മൊരിഞ്ഞ കേക്ക് ഉണ്ടാക്കാൻ ഇനി ഓവൻ വേണ്ട, ചീനച്ചട്ടി മതി

അവൻ ഇല്ലാത്തതുകൊണ്ട് കേക്ക് ഉണ്ടാക്കാൻ പറ്റില്ല എന്ന വിഷമമാണോ ഒരു ചെറിയ ചീനച്ചട്ടി മതി, നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം അവനിൽ ഉണ്ടാക്കുന്നതുപോലെ തന്നെ നല്ല ഉള്ളിൽ മൃദുലമായ പുറത്തു നന്നായി മൊരിഞ്ഞ കേക്ക് ലഭിക്കും.

വേണ്ട ചേരുവകൾ പഞ്ചസാര പൊടിച്ചത് – 3/4 കപ്പ് മുട്ട-2 സൻഫ്ലവർ ഓയിൽ- 1/4 കപ്പ് മൈദ- 1/2 കപ്പ്
ബേക്കിങ് പൗഡർ- 1 ടീസ്പൂൻ ബേക്കിങ് സോഡ -1/2 ടീസ്പൂൻ പാൽ- 2 ടേബിൾ സ്പൂൻ

തയ്യാറാക്കുന്ന വിധം
പഞ്ചസാര മിക്സിയുടെ ചെറിയ ജാറിൽ നന്നായി പൊടിച്ചെടുക്കുക മുക്കാൽ കപ്പ് പഞ്ചസാര ആണ് കേക്കിന്‌ ആവശ്യം ഇത് വലിയ ഒരു മിക്സിങ് ബൗളിലേക്ക് മാറ്റുക ഇതിലേക്ക് രണ്ട് മുട്ട ചേർക്കാം മുട്ട കഴിക്കാത്തവർക്ക് അര കപ്പ് പുളിയില്ലാത്ത തൈര് പകരം ചേർക്കാം ശേഷം നന്നായി യോജിപ്പിക്കണം ഇതിലേക്ക് കാൽ കപ്പ് സൻഫ്ലവർ ഓയിൽ ചേർക്കാം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കണം ആവശ്യമെങ്കിൽ വാനില എസന്സും ചേർക്കാം.
മൈദ, ബേക്കിങ് സോഡാ, ബേക്കിങ് പൗഡർ എന്നിവ ഒരു അരിപ്പയിൽ അരിച്ചെടുക്കണം രണ്ട് നുള്ള് ഉപ്പും ചേർക്കാം ശേഷം ഇവ മുട്ടമിശ്രിതത്തിൽ ചേർക്കാം തുടർന്ന് നന്നായി ഇളക്കി യോജിപ്പിക്കുക ഇത് നല്ല കട്ടിയുള്ള മിശ്രിതം ആയിരിക്കും അതുകൊണ്ട് ആ കട്ടി കുറയാൻ പാൽ അല്പാല്പമായി ചേർത്തു ഇളക്കി യോജിപ്പിക്കാം മിശ്രിതത്തിൽ കട്ട കെട്ടിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം.
ഒരു കേക്ക് ടിന്നിൽ മയം പുരട്ടി അല്പം മൈദ തൂവി എടുക്കുക കേക്ക് കരിയാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യേണ്ടത് ഈ ടിന്നിന്റെ മുക്കാൽ ഭാഗം നിറയുന്നതുവരെ കേക്ക് മിശ്രിതം ഒഴിച്ചുകൊടുക്കാം ശേഷം കേക്ക് ടിൻ ചെറുതായി തട്ടണം ഉള്ളിൽ വായു ഉണ്ടെങ്കിൽ പുറത്തേക്കു പോകാൻ ആണ് ഇത് ചെയ്യുന്നത്.
ചീനച്ചട്ടി സ്റ്റവിൽ വച്ചു ചൂടക്കാം അതിനുള്ളിൽ ഒരു ചെറിയ സ്റ്റാന്റ് അല്ലെങ്കിൽ പാത്രം വച്ചു ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കണം ഇതിനു മുകളിൽ ആണ് കേക്ക് ടിൻ വയ്ക്കേണ്ടത് ശേഷം അടച്ചുവച്ചു ചെറുതീയിൽ 45 മിനുട്ട് ബേക്ക് ചെയ്യാം ഒരു ടൂത്പിക്ക് കൊണ്ട് കുത്തി നോക്കി അതിൽ മിശ്രിതം ഒന്നും പറ്റിപ്പിടിക്കുന്നില്ല എങ്കിൽ കേക്ക് റെഡി
ഈ കേക്ക് കുക്കറിലും ഉണ്ടാക്കാം പക്ഷേ കുക്കറിനെ അപേക്ഷിച്ചു ചീനച്ചട്ടിയിൽ നല്ല ചൂട് നിൽക്കുന്നതുകൊണ്ടു കേക്ക് നന്നായി മൊരിഞ്ഞു കിട്ടും.

Leave a Comment