ഇഷ്ടമില്ലാത്തവരും കഴിച്ചുപോകും ഈ സോയ വരട്ടിയത് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

നോൺ വെജ് രുചിയിൽ വെജിറ്റേറിയൻ വിഭവങ്ങളും ഇനി വളരെ രുചികരമായി തയ്യാറാക്കാം അത്തരത്തിൽ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് സോയ ചങ്ക്സ് വരട്ടിയത് ബീഫ് ഫ്രെെ ചെയ്തെടുക്കുന്ന അതേ രുചിയിയിൽ സോയ വിഭവം തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ സോയ ചങ്ക്‌സ്– 100 ഗ്രാം സവാള – 1 പച്ചമുളക് – 4 ഇഞ്ചി –2 സ്പൂൺ
വെളുത്തുള്ളി – 18 അല്ലി തക്കാളി – 1 കറിവേപ്പില കുരുമുളക് – ¾ tbsp. മുളകുപൊടി – ¼ tbsp പേരും ജീരകം പൊടി – ½ tbsp
മഞ്ഞൾപൊടി – ½ tbsp മല്ലിപ്പൊടി – 1 tbsp ഗരം മസാല ഉപ്പ് എണ്ണ

തയ്യാറാക്കുന്ന വിധം ആദ്യം സോയ ചങ്ക്‌സ് 10 മിനുട്ട് ഉപ്പു ചേർത്ത തിളച്ച വെ ള്ളത്തിലിട്ട് വയ്ക്കാം സോയ ചങ്ക്‌സ് സോഫ്റ്റ് ആകാനാണ് ഇങ്ങനെ ചെയ്യുന്നത് ശേഷം വെള്ളം പിഴിഞ്ഞ് കളയാം ഒരു പാനിൽ എണ്ണയൊഴിച്ചു സവാള പച്ചമുളക് ചതച്ച ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ചതച്ച കുരുമുളക് എന്നിവ ചേർക്കണം ഇതിലേക്ക് തക്കാളിയും ചെറുതായി അരിഞ്ഞു ചേർക്കാം അൽപ്പം ഉപ്പും ചേർക്കാം ശേഷം അടച്ചുവച്ചു വേവിക്കണം.
തക്കാളി വെന്തു സോഫ്റ്റ് ആകുമ്പോൾ പെരുംജീരകം ചേർക്കണം നന്നായി ഇളക്കിയ ശേഷം സോയ ചങ്ക്‌സ് ചേർക്കാം നന്നായി ഇളക്കിയ ശേഷം മൂടിവച്ചു 10 മിനുട്ട് വേവിക്കാം നന്നായി മൊരിയാൻ അതിനു ശേഷം 15 മിനുട്ട് തുറന്നുവച്ചു വേവിക്കാം നന്നായി മൊരിഞ്ഞ ശേഷം ഗരം മസാല ചേർക്കാം നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ചൂടോടെ വിളമ്പാം.
പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ സസ്യഭുക്കുകള്‍ക്ക് പോഷകങ്ങളുടെ ന്യൂനതകൾ പരിഹരിക്കാന്‍ സോയ ചങ്ക്‌സിന് കഴിയും ഇറച്ചി വിഭവങ്ങള്‍ നല്‍കുന്ന അതേ അളവിലുള്ള പോഷകങ്ങള്‍ ഇതിലൂടെ ലഭിക്കും പ്രോട്ടീനുകളാലും കാര്‍ബോഹൈഡ്രേറ്റ്‌സിനാലും സമ്പന്നമാണ് സോയ ചങ്ക്‌സ് എന്നാല്‍ കലോറിയില്‍ കുറവും ഇത് കൂടാതെ ഇരുമ്പ്, കാല്‍ഷ്യം തുടങ്ങിവയും ധാരാളമുണ്ട്.

Leave a Comment