തനി നാടൻ ചിക്കൻ വരട്ടിയത് ഉണ്ടായിക്കിയാലോ

അപ്പത്തിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ നല്ല കിടിലൻ കോമ്പിനേഷൻ ആണ് ചിക്കൻ വരട്ടിയത് ഉഫ് ആലോചിക്കുമ്പോൾ തന്നെ വെള്ളമൂറുന്നുണ്ട് അല്ലെ എന്നാൽ പിന്നെ അധികം ചേരുവകൾ ഒന്നും ആവശ്യമില്ലാത്ത തനി നാടൻ കേരലാ സ്റ്റൈലിൽ ഉള്ളൊരു ചിക്കൻ വരട്ടിയത് എങ്ങനെ എളുപ്പം ഉണ്ടാക്കിയെടുക്കാമെന്നു നോക്കിയാലോ.

ചിക്കൻ വരട്ടിയത് തയ്യാറാക്കാൻ ആവശ്യമുള്ള ചേരുവകൾ 2 കിലോ ചിക്കൻ നാല് വലിയ ഉള്ളി ഒരു കൈ പിടി കറിവേപ്പില വലിയ കഷ്ണം ഇഞ്ചി വെളുത്തുള്ളി പതിനാറെണ്ണം പിരിയൻ ഉണക്കമുളക് 16 എണ്ണം പാൻ അടുപ്പത്തു വെച്ച് ചൂടാകുമ്പോഴേക്കും 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക എണ്ണ ചൂടായി വന്നാൽ അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഉണക്ക മുളക് എന്നിവ വഴറ്റുക ഇത് വഴണ്ട് വരുന്ന സമയത്തു ഇതിലേക്ക് ഒരു ടി സ്പൂൺ പെരുംജീരകം ചേർക്കുക കൂടെ തന്നെ അഞ്ചു ഏലക്ക കൂടി ഇട്ടുകൊടുത്തു നന്നായി ഇളക്കി കൊടുക്കുക നന്നായി വഴറ്റിയതിനു ശേഷം എണ്ണയിൽ നിന്നും സവാളയൊക്കെയും കോരി എടുക്കുക ബാക്കിയുള്ള എണ്ണയിൽ ഒരു ടേബിൾ സ്പൂണോളം എണ്ണ വീണ്ടും ഒഴിച്ച് കൊടുക്കുക കാരണം ഇതിൽ തന്നെയാണ് അരച്ചെടുക്കുന്ന മസാല വഴറ്റിയെടുക്കുന്നത് എണ്ണ നന്നായിട്ടു ചൂടായി കഴിഞ്ഞാൽ 6 ഗ്രാമ്പൂവും കുറച്ചു പട്ടയും കൂടി ഇട്ടു കൊടുക്കുക ശേഷം അരച്ച് വെച്ചിരിക്കുന്ന മസാല കൂടി ഇട്ടു കൊടുക്കുക ആവശ്യത്തിനും ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക മസാല നന്നായി മൂത്തു വരുമ്പോഴേക്കും അര ടി സ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഗരം മസാല പൊടിയും അര ടീസ്പൂൺ മല്ലി പൊടിയും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയുക ഇനി കഴുകി വെച്ചിരിക്കുന്ന ചിക്കൻ പീസസ് ഇതിലേക്കിട്ടു നന്നായി മിക്സ് ചെയുക തീരെ വെള്ളം ഒഴിക്കരുത് കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കുക ഒരു 20 25 മിനിറ്റ് അടച്ചു വെച്ച് ഇടയ്ക്കൊന്ന് ഇളക്കി കൊടുത്തു വേവിച്ചെടുക്കുകഇതിലേക്ക് പുളിയ്ക്കു വേണ്ടി പകുതി നാരങ്ങാ കൂടി പിഴിഞ്ഞൊഴിക്കുക നമ്മുടെ നാടൻ ചിക്കൻ വരട്ടിയത് റെഡി ആണ് ഇനി ഒരു സെർവിങ് പ്ലേറ്റിലേക്കു മാറ്റാം എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുമല്ലോ .

Leave a Comment