ജീവിതത്തിലെ വലിയ ഒരു നഷ്ട്ടത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു റിമി ടോമി

മലയാള സംഗീത ലോകത്ത് തന്റേതായ മൗലികമായ ശൈലി കൊണ്ട് മലയാളത്തിൽ ചുരുക്കം ഗാനങ്ങൾ കൊണ്ട് തന്നെ ഹിറ്റുകളുടെ തോഴി ആയി മാറിയ ഗായികയാണ് റിമി ടോമി ചിങ്ങമാസം വന്നു ചേർന്നാൽ എന്ന മീശമാധവനിലെ ഗാനം മാത്രം മതി റിമി ടോമി മലയാളത്തിലേക്ക് വന്നപ്പോഴുണ്ടാക്കിയുള്ള ഓളം തിരിച്ചറിയാൻ അതിനുമപ്പുറം നിരന്തരം പ്രേക്ഷകരുമായി സംവദിക്കുന്ന സ്റ്റേജ് ഷോ താരവും ടിവി അവതാരികയും ആണ് റിമി റിമി അവതരിപ്പിക്കുന്ന സ്റ്റേജ് പരിപാടികൾക്ക് ജനകൂട്ടം വരുന്നത് കണ്ടാൽ തന്നേ ആ എനർജി ആളുകൾക്ക് മനസിലാകും.

ഏത് നേരത്തും ഏറ്റവും ഊർജസ്വലതയോടെ ചിരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളാണ് റിമി അത് തന്നെയാണ് സ്റ്റേജിലും ടിവിയിലും എല്ലാം റിമിയ്ക്ക് ഉള്ള പ്ലസ് പോയിന്റ് റിമിയുടെ ടിവി കൗണ്ടറുകൾ എപ്പോഴും വൈറൽ ആവാറുമുണ്ട് പണ്ട് ഒരു പോണി ടൈൽ ഒക്കെ കെട്ടി, ചുരിദാർ ഒക്കെ ഇട്ട ഗുണ്ടുമണി ആയ റിമിയിൽ നിന്നും താരമിപ്പോൾ ഒരുപാട് മാറി തടിയൊക്കെ കുറച്ചു മെലിഞ്ഞു സുന്ദരി ആയിരിക്കുകയാണ് താരം യുവ ഗായിക മാരിൽ ഏറ്റവും മുൻപന്തിയിൽ ശ്രദ്ധേയായ താരമാണ് റിമി ടോമി ഇതിനോടകം തന്നെ നൂറിനടുത്ത് ഗാനങ്ങൾക്ക് ജീവൻ നൽകാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

കോട്ടയം പാലാ സ്വദേശിയായ റിമി ഇപ്പോൾ മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയാണ് സൈനികനായിരുന്ന ടോമി ജോസഫ് ആയിരുന്നു റിമിയുടെ പിതാവ് എന്നാൽ 2014ൽ ഹൃദയമാഘാതത്തേ തുടർന്ന് അദ്ദേഹം മരിച്ചു സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ പ്ലാറ്റ്ഫോമുകളും ഫലപ്രദമായി ഉപയോഗിക്കാറുമുണ്ട് ഇൻസ്റ്റയിലും ഫേസ്ബുക്കിലും യുട്യൂബിലും താരം സജീവമാണ് കുക്കിങ്ങ് വീഡിയോകളും ട്രാവൽ വീഡിയോകളും ഒക്കെ പങ്ക് വെയ്ക്കുന്ന താരത്തിന്റെ വീഡിയോകൾ വലിയ ട്രെൻഡിംഗ് ആവാറുമുള്ളതാണ്.

ഇപ്പോൾ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് തന്റെ പപ്പയോടൊപ്പം കുട്ടിയായിരുന്ന റിമിയുടെ ചിത്രമാണ് അവർ പങ്ക് വെച്ചിരിക്കുന്നത് മഞ്ഞഫ്രോക്കും മുല്ലപ്പൂവും ചന്ദനക്കുറിയും എല്ലാമായി പപ്പയോടൊപ്പം വളരെ സന്തോഷത്തോടെ നിൽക്കുന്ന ചിത്രത്തിനു എന്റെ പപ്പാ എന്ന ഒറ്റവരിയായിരുന്നു കാപ്‌ഷൻ ഏതായാലും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Comment