“വിവാഹത്തിന് മുൻപ് പെൺകുട്ടി ചെറുക്കന്റെ വീട് കാണണം; പഴഞ്ചൻ ആചാരങ്ങൾ പൊളിച്ചെഴുതണം.”- വൈറലായി കുറിപ്പ്

“നമ്മുടെ നാട്ടിലെ ചില നാട്ടു നടപ്പ് അനുസരിച്ചു വിവാഹം കഴിഞ്ഞ ശേഷം മാത്രം ആണ് പെൺകുട്ടികൾ ഭർത്താക്കന്മാരുടെ വീട് കാണാറുള്ളത് ഒരു സാഹചര്യത്തിൽ നിന്ന് മറ്റൊരു സാഹചര്യത്തിലേക്ക് പൂർണ്ണമായും പറിച്ചു നടുമ്പോൾ മാനസികമായും അല്ലാതെയും കുട്ടികൾക്ക് പല വിഷമങ്ങൾ ഉണ്ടാകാം എന്നത് ഉറപ്പാണ് ഫ്ലാറ്റിലും മറ്റും ജനിച്ചു വളർന്ന പെൺകുട്ടികൾ അല്ലെങ്കിൽ കൃഷിയിടം ഇല്ലാത്ത സ്ഥലത്തുള്ള പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലെ തൊഴുത്തും ആൾമറ ഇല്ലാത്ത കിണറുകളും കണ്ടാൽ അവർക്ക് ഭയം തോന്നും എന്നുള്ളത് സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു പ്രതിഭാസമാണ്.

പല കുടുംബങ്ങളിലും സ്ത്രീധനത്തേക്കാൾ അല്ലെങ്കിൽ മറ്റു കാര്യങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വിവാഹനിശ്ചയത്തിനു മുൻപ് പെൺകുട്ടികൾ ഭർത്താവാകാൻ പോകുന്ന ആളുടെ വീട് കാണാത്തതു കൊണ്ടാണെന്നുള്ളത് വാസ്തവമാണ് അവിടുത്തെ സാഹചര്യം മനസിലാക്കാതെ അതിനോട് പൊരുത്തപ്പെടാൻ നിർബന്ധിക്കപ്പെടുന്നത് കൊണ്ടും ആണ് ഇനി എങ്കിലും നമുക്ക് ഇത്തരം പഴഞ്ചൻ ആചാരങ്ങൾ അറബി കടലിലേക്ക് വലിച്ചെറിയാൻ കഴിയണം.

നമ്മുടെ പെൺകുട്ടികളോട് പറയാൻ ഉള്ളത് നിർബന്ധമായി ഭർത്താവാകാൻ പോകുന്ന ആളുടെ വീട് കണ്ടിരിക്കണം കല്യാണത്തിന് മുൻപ് എല്ലാ മാതാപിതാക്കളും ഇതിനു വേണ്ടി സഹകരിക്കേണ്ടതും ആവശ്യം ആണ്.”തൃശൂർ സെന്റ് അലോഷ്യസ് കോളേജിലെ റിട്ടയേർഡ് അധ്യാപകൻ ഫാദർ പോൾ പൊട്ടയ്ക്കൽ അച്ചൻ ആണ് ഈ വൈറൽ കുറിപ്പിന് പിന്നിൽ.

Leave a Comment