എത്രയൊക്കെ പ്രതിസന്ധികൾ ഉണ്ടായിട്ടും ഉയർന്നുവന്ന മഞ്ജു വാര്യർ പറയുന്നു “ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം കല്യണം അല്ലെന്നു മനസ്സിലാക്കുക”

മലയാളത്തിൽ ഒരുപാട് നായികമാർ വന്ന് വൻ പ്രശസ്തിയും പുരസ്കാരങ്ങളുമെല്ലാം നേടി ഉന്നതങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച് ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സൃഷ്ടിച്ചെടുത്ത ഏക നടിയാണ് മഞ്ജു വാര്യർ ഇടക്കാലത്ത് വ്യക്തിപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നും മാറിനിന്നിട്ടും മഞ്ജു ഒരു തിരിച്ചുവരവ് നടത്തിയപ്പോൾ മലയാളികൾ ഹൃദയപൂർവം അത് ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തു ജീവിതത്തിലുണ്ടായ തിരിച്ചടികളിൽ പതറാതെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുവന്ന മഞ്ജുവിന്റെ ജീവിതകഥ എല്ലാവർക്കും വളരെ പ്രചോദനമാണ്.

ഇപ്പോൾ മലയാളികൾ ഏറെ ചർച്ച ചെയ്യുന്ന വിഷയം സ്ത്രീധനത്തിന്റെ പേരിൽ പീഡനം അനുഭവിച്ച് ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയയുടെ കഥയാണ് എത്ര വലിയ പ്രതിസന്ധി ഉണ്ടായാലും ലോകം മുഴുവൻ എതിര് നിന്നാലും ജീവൻ അവസാനിപ്പിക്കാതെ പോരാടാൻ ശേഷി ഉണ്ടാവണമെന്നാണ് മഞ്ജു നമ്മളെ പഠിപ്പിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം മഞ്ജു പങ്കുവെച്ച ഒരു പോസ്റ്റ്‌ ഇപ്പോൾ വൈറലാണ് അവസാനം തന്റെതായി പുറത്തിറങ്ങിയ ചതുർമുഖം എന്ന ചിത്രത്തിലെ വീഡിയോ പങ്കു വെച്ചുകൊണ്ടാണ് മഞ്ജു കുറിപ്പെഴുതിയത്.

“ഒരു പെണ്ണിന് ആദ്യം വേണ്ടത് വിദ്യാഭ്യാസം അതുകഴിഞ്ഞു സാമ്പത്തിക ഭദ്രത അത് കഴിഞ്ഞിട്ടേ കല്യാണത്തിന് സ്കോപ് ഉള്ളു” ചതുർമുഖത്തിലെ സിനിമാ രംഗത്തിൽ തേജസ്വിനി എന്ന മഞ്ജുവിന്റെ കഥാപാത്രം ഇങ്ങനെയാണ് അമ്മയോട് പറയുന്നത് ഈ വീഡിയോയ്ക്ക് “ഇങ്ങനെ തുറന്നു പറയാൻ മകളും, ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം കല്യണം അല്ലെന്നു മനസ്സിലാക്കാൻ വീട്ടുകാരും തയ്യാറായാൽ ഉത്തരയെ പോലെ, വിസ്മയയെ പോലെ ഒരു വേദന ഉണ്ടാകില്ല.” മഞ്ജു കുറിച്ചു മഞ്ജുവിന്റെ ഫാൻസ് പേജുകളും വിഷയത്തിൽ പല പ്രതികരണങ്ങൾ നടത്തുന്നുണ്ട് “വിസ്മയ ഒരു രക്തസാക്ഷി ആണ് സ്ത്രീധനത്തിന്റെ പേരിലും, ചോറിൽ സ്വല്പം ഉപ്പ് കുറഞ്ഞു പോയാൽ ശരീരത്തെയും, മനസ്സിനെയും പിച്ചിചീന്തപ്പെടുന്ന സ്ത്രീകളുടെ രക്തസാക്ഷി ഇവിടെ ആണ് നമ്മൾ പെണ്ണുങ്ങൾ പറ്റാത്തത് ഒഴിവാക്കാൻ ആദ്യം പഠിക്കേണ്ടത് ആരും ആരുടേയും അടിമകൾ അല്ല അടിച്ചമർത്തലുകളും, സ്വാതന്ത്ര്യമില്ലായിമയും എവിടെ ആരംഭിക്കുന്നോ അവിടെ തുടങ്ങണം സ്ത്രീയുടെ വിപ്ലവം എന്നിട്ട് എല്ലാം ഒന്നെന്നു തുടങ്ങണം സ്വപ്നം കണ്ടജീവിതം എത്തി പിടിക്കണം”.

സ്വന്തം ജീവിതം കൊണ്ട് പോരാടി തെളിയിച്ച മഞ്ജുവിന്റെ വാക്കുകൾ സമൂഹത്തിനാകെ ആവേശം പകരുന്നതാണ് അത്രയേറെ സാമൂഹ്യമായി ഒറ്റപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ പല രീതിയിൽ ഉണ്ടായിട്ടും വിട്ടുകൊടുക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ട് വന്ന് ഇന്ന് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരങ്ങളിലേക്ക് പറക്കുന്ന മഞ്ജുവിനെ എല്ലാവരും മാതൃകയാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച.

Leave a Comment