ദോശക്ക് ഇനി ഉഴുന്ന് വേണ്ട ചെറുപയർ കൊണ്ട് ഒരു കിടിലൻ ദോശ

ബ്രെക്ഫാസ്റ്റിന് അരിയും ഉഴുന്നും ചേർത്തരയ്ക്കുന്ന ദോശയാണ് നമ്മൾ സാധാരണ കഴിക്കുന്നത് പക്ഷെ ആരോഗ്യപരമായി നോക്കുമ്പോൾ അതത്ര നല്ല ശീലമല്ല എങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു ദോശ ആക്കിയാലോ അത്തരം ഒരു ഹെൽത്തി ദോശയാണ് ചെറുപയർ ദോശ നിറത്തിൽ മാത്രമല്ല രുചിയിലും പോഷകഗുണത്തിലും ഈ ദോശ ഒരുപടി മുന്നിലാണ് ചെറുപയർ കുതിർത്ത് അരച്ചെടുത്താണ് ഈ ദോശയുണ്ടാക്കുന്നത്.

ചേരുവകൾ ചെറുപയർ: ഒരു കപ്പ് വെള്ളം : രണ്ട് കപ്പ് അരി : രണ്ടു കപ്പ് എണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :അരി കുതിർത്തു അരച്ചെടുക്കുക ഒരു കപ്പ് ചെറുപയർ കഴുകി വൃത്തിയാക്കിയശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് എട്ട് മണിക്കൂർ കുതിർത്ത് വയ്ക്കണം അതിന് ശേഷം വെള്ളം ഊറ്റി ചെറുപയർ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക അരച്ചമാവ് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതിൽ അരി അരച്ചതും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക വെള്ളം ചേർത്ത് മാവിന്റെ കൊഴുപ്പ് ശരിയാക്കുക എട്ട് മണിക്കൂർ അടച്ചു വയ്ക്കാം
ഒരു തവ ചൂടാക്കി അതിൽ എണ്ണ തേച്ചശേഷം ഉള്ളിയുടെ പകുതി കൊണ്ട് തവയിൽ പുരട്ടുക ശേഷം ദോശമാവ് ഒഴിച്ച് അടച്ചുവെക്കുക ഒരു മിനിറ്റിനുശേഷം ദോശ തിരിച്ചിട്ട് വേവിക്കുക ചൂടോടെ ചട്നിയുടെ കൂടെ കഴിക്കാം.

Leave a Comment