18 കോടി രൂപയുടെ മരുന്നിനു കാത്തുനിന്നില്ല ഇമ്രാൻ യാത്രയായി; സങ്കടക്കടലിൽ കേരളം

അപൂർവ്വരോഗം ബാധിച്ച ഇമ്രാൻ മുഹമ്മദിന് ഇനി 18 കോടിയുടെ മരുന്ന് വേണ്ട കേരളക്കരയെയും മലയാളികളെയും കണ്ണീരിലാഴ്ത്തി വേദനനകളില്ലാത്ത ലോകത്തേക്ക് ഇമ്രാൻ യാത്രയായി സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ചു ചികിത്സയിൽ ആയിരുന്നഇമ്രാന്റെ വാർത്ത ലോകമെങ്ങും ചർച്ചയായിരുന്നു അങ്ങാടിപ്പുറം പഞ്ചായത്തിലെ എറന്തോട് കുളങ്ങര റമീസ -ആരിഫ് ദമ്പതികളുടെ മകനാണ് ഇമ്രാൻ മുഹമ്മദ്.


ഇമ്രാന്റെ ജീവൻ രക്ഷിക്കാൻ 18 കോടി രൂപ വിലയുള്ള മരുന്ന് വാങ്ങാനായി എല്ലാവരും കയ്യയച്ചു സഹായിച്ചു എന്നാൽ മരുന്ന് ഫലിക്കുന്നത് വരെ കാത്തുനിൽക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇമ്രാൻ ചൊവ്വാഴ്ച രാത്രി ഈ ലോകം വിട്ടുപോയി പെട്ടന്നുള്ള അണുബാധയെതുടർന്നാണ് ആറു വയസുകാരനായ ഇമ്രാൻ മുഹമ്മദിന്റെ വിയോഗം.

അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി കുട്ടികളുടെ ശരീരത്തിലെ പേശികളെ ദുർബലമാക്കുകയും മറ്റൊരാളുടെ സഹായം ലഭിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഈ രോഗം ബാധിച്ചാൽ സംഭവിക്കുന്നത് ഈ രോഗത്തിന് ഇന്ത്യയിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ലങ്കിലും വിദേശ രാജ്യങ്ങളിൽ ഈ അപൂർവ രോഗത്തിനുള്ള മരുന്ന് ലഭ്യമാണ്
അപൂർവമായ ജനിതക രോഗം ബാധിച്ച ഇമ്രാൻ ജനിച്ചു 17 ദിവസമായപ്പോൾ തന്നെ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു ഇമ്രാന്റെ ജീവൻ രക്ഷിക്കാൻ പല ആശുപത്രികളിലും കയറിയ ശേഷമാണു മെഡിക്കൽ കോളേജിൽ എത്തുന്നത് കഴിഞ്ഞ മൂന്നു മാസമായി ഇമ്രാൻ വെന്റിലേറ്ററിൽ ആയിരുന്നു വിദേശത്തുനിന്ന് മരുന്ന് ഇറക്കുമതിചെയ്യാൻ വേണ്ട എല്ലാം ചെയ്തിരുന്നു ഇതിന് 18 കോടി ആവിശ്യമായ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള നല്ല മനുഷ്യർ സഹായിച്ചതിനാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പതിനാറരക്കോടി എന്ന ഭീമമായ തുക സ്വരൂപിക്കാൻ സാധിച്ചിരുന്നു ഇമ്രാന്റെ ചികിത്സ ചിലവിനു വേണ്ടി മങ്കട എം എൽ എ മഞ്ഞളാം കുഴി അലി ചികിത്സ സഹായസമിതിയും രൂപീകരിച്ചിരുന്നു എന്നാൽ അതിന് കാത്തുനിൽക്കാതെ ഏവരെയും കണ്ണീരിലാഴ്ത്തി ഇമ്രാൻ വിടപറയുകയായിരുന്നു.

Leave a Comment