മൈമൂന ലീലയെ ഓട്ടോയിൽ പിടിച്ചു കിടത്തി ഡ്രൈവറോട് ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ടു പിന്നീട് സംഭവിച്ചത്

ജീവിതം എവിടെ വഴി മുട്ടി നിന്നു എന്ന തോന്നൽ വന്നാലും നമ്മളെ കൈപിടിച്ചുയർത്താൻ ഏതെങ്കിലും ഒരു ശക്തി നമ്മുക്കൊപ്പം വന്നു ചേരും എന്നുള്ളത് നിശ്ചയമാണ് ലീലയുടെ കഥയും വ്യത്യസ്തമായിരുന്നില്ല ലീലയ്ക്ക് ആ ശക്തിയായി പ്രവർത്തിച്ചത് മൈമുനയായിരുന്നു പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാപ്പുപറമ്പിലെ ആശാ വർക്കറാണ് മൈമൂന കൂമഞ്ചീരി ചൂരിയോട് ആദിവാസി കോളിനിയിലെ ബാബു എന്നയാളുടെ ഭാര്യ ലീല ഗർഭിണി ആയി നിൽക്കുന്ന സമയത്താണ് കോളനി സന്ദർശിക്കുന്ന സമയത്ത് ലീലയെ കാണുകയും എന്തെങ്കിലും സഹായം വേണമെങ്കിൽ തന്നെ വിളിക്കണമെന്ന് മൈമുന അറിയിച്ചതും കഴിഞ്ഞ ദിവസം രാത്രി രണ്ടരക്ക് ലീലയുടെ ഭർത്താവ് മൈമൂനയെ ഫോണിൽ വിളിച്ചു ഭാര്യക്ക് തീരെ വയ്യെന്ന് പറഞ്ഞു കുറേയേറെ ഡ്രൈവർമാരെ വിളിച്ചെങ്കിലും രാത്രി ആയതിനാൽ ആരും വരാൻ തയ്യാറായില്ല ഒടുവിൽ കോൽക്കാട്ടിൽ സലാം എന്ന ഡ്രൈവർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി.

ഓട്ടോയിൽ കയറി ചൂരിയോട് ആദിവാസി കോളനിയിൽ ചെന്ന് ലീലയെയും കയറ്റി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയെ ലക്ഷ്യമാക്കി പായുകയായിരുന്നു റോഡ് ആണെങ്കിൽ കടുത്ത ശോചനീയാവസ്ഥയിലായിരുന്നു കൂടുതൽ വേഗതയിൽ പോകാനുള്ള സാഹചര്യവുമില്ല അപ്പോഴേക്കും പ്രസവ വേദന ആരംഭിക്കുകയും ചെയ്തു മൈമൂന ലീലയെ ഓട്ടോയിൽ പിടിച്ചു കിടത്തി ഡ്രൈവറോട് ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ടു ആ ഓട്ടോ റിക്ഷയിൽ വെച്ചു തന്നെ പ്രസവം എടുക്കുകയും അമ്മയെയും കുഞ്ഞിനേയും രക്ഷിക്കുകയും ചെയ്ത് മൈമുന സമയബന്ധിതമായി ഇടപെടുകയുണ്ടായി തുടർന്ന് അവർ ലീലയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

ഇക്കാലത്തു ഒരു എംബിബിഎസ്‌ ഡോക്ടർപോലും പ്രസവം എടുക്കാൻ മടിക്കുന്ന കാലഘട്ടത്തിൽ ധൈര്യപൂർവ്വം ഒരു ആശ വർക്കർ ഒരു ആദിവാസിപെൺ കുട്ടിയുടെ പ്രസവം എടുത്തു മാതൃക കാണിച്ചിരിക്കുകയാണ് തികച്ചും അഭിനന്ദനാർഹമായ ഇടപെടലാണ് മൈമുനയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത് മുമ്പ് മൈമൂന ഇതേ വിധത്തിൽ പ്രസവം എടുത്ത പരിചയവുമുണ്ട് ഈ പ്രതിസന്ധിസമയത്ത് ലീലയെ പോലെ ഒരാൾക്കു മൈമൂനയും ഓട്ടോ ഡ്രൈവർ സലാമിന്റെയും തുണയായത് ഒരു പ്രകൃതിയുടെ ശക്തി തന്നെയാണ് അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ച ആശാ വർക്കർ മൈമൂനക്കും ഓട്ടോ ഡ്രൈവർ സലാമിനും അഭിനന്ദനങ്ങൾ.

Leave a Comment