ജന്മദിനം ആഘോഷമാക്കി സാന്ത്വനത്തിലെ അഞ്ജലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സീരിയലുകളുടെ നിർമ്മാണത്തിൽ സമാനതകളില്ലാത്ത ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ സീരിയലുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സീരിയലാണ് സാന്ത്വനം ഏറ്റവുമധികം പ്രേക്ഷകരും പിന്തുണക്കാരും ഉള്ള സാന്ത്വനം സീരിയലുകളോട് വിരോധം ഉള്ളവരെപ്പോലും പിടിച്ചിരുത്തുന്ന നിലയിലാണ് അവതരിപ്പിക്കുന്നത് പരമ്പര തുടങ്ങി വളരെ വേഗത്തിലാണ് ഹിറ്റ് ചാർട്ടുകളിൽ സാന്ത്വനം ഇടം നേടിയത് സാന്ത്വനം സൂപ്പർ ഹിറ്റായതോടെ അതിലെ താരങ്ങൾക്കും സൂപ്പർ താര പരിവേഷം കിട്ടുകയും ചെയ്തു.

ചിപ്പി സജിൻ ഗോപിക തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ സാന്ത്വനം ഇവരുടെ സീരിയൽ ജീവിതത്തെ തന്നെ മാറ്റിമറിച്ചു ഇന്ന് മലയാള മിനിസ്‌ക്രീനിലെ സൂപ്പർസ്റ്റാറുകൾ ആണ് പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളായ ശിവനെയും അഞ്ജലിയെയും അവതരിപ്പിക്കുന്ന സജിനും ഗോപികയും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങൾ ആരാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട ഇവർക്കായി സോഷ്യൽ മീഡിയയിൽ ഫാൻസ്‌ അസോസിയേഷൻ വരെ ഉണ്ട് സിനിമയിലൂടെ മോഹൻലാലിൻറെ മകളായെത്തി ഇപ്പോൾ മിനിസ്‌ക്രീനിൽ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് ഡോക്റ്റർ ഗോപിക.

ബിജു മേനോൻ നായകനായ ഹിറ്റ് ചിത്രം ശിവത്തിലൂടെ 2001ലാണ് ഗോപിക സിനിമയിലേക്കെത്തിയത് ബാലതാരമായി വന്ന് പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ മകളായും അഭിനയിച്ച ഗോപിക പിന്നീട് സിനിമ വിട്ട് സീരിയലിലേക്ക് ചേക്കേറി ബാലേട്ടനിൽ അനിയത്തി കീർത്തനയും അഭിനയിച്ചിരുന്നു ആയുർവേദ ഡോക്ടർ കൂടിയായ ഗോപിക അമ്മത്തൊട്ടിൽ മാംഗല്യം കബനി തുടങ്ങിയ സീരിയലുകളിലൂടെ ആണ് ഗോപിക ശ്രദ്ധേയയായി മാറിയത്.

സോഷ്യൽ ലോകത്തും ഗോപിക ഒരു ചെറിയ സൂപ്പർതാരം തന്നെയാണ് സാന്ത്വനം സീരിയലിന്റെ ആരാധകർ അല്ലാത്തവർ പോലും ഗോപികയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുമുണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ ഗോപിക തന്റെ വിശേഷങ്ങൾ ഒക്കെ സ്ഥിരമായി ആരാധകരോട് പങ്കുവെക്കാറുണ്ട് സഹോദരിയോടൊപ്പമുള്ള രസകരമായ നിമിഷങ്ങളും യാത്രകളും ലൊക്കേഷൻ വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ ഗോപിക ആരാധകരുമായി പങ്കു വെക്കും ഇപ്പോഴാണെങ്കിൽ ഗോപിക പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ബർത്ത്ഡേ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഗോപിക ഇപ്പോൾ പങ്കു വെച്ചിരിക്കുകയാണ് കഴിഞ്ഞ മാസം 27നു ആയിരുന്നു ഗോപികയുടെ ജന്മദിനം അതിന്റെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത് ചുവന്ന ഗൗണിൽ അതീവ സുന്ദരി ആയി വന്ന ഗോപികയുടെ ചിത്രങ്ങളിൽ സഹോദരിയുമുണ്ട് മനോഹരമായി അലങ്കരിച്ച റൂമിൽ അതിമനോഹരമായൊരു കേക്കും ചേർന്നായിരുന്നു ആഘോഷം ഏതായാലും ആരാധകർ ഇപ്പോൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Comment