കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഉന്തുവണ്ടിക്കാരൻ എടുത്തുവളർത്തിയപ്പോൾ സംഭവിച്ചത് ചരിത്രം

സവിച്ച ഉടനെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ധാരാളം വാർത്തകൾ നാം ദിനംപ്രതി കേൾക്കാറുണ്ട് അങ്ങനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന്റെയും ആ കുഞ്ഞിനെ വളർത്തിയ ഒരു മുഴു പട്ടിണിക്കാരന്റെയും വേറിട്ട ജീവിത കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഉന്തുവണ്ടിയിൽ പച്ചക്കറി വിട്ടുനടന്ന ഒരു മനുഷ്യന് 30 വർഷങ്ങൾക്ക് മുൻപ് കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ചത് ഒരു മാണിക്യമാണ് സംഭവം നടന്നത് ആസാമിലുള്ള ടിൻസുകിയ എന്ന സ്ഥലത്തായിരുന്നു.

അന്ന് 30 വയസുള്ള സൊബേരൻ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന നേരത്ത് അടുത്ത് കിടന്ന മാലിന്യ കൂമ്പാരത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു പെട്ടെന്ന് അദ്ദേഹം തൻ്റെ കച്ചവടം നിർത്തി ആ മാലിന്യ കൂമ്പാരം പരിശോധിച്ചു നോക്കുമ്പോൾ ആ മാലിന്യ കൂമ്പാരത്തിലെ കാഴ്ച കണ്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി ആ മാലിന്യത്തിന്റെ ഇടയിൽ ഒരു പെൺകുഞ്ഞ് ഉടനെ അദ്ദേഹം ആ കുഞ്ഞിനെ വാരിയെടുത്ത് കുട്ടിയുടെ അമ്മ അടുത്തെങ്ങാനും ഉണ്ടോയെന്ന് ചുറ്റും നോക്കി ആരെയും കണ്ടെത്താത്തതിനെ തുടർന്ന് ആ കുട്ടിയെ രക്ഷപ്പെടുത്താനും അവളെ സ്വന്തമായി വളർത്താനും ഉടനെ തന്നെ ആ മനുഷ്യൻ തീരുമാനിച്ചു.

കുഞ്ഞിന് അയാൾ ജ്യോതി എന്ന് പേരിട്ടു ആ കുഞ്ഞിന് വേണ്ടി അദ്ദേഹം കല്യാണം വരെ ഉപേക്ഷിച്ചു പിന്നീട് അവൾക്ക് അച്ഛനും അമ്മയും എല്ലാമായി സൊബേരൻ മാറുകയായിരുന്നു രാവും പകലും കഠിനാധ്വാനം ചെയ്ത് സൊബേരൻ അവളെ സ്കൂളിലേക്ക് അയച്ചു എല്ലാ പഠിപ്പിച്ചു അദ്ദേഹം അവളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി ചില സമയങ്ങളിൽ അദ്ദേഹം പട്ടിണിവരെ കിടന്നു പക്ഷെ സൊബേരൻ ഒരിക്കലും മകൾക്ക് കുറവോ മറ്റോ അനുഭവിക്കാൻ അനുവദിച്ചിട്ടില്ലായിരുന്നു ഒടുവിൽ ആ അച്ഛന്റെ കഠിനാധ്വാനവും ത്യാഗവും എല്ലാം ഫലം കണ്ടു 2013 ൽ ജ്യോതി കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയതിനു ശേഷം 2014 ൽ ആസ്സാം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ വിജയിക്കുകയും ആദായ നികുതി അസിസ്റ്റന്റ് കമ്മീഷ്ണറായി നിയമിക്കപ്പെടുകയും ചെയ്തു.

തനിക്ക് വേണ്ടി വിവാഹം വരെ ഉപേക്ഷിച്ച് തന്നെ വളർത്തിയ തൻ്റെ വളർത്തച്ഛന്റെ കണ്ണുനീർ തുടച്ചുമാറ്റികൊണ്ട് അദ്ദേഹത്തിൻ്റെ വാർദ്ധക്യകാലത്ത് സ്വസ്ഥമായി വിശ്രമ ജീവിതം നയിക്കാൻ ഒരു വീടും മറ്റെല്ലാ സൗകര്യങ്ങളും ആ മകൾ അച്ഛനുവേണ്ടി ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു ആ അച്ഛൻ മകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു “ഞാൻ ഒരു മീൻകുട്ടിയെ മാലിന്യത്തിൽ നിന്നെടുത്തില്ല പകരം എനിക്ക് കൽക്കരി ഖനിയിൽ നിന്നൊരു വജ്രത്തെ ലഭിച്ചു അതെന്റെ ജീവിതത്തെ ലഘൂകരിച്ചു ഞാൻ അതിൽ അഭിമാനിക്കുന്നു.”

Leave a Comment