അശ്വതി വീണ്ടും അമ്മയാകാൻ പോകുന്നു; ബേബി ഷവർ ആഘോഷമാക്കി ചക്കപ്പഴം സീരിയൽ താരങ്ങൾ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നടി അശ്വതി ശ്രീകാന്ത് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ ഉത്തമന്റെ ഭാര്യ ആശ ആയിട്ടാണ് നടി അശ്വതി ശ്രീകാന്ത് അഭിനയിച്ച് വരുന്നത് അഭിനയതിനൊപ്പം എഴുത്തും കൊണ്ട് നടക്കുന്ന അശ്വതി ശ്രീകാന്ത് തൻറെ ശക്തമായ നിലപാടുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

ദുബായിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച അശ്വതി പ്രവാസത്തിന്റെ ഇടയിൽ എഴുത്തിലേക്കും കടന്നിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കൂടി അവതാരകയായി മിനി സ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ ആദ്യമായിട്ട് എത്തിയ താരത്തിന്റെ വ്യത്യസ്ഥമായ അവതരണ ശൈലി ആദ്യം തന്നെ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റിയ അശ്വതി ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്‌തിരുന്ന കോമഡി സൂപ്പർ നെറ്റിലും അവതാരക ആയി എത്തിയിരുന്നു.

നിരവധി ഷോകളിൽ അവതാരകയായി തിളങ്ങുന്നതിന് ഇടയിൽ തന്നെ ചക്കപ്പഴം സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ച അശ്വതി താൻ മികച്ച അഭിനയത്രി കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു സീരിയലിന് പുറമെ ഒരു മലയാള സിനിമയിലും അഭിനയിച്ച അശ്വതി ആസിഫ് അലി നായകനായ കുഞ്ഞെൽദോയിൽ ആണ് തുടക്കം കുറിച്ചത് ശ്രീകാന്ത് ആണ് അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിയത് പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് പ്രണയത്തിലായ ഇരുവരും പിന്നീട് ഒന്നിക്കുകയായിരുന്നു ശ്രീകാന്താണ് അശ്വതിയോട് തൻറെ പ്രണയം വെളിപ്പെടുത്തുന്നത്.

ആദ്യം ആ പ്രണയത്തെ എതിർത്ത അശ്വതി പിന്നീട് ശ്രീകാന്തുമായി പ്രണയത്തിൽ ആവുകയും ഇരുവരും വിവാഹം കഴിക്കുകയായിരുന്നു പത്മ എന്ന മകളും ഒത്തുള്ള സന്തോഷകരമായ ജീവിതം നയിക്കുന്ന താരം വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്ക് വെച്ചിരുന്നു അത് പോലെ ചക്കപ്പഴം സീരിയലിലും അമ്മയാകാൻ പോകുന്ന നടിക്ക് ചക്കപ്പഴം താരങ്ങൾ നടത്തിയ ബേബി ഷവർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, മഞ്ഞ പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അശ്വതിയെ കാണാൻ സാധിക്കുന്നത്, നിരവധി പേരാണ് ആണ് ആശംസകൾ അശ്വതിക്ക് വേണ്ടി അറിയിക്കുന്നത്.

Leave a Comment