വിസ്മയ അവസാനമായി അപ്‌ലോഡ് ചെയ്ത വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ

മലയാളികളെയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്നലത്തെ പകൽ തുടങ്ങിയത് വെറും ഇരുപതിനാല് വയസ്സ് മാത്രമുള്ള വിസ്മയ എന്ന പെൺകുട്ടി ജീവിതം അവസാനിപ്പിച്ചു എന്ന വാർത്ത എല്ലാവരും ഞെട്ടലോടെയാണ് അറിഞ്ഞത് ഭർത്താവിന്റെ മർദനത്തെ തുടർന്ന് മനം നൊന്താണ് വിസ്മയ ആ കടുത്ത തീരുമാനം എടുത്തതെന്നാണ് പ്രാഥമിക നിഗമനം കൂടുതൽ അന്വേഷണം എന്തായാലും നടക്കുന്നുമുണ്ട് സ്ത്രീധനത്തിന് എതിരെ പലരും അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും സ്വന്തം കാര്യത്തിലേക്ക് വരുമ്പോൾ നില മറക്കുന്ന സ്വഭാവമാണ് പലർക്കും വലിയ സ്ത്രീധനം നൽകിയിട്ട് തന്നെയാണ് വിസ്മയയയുടെ വിവാഹം കഴിഞ്ഞ 2020 മാർച്ചിൽ നടന്നതും എന്നാൽ അതൊന്നും പോരാ എന്ന പേരിലായിരുന്നു ഭർതൃ വീട്ടിലെ പീഡനം എന്ന് വിസ്മയ പലവട്ടം സ്വന്തം ബന്ധുക്കളെ അറിയിച്ചു മോട്ടോർ വാഹന ഇൻസ്‌പെക്ടർ ആണ് ഭർത്താവ് കിരൺ കുമാർ.

വിസ്മയയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടം ഒരുക്കിയിരിക്കുകയാണ് ഇപ്പോഴാണെങ്കിൽ വിസ്മയ ജീവിതം അവസാനിപ്പിക്കും മുമ്പ് അവസാനമായി പങ്ക് വെച്ച സ്റ്റാറ്റസ് വീഡിയോ വൈറലാണ് ആദം ജോൺ എന്ന ചിത്രത്തിലെ “ഒരു ചിരി നോവും ചിരിയാക്കി” എന്ന ഗാനം ഭർത്താവിനെ ടാഗ് ചെയ്താണ് വിസ്മയ പങ്ക് വെച്ചിരിക്കുന്നത് വീഡിയോക്ക് താഴെ നിരവധി പേരാണ് അനുശോചനം രേഖപെടുത്തി രംഗത്തെത്തുന്നത്.

ആയുർവേദ കോളജിൽ പഠനം കഴിഞ്ഞു ഹൗസ് സർജൻസി ചെയ്യാനിരിക്കെയാണ് വിസ്മയയെ കിരൺ വിവാഹം കഴിക്കുന്നത് നൂറു പവൻ സ്വർണ്ണവും കാറും സ്ഥലവും എല്ലാം കിട്ടിയിട്ടും കിരൺ ഇടയ്ക്കിടെ വീട് പണിയാൻ ഒക്കെ ആയി പണം വേണമെന്ന് ആവശ്യപ്പെടുമായിരുന്നു കൂടെക്കൂടെ പ്രശ്നങ്ങളുണ്ടായി അവ ശാരീരിക ഉപദ്രവത്തിലേക്ക് എത്തുമെന്നും വിസ്മയ ബന്ധുക്കളോട് പറഞ്ഞിരുന്നു ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് ചാറ്റുകളിൽ കാര്യങ്ങൾ വ്യക്തവുമാണ് ഏതായാലും പോലീസ് നിലവിൽ അന്വേഷണം നടത്തുന്നുമുണ്ട്.

Leave a Comment