സത്യത്തിൽ ഞാൻ ഒരു അപ്പൂപ്പനല്ല; ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി പറയുന്നു.

ചക്കപ്പഴം എന്ന ഫ്ലവഴ്സ് ചാനലിലെ സീരിയൽ അറിയാത്തവർ ചുരുക്കമായിരിക്കും രസകരമായ ഈ സീരിയലിൽ കുഞ്ഞുണ്ണി എന്ന അപ്പൂപ്പൻ കഥാപാത്രമായി എത്തുന്ന അമൽ രാജ് എന്ന നടനും ഈ സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട് ഇപ്പോൾ മാലിക്ക് എന്ന മഹേഷ്‌ നാരായണൻ സിനിമയിൽ ഹമീദ് എന്ന മുഴുനീള കഥാപാത്രമായി വന്നു മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് അമൽ രാജ്.

ഇരുപത് മുതൽ എഴുപത് വരെയുള്ള മൂന്ന് കാലഘട്ടങ്ങൾ കടന്ന് പോവുന്ന കഥാപാത്രത്തെ വളരെ മികവുറ്റ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് കൂടുതലായി അപ്പൂപ്പൻ വേഷങ്ങളിലാണ് എത്തുന്നതെങ്കിലും അത്രയ്ക്ക് പ്രായമില്ലാത്ത ആളാണ് സത്യത്തിൽ അമൽ രാജ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജനിച്ച അമൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനത്തിന് ശേഷമാണ് മുഴുവൻ സമയ നാടകപ്രവർത്തനത്തിലേക്ക് കടക്കുന്നത് “സീരിയലില്‍ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തിന്റെ പ്രായം അറുപതിന് മുകളിലാണ് കുഞ്ഞുണ്ണിയുടെ മൂത്ത മകനായ ഉത്തമന് മുപ്പത്തഞ്ചിന് മുകളില്‍ പ്രായമുണ്ട് മൂത്ത കൊച്ചുമകള്‍ക്ക് പത്തു വയസിന് മേലെയും പക്ഷേ, ജീവിതത്തില്‍ ഞാന്‍ ഒരു അപ്പൂപ്പനല്ല 13 ഉും 5 ഉും വയസ്സുള്ള രണ്ട് ആണ്‍മക്കളാണ് എനിക്ക്.” അമല്‍ പറയുന്നു.

ഭാര്യ ദിവ്യലക്ഷ്മി കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യം പഠിച്ചിട്ടുണ്ടെന്നും ഇരുവരുടേയും പ്രണയ വിവാഹമായിരുന്നുവെന്നും അമൽ സൂചിപ്പിച്ചു രണ്ട് മക്കളിൽ മൂത്തയാള്‍ ആയുഷ് ദേവ് എട്ടാം ക്ലാസില്‍ പഠിക്കുന്നു രണ്ടാമത്തെയാള്‍ ആഗ്‌നേഷ് ദേവ് യുകെജിയിലും.

Leave a Comment