ചുണ്ടിൽ വെള്ളം ഇറ്റിച്ചിറക്കാൻ പോലും വയ്യത്ത കഴിച്ചത് ആവോലി ഫ്രൈയും ചോറും ഹോസ്പിറ്റൽ ബില്ല് വന്നപ്പോൾ സംഭവിച്ചത് യുവാവിന്റെ അനുഭവക്കുറിപ്പ്

പൊതുവെ നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികളോട് താല്പര്യം കൂടുതലായി ആളുകൾക്ക് ഉണ്ടെങ്കിലും അവ കഴുത്തറപ്പൻ സംവിധാനം ആണ് എന്ന കാര്യത്തിൽ ആർക്കും പ്രത്യേക തർക്കം ഉണ്ടാവുകയില്ല ഇപ്പോൾ സർക്കാർ ആരോഗ്യ സംവിധാനം കൂടുതൽ മെച്ചപ്പെട്ട് വരുന്നത് കൊണ്ട് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത് വലിയ അസുഖങ്ങൾക്കും ശസ്ത്രക്രിയകൾക്കും മറ്റുമാണ് അത് തന്നെ വലിയ തുക ആവുമെന്ന കാര്യത്തിൽ സംശയമില്ല അത് മാത്രമല്ല ആവുന്നതെല്ലാം ബില്ലിൽ ചേർക്കാനും മടിക്കില്ല ഇപ്പോൾ അത്തരത്തിലൊരു നടപടിയുടെ അനുഭവം ശ്രേയസ് കണാരൻ പങ്ക് വെച്ചിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം:

“ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ICU വിൽ അത്യാസന്ന നിലയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിനുള്ളിൽ മരണമടഞ്ഞ ഒരു രോഗിയുടെ ആശുപത്രി ബില്ലാണിത് വെള്ളം ചുണ്ടിൽ തൊട്ടു കൊടുത്താൽ ഇറക്കാൻ പറ്റാത്ത രോഗി ഒരു ആവോലി ഫ്രൈയും ചോറും തിന്നിരിക്കുന്നു 48 മണിക്കൂറിനിടയിൽ അവർക്ക് മരുന്നുകൾ കുത്തിവെക്കാൻ 41 സിറിഞ്ചുകൾ ഓർമ്മിക്കണം അതിൽ 20CC 50 CC സിറിഞ്ചുകൾ മിക്കവാറും സിറിഞ്ച് ഇൻഫ്യൂഷൻ പമ്പിൽ മണിക്കൂറുകൾ സെറ്റ് ചെയ്ത് ഇൻഫ്യൂസ് ചെയ്യേണ്ട മെഡിസിനുകൾക്കാവും.

യൂറിൻ ട്യൂബിട്ട രോഗിക്കുവേണ്ടി ICU വിൽ രണ്ട് ദിവസത്തേക്ക് വാങ്ങിച്ചത് 14 അഡൽട്ട് ഡയപ്പറുകൾ വെൻറിലേറ്റർ ഉപയോഗിക്കാതിരുന്നിട്ടും രണ്ടു ദിവസത്തെ ।CU ബിൽ 29000 രൂപ മോഡേൺ ചികിത്സക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുയരുന്നതിൻ്റെ ഏറ്റവും പ്രധാന കാരണം ഈ കഴുത്തറപ്പൻ കൊള്ളകൾ തന്നെയാണ് അടിയന്തിരമായി സർക്കാർ ചെയ്യേണ്ടത് സ്വകാര്യ ആശുപത്രികളിലെ ICU കളിൽ CC ടി വി ക്യാമറകൾ സ്ഥാപിക്കാനുള്ള നിയമനിർമാണം നടത്തുകയാണ് ബന്ധുക്കൾ ആവശ്യപ്പെട്ടാൽ ആ രോഗിയുടെ CD പകർത്തി നൽകാനുള്ള ഉത്തരവാദിത്വവും ആശുപത്രികൾക്കുണ്ടാവണം.”

വളരെ അധികം പ്രശ്നങ്ങൾ നിറഞ്ഞ സ്വകാര്യ മേഖലയിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണ്ട വിഷയമാണ് ഇത് ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോയിട്ടുള്ള ഒട്ടനവധി കാര്യങ്ങൾ വേറെയുമുണ്ടാവും സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ഇത്തരം നടപടികൾ ഒഴിവാക്കേണ്ടതാണ്.

Leave a Comment