വീട്ടിൽ ഇരിക്കുന്ന സാദാ ചേരുവകളും റേഷൻ കിട്ടിയ കടലയും കൊണ്ട് ചൂട് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ടേസ്റ്റി സ്നാക്ക്

റേഷൻ കടല കൊണ്ട് നല്ല കിടിലൻ സ്നാക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ.
250 ml ന്റെ കപിൽ രണ്ടു കപ്പ് കറി കടല എടുത്തു ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിർത്തു വെയ്ക്കുക രാത്രി കുതിർത്തു വെച്ച് രാവിലെ എടുക്കുന്നതാണ് നല്ലതു കടല നന്നായി കഴുകിയതിനു ശേഷം അരിപ്പയിലിട്ടു അതിലെ വെള്ളമൊക്കെയും കളയാം മിക്സിയുടെ ചെറിയ ജാറിൽ രണ്ട മൂന്നു തവണയായിട്ടു ഇട്ടു കൊടുത്തു കടല ഒന്ന് അരച്ചെടുക്കാം പരിപ്പ് വടയ്‌ക്കൊക്കെയും പരിപ്പ് അരച്ചെടുക്കുന്നത് പോലെ ഒന്ന് അരച്ചാൽ മതിയാകും വേറൊരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ വെള്ളം ചേർത്ത് കഴിഞ്ഞാൽ കൈ കൊണ്ട് ഉരുട്ടിയെടുക്കാൻ പറ്റില്ല ഇനി എരിവിന് ആവശ്യമായിട്ടുള്ള പച്ചമുളകും ചെറിയ കഷ്ണം ഇഞ്ചിയും സവാളയും കറിവേപ്പിലയും 2 ടി സ്പൂൺ കാശ്മീരി മുളക് പൊടിയും കൂടി മിക്സിയുടെ ചെറിയ ജാറിൽ അരച്ചെടുക്കാം ചെറുതായ് ഒന്ന് അരച്ചെടുത്തൽ മതിയാകും ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് കായ പൊടിയാണ് കാൽ ടി സ്പൂൺ കായം ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പും മൂന്നു ടി സ്പൂൺ പെരുംജീരകവും ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്തെടുക്കുക നന്നായി കുഴച്ചു കൈ കൊണ്ട് ഉരുട്ടിയിട്ടു കൈ കൊണ്ട് തന്നെ പരത്തി ഷേപ്പ് ആക്കിയെടുക്കാം ഇനി ഇത് എണ്ണ തിളച്ചതിനു ശേഷം എണ്ണയിൽ മുക്കി പൊരിച്ചെടുക്കുക എണ്ണയിൽ ഇട്ടതിനു ശേഷം തീയൊന്നു കുറച്ചു വെച്ചതിനു ശേഷം വേണം ഫ്രൈ ചെയ്തെടുക്കാൻ തിരിച്ചും മറിച്ചും ഇട്ടു കൊടുത്തു കളർ ഒക്കെയും മാറി വരുമ്പോൾ എടുക്കാവുന്നതാണ് ടൊമാറ്റോ കെച്ചപ്പോ സോസോ ഉണ്ടെകിൽ രുചി വീണ്ടും അടിപൊളി ആകും അപ്പോൾ ഈ അടിപൊളി റെസിപ്പി നിങ്ങൾ ട്രൈ ചെയ്തു നോക്കുമല്ലോ.

Leave a Comment