കോടതി കയറി പ്രിയാമണി-മുസ്തഫ വിവാഹം; മുൻഭാര്യ ആയിഷ കേസുമായി കോടതിയിൽ

തെന്നിന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നായികമാരിൽ ഒരാളാണ് പ്രിയാമണി മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലൊക്കെ തന്നെ മികച്ച ഹിറ്റുകൾ നേടിയ നടി ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ പ്രിയാമണി ചില റിയാലിറ്റി ഷോകളുടെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട് സ്വഭാവ നടിയായും വില്ലത്തിയായും എല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നടി ഹിന്ദിയിൽ മനോജ്‌ ബാജ്പെയ്ക്കൊപ്പം ചെയുന്ന ഫാമിലി മാൻ എന്ന സീരിയലിലൂടെ ഹിന്ദി പ്രേക്ഷകർക്കും പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്.

പ്രമുഖ ബിസിനസുകാരനായ മുസ്തഫയെ ആണ് പ്രിയാമണി വിവാഹം കഴിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഹൈദരാബാദിലെ ഒരു ടെലിവിഷൻ പരിപാടിയിൽ മുസ്തഫയുടെ അമ്മയോടൊപ്പം പ്രിയാമണിയും ഒരിക്കൽ പങ്കെടുക്കുകയുണ്ടായി അന്നാണ് മുസ്തഫ ആദ്യമായി പ്രിയാമണി കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ടമായ മുസ്തഫ വലിയ നായകയായതിനാൽ ആ ബന്ധത്തിന്റെ പിന്നാലെ പോകാൻ തയ്യാറായില്ല എന്നാൽ പിന്നീട് സി സി എല്ലിന്റെ ഇവന്റ് മാനേജരായി മുസ്തഫ എത്തിയപ്പോൾ ഒപ്പം പ്രിയാമണിയും ഉണ്ടായിരുന്നു അതോടെ ഇരുവരും സൗഹൃദത്തിൽ ആവുകയും, സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയും, ഒടുവിൽ പ്രണയം വിവാഹജീവിതത്തിലേക്കും വഴിതെളിച്ചു.

പ്രിയാമണിയാണ് തന്റെ പ്രണയം ആദ്യമായി മുംബൈയിലെ ഒരു ഹോട്ടൽ ഡിന്നറിൽ വെച്ച് മുസ്തഫയോട് തുറന്നുപറഞ്ഞത് മുസ്തഫയോട് പറയുന്നതിന് മുൻപേ പ്രിയാമണി തന്റെ പിതാവിൽ നിന്നും അനുവാദം വാങ്ങിച്ചിരുന്നു കാരണം ബ്രാഹ്മണ-മുസ്ലിം സമുദായ വിവാഹം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അറിഞ്ഞതുകൊണ്ട് ഇരുവരും രജിസ്റ്റർ മാരേജ് ചെയ്തു എന്നാൽ 2017 ഇൽ വിവാഹിതരായ ഇരുവരുടെയും വിവാഹം ജീവിതം നാലുകൊല്ലം പിന്നിടുമ്പോൾ വലിയ രീതിയിൽ വിവാദ പൂർണമാവുകയാണ്.

മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷയാണ് ഇപ്പോൾ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്
“പ്രിയാമണി യുമായുള്ള വിവാഹം നിയമവിരുദ്ധമാണ് മുസ്തഫ ഇപ്പോഴും എന്റെ ഭർത്താവ് ആണ് ഇരുവരും കോടതിയെ കബളിപ്പിച്ചു കൊണ്ടാണ് രണ്ടാമത് വിവാഹം കഴിച്ചത് ഞാനുമായുള്ള ബന്ധം വേർപിരിയാൻ ഉള്ള വിവാഹ ഹർജി പോലും സമർപ്പിക്കാതെ, പ്രിയാമണിയെ കല്യാണം കഴിക്കാൻ വേണ്ടി കോടതിയെ ബോധിപ്പിച്ചത് അവിവാഹിതനാണ് എന്നാണ്”

ഇതോടൊപ്പം ആയിഷ പ്രിയാ മണിക്കും, മുസ്തഫക്കുമെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട് ഒപ്പം മുസ്തഫ ക്കെതിരെ ഗാർഹിക പീഡന കേസും രജിസ്റ്റർ ചെയ്തിടരിക്കുകയാണ് മുസ്തഫയ്ക്കും ആയിഷക്കും രണ്ട് കുട്ടികളുമുണ്ട് എന്നാൽ അതേ സമയം ആയിഷയുടെ വിവാദ പ്രസ്താവനകൾക്ക് എതിരെ മുസ്തഫ രാജ് ഇപ്പോൾ പ്രതികരിക്കുകയാണ്.

മുസ്തഫയുടെ വാക്കുകളിങ്ങനെ
“2010 മുതൽ താനും ആയിഷയും വേർപിരിഞ്ഞാണ് താമസിക്കുന്നത് ,2013 ഇൽ ബന്ധം വേർപിരിഞ്ഞു 2017 ലാണ് താൻ പ്രിയാമണിയെ വിവാഹം കഴിക്കുന്നത് കുട്ടികൾക്ക് എല്ലാ മാസവും ചിലവിനും നൽകുന്നുണ്ട് ഇപ്പോൾ നടത്തുന്ന ഈ പ്രസ്താവന എന്നിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ആയിഷയുടെ ശ്രമം ആണ് അത് നിയമവിരുദ്ധമാണെങ്കിൽ ആയിഷ എന്തുകൊണ്ടാണ് ഇത്രനാളും മിണ്ടാതിരുന്നത്”
ഇങ്ങനെയാണ് മുസ്തഫ ആയിഷയ്ക്ക് നേരെയും ചോദ്യങ്ങൾ ഉയർത്തുന്നു എന്നാൽ അതിനും കൃത്യമായി ആയിഷ മറുപടി നൽകി, താൻ രണ്ട് കുട്ടികളുടെ അമ്മയാണ് അവർ എന്നോടൊപ്പം ആണ് ജീവിക്കുന്നത് രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയിൽ എന്ത് ചെയ്യാൻ സാധിക്കും മുസ്തഫയുമായി രമ്യമായ പരിഹാരത്തിന് നിരവധി തവണ ശ്രമിച്ചിരുന്നു എന്നാൽ അതൊക്കെ പരാജയം ആയതിനാലാണ് താൻ ഇപ്പോൾ ഇത്തരം സത്യ പ്രസ്താവന നടത്തിയത് എന്നാണ് ആയിഷയുടെ മറുപടി.

Leave a Comment