വീട്ടുവാടക നൽകുന്നില്ലെന്ന പരാതിയുമായി എത്തിയവരോട് പോലീസ് ചെയ്തത്

സമീപകാലത്തെ ചില സംഭവങ്ങൾ കാരണം പോലീസ് സേന മുഴുവനും അപമാനിതരാവുന്ന കാഴ്ചയാണ് നാടെങ്ങും കോവിഡിന്റെ ഭീഷണിയും അതേതുടർന്നുള്ള മാനസിക പ്രശ്നങ്ങളും ഒരു വശത്തു എന്നാൽ കാര്യങ്ങൾ പരിപാലിക്കാൻ ചുമതലയുള്ള പോലീസുകാരിൽ കുറച്ചാളുകളുടെ പിടിപ്പുകേട് കാരണം ഉത്തരവാദിത്തപ്പെട്ട സേന നാട്ടുകാർക്ക് മുമ്പിൽ നാണം കെടുന്ന സ്ഥിതി മറുവശത്തു എന്നാൽ നമ്മുടെ നാട്ടിലെ ഏത് മുക്കിലും മൂലയിലും ഏത് ആവശ്യത്തിനും ഓടിയെത്തുന്നവരാണ് അവരെന്ന കാര്യം നമ്മൾ പലപ്പോഴും മറക്കാറുണ്ട് ഇപ്പോൾ തൃശൂർ പോലീസിന്റെ അത്തരത്തിലുള്ള ഒരു ഇടപെടൽ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

വാടകയ്ക്ക് കൊടുത്ത വീടിന്റെ വാടക കുടിശ്ശിക കിട്ടുന്നില്ലെന്ന പരാതിയുമായി വീട്ടുടമസ്ഥൻ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതാണ് തൃശ്ശൂർ പീച്ചി പൊടിപ്പാറ സ്വദേശി ജോണിയും കുടുംബവുമായിരുന്നു എതിർകക്ഷികൾ പരാതി അന്വേഷിക്കാനായി സ്ഥലത്തെത്തിയ പീച്ചി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ എ എ ഷുക്കൂർ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു.

പാറമടയിൽ ജോലിക്കാരനായിരുന്ന ജോണി പ്രായാധിക്യമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം പണിക്കു പോകാൻ കഴിയാതെ ഇരിക്കുകയായിരുന്നു അയാളുടെ ഭാര്യ ആണെങ്കിൽ മാനസിക അസുഖങ്ങളുള്ള കിടപ്പുരോഗിയാണ് മക്കൾ രണ്ടു പേരും ഭിന്നശേഷിക്കാർ അതിനും പുറമേ മൂത്ത മകൾക്ക് ക്യാൻസർ രോഗവും അന്നന്നത്തെ അന്നം കണ്ടെത്താൻ പോലും പണമില്ലാതെ വലഞ്ഞ ആ കുടുംബം താമസിച്ചിരുന്ന പഴയ വീട് മഴപെയ്ത് കുതിർന്ന് നിലം പൊത്തിയപ്പോഴാണ് അവർക്ക് വാടക വീട്ടിലേക്ക് താമസം മാറേണ്ടി വന്നത്.

ജോണിയുടെ ദുരിതങ്ങൾ നേരിട്ടു കണ്ടറിഞ്ഞ പീച്ചി പോലീസ് ഇൻസ്പെക്ടർ എ എ ഷുക്കൂറും സംഘവും ഇവർക്ക് സുരക്ഷിതമായി അന്തിയുറങ്ങുവാനുള്ള ഒരു ചെറിയ വീട് നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു പോലീസുദ്യോഗസ്ഥരുടെ സഹായാഭ്യർത്ഥന വൈസ്മാൻ ക്ലബ്ബ് അംഗങ്ങൾ കൂടി ഏറ്റെടുക്കുകയായിരുന്നു അതുകൂടാതെ നല്ലവരായ പ്രദേശവാസികളും സന്മനസ്സുകളും പലരും അകമഴിഞ്ഞ് സഹായിച്ചു അങ്ങിനെ അടച്ചുറപ്പുള്ള ചെറിയ ഒരു വീട് അവിടെ പണി കഴിച്ചു
പുതുതായി പണി തീർത്ത വീടിന്റെ താക്കോൽ ദാനം ഇക്കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ ഐ പി എസ് നിർവ്വഹിച്ചു പീച്ചി സ്റ്റേഷൻ ഹൌസ് ഓഫീസർ എ എ ഷുക്കൂർ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫ്രിൻസൺ സനിൽകുമാർ എന്നിവരേയും വൈസ്മാൻ ക്ലബ് അംഗങ്ങളെയും ആദരിച്ചു
തിരക്കിട്ട ജോലികൾക്കിടയിലും നിർദ്ദനരായ ഒരു കുടുംബത്തിന് പേടിയില്ലാതെ സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷത്തിലാണ് വൈസ്മെൻ ക്ലബ് അംഗങ്ങളും പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും തൃശ്ശൂർ സിറ്റി പോലീസും പോലീസിന്റെ ഈ നന്മപ്രവൃത്തി ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ നിരവധി പേരാണ് പിന്തുണ അറിയിച്ചു എത്തിയിരിക്കുന്നത്.

Leave a Comment