വായിൽ അലിഞ്ഞിറങ്ങും സ്നാക്ക് അരിപ്പൊടിയുപയോഗിച്ചു നിമിഷ നേരം കൊണ്ട് തയ്യാറാക്കിയെടുക്കാം

വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് അരിപൊടി കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

ഒരു പാൻ ചൂടാക്കി അതിലേക്കു ഒരു കപ്പ് പാൽ ഒഴിച്ച് കൊടുക്കുക അരിപൊടി എടുക്കുന്ന അതെ കപിൽ വേണം പാലും എടുക്കാൻ പാലൊന്നു ചെറുതായി ചൂടായി വരുമ്പോൾ കാൽ കപ്പ് അളവിൽ പഞ്ചസാര കാൽ ടി സ്പൂൺ ഏലയ്ക്ക ഒരു നുള്ളു മഞ്ഞൾ പൊടി നിറത്തിനു വേണ്ടി ഒരു നുള്ളു ഉപ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് എന്നിവ ഇട്ടു കൊടുത്തു നന്നായി മിക്സ് ചെയ്തുകൊടുക്കുക നല്ല പോലെ തിളച്ചു വന്നതിനു ശേഷം അരിപൊടി ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്തു കുറുക്കിയെടുക്കുക നല്ല കുറുകിയ പരുവത്തിൽ കിട്ടിയാൽ ഉരുട്ടിയെടുക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് മാറ്റി ഒന്ന് തണുക്കാൻ വെയ്ക്കാം കൈ കൊണ്ട് കുഴച്ചു ഏതു ഷേപ്പിലാണ് വേണ്ടതെന്നു വെച്ചാൽ ചെയ്തെടുക്കാം എല്ലാം ചെയ്തെടുത്തതിന് ശേഷം ഒരു 10 മിനിറ്റ് ആവി കയ്യറ്റിയെടുക്കണം അപ്പോഴാണ് നല്ല സോഫ്റ്റ് ആയിട്ടു കിട്ടുന്നത് ശേഷം ചിരകിയ തേങ്ങ കൊണ്ട് ഒന്ന് കോട്ട് ചെയുക വീട്ടിലൊക്കെയും ഈസി ആയിട്ടു തയ്യാറാക്കിയെടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് റെസിപി ആണ് അപ്പൊ എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കുക.

Leave a Comment