടം ബോക്സിങ് ആയിരുന്നു എന്നാലും ക്രിക്കറ്റ് ശ്രദ്ധിക്കുമായിരുന്ന ആയിഷയ്ക്ക് ഫുട്ബോളും ഇഷ്ടമായിരുന്നു.

ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു ആയിഷയുടെ ഒരു ചിത്രം ധവാൻ കാണാൻ ഇടയായി പിന്നീട് അദ്ദേഹം അവർക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ശേഷം ആയിഷ അത് അംഗീകരിക്കുകയുമായിരുന്നു അങ്ങനെയായിരുന്നു ബന്ധത്തിന്റെ തുടക്കം പിന്നീട് നിരന്തരമുള്ള ചാറ്റിങ്ങിലൂടെ രണ്ടുപേരും സൗഹൃദത്തിലാകുകയും പിന്നീട് അത് പ്രണയമായി മാറുകയുമായിരുന്നു തുടർന്ന് ധവാന്‍ ഇക്കാര്യം ഹര്‍ഭജന്‍ സിങ്ങുമായി സംസാരിച്ചു ഹര്‍ഭജന്‍ ആയിഷയുടെ ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അതൊന്നും ധവാനൊരു തടസമല്ലായിരുന്നു.

പിതാവായ മഹേന്ദ്രപാൽ ധവാനും മുഴുവൻ കുടുംബവും എതിർത്തെങ്കിലും ശിഖർ ധവാൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു 2009ൽ വിവാഹനിശ്ചയവും 2012ൽ വിവാഹവും കഴിഞ്ഞ ഇരുവർക്കും 2014ൽ ഒരു കുഞ്ഞു ജനിച്ചിരുന്നു ആയിഷയുടെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളെയും ധവാൻ നിയമപരമായി ദത്തെടുക്കുകയും ചെയ്തിരുന്നു എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ആണ് ഇപ്പോൾ കഴിയുന്നത് age is just a number എന്നാണ് വിമർശകരോട് ഇരുവർക്കും പറയാനുള്ളത്.

Leave a Comment