“സിൽക്ക് സ്മിതയെ വിവാഹം ചെയ്ത ആൾ ഞാനാണ്” പഴയകാലം ഓർത്തെടുത്ത് സംവിധായകൻ മധുപാൽ

വർഷങ്ങൾക്ക് മുമ്പ് തന്നെ സിനിമയിലെത്തി നടനും എഴുത്തുകാരനും സംവിധായകനുമൊക്കെയായി മാറി സമസ്ത മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ചയാളാണ് മധുപാൽ 1994ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് അഭ്രപാളിയിൽ ആദ്യമായി മധുപാൽ പ്രത്യക്ഷപ്പെടുന്നത് ശേഷം നൂറിലധികം സിനിമകളിൽ വില്ലനായും നായകനായും സ്വഭാവനടനായുമൊക്കെ തിളങ്ങിയ മധുപാൽ 2008ലാണ് ആദ്യമായി സംവിധാനത്തിലേക്ക് കടന്നത് നക്സൽ വർഗീസിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി പ്രിത്വിരാജ് ലാൽ എന്നിവരെ അണിനിരത്തി മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രം സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു പിന്നീട് ഒഴിമുറി ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി സിനിമയിലും എഴുത്തിലും സജീവമായി നിലകൊള്ളുകയാണ് ഇപ്പോൾ മധുപാൽ.

കോഴിക്കോട് ജനിച്ച് ജേർണലിസം കോഴ്സിൽ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ മധുപാൽ പിന്നീട് സിനിമയിലേക്ക് കടക്കുകയായിരുന്നു ടെലിവിഷനിലും കഴിവ് തെളിയിച്ച മധുപാലിന് മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ റിമി ടോമിയുമായി സംസാരിക്കവേ മധുപാൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത് നടി സിൽക്ക് സ്മിതയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മധുപാൽ നൽകിയ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത് മധുപാൽ പറഞ്ഞതിങ്ങനെ.

“എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം, അവരുടെ ജീവിതത്തിൽ അവരെ കല്യാണം കഴിച്ച ഒരേ ഒരാൾ ഞാനാണ് എന്നുള്ളതാണ് ബാക്കിയുള്ള ആളുകളൊക്കെ, അവരോടൊപ്പം ഡാൻസ് കളിക്കുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും കഥാപാത്രം ചെയ്യുകയോ ഒക്കെയാണ് ചെയ്തത്
ആ സമയത്തും അവർ ഇന്ത്യൻ സിനിമയിൽ തന്നെ വളരെ കഴിവുള്ള ഒരു അഭിനേത്രിയായിരുന്നു സ്മിതയുടെ കാര്യത്തിൽ, പള്ളിവാതിക്കൽ തൊമ്മിച്ചൻ എന്ന സിനിമയിൽ, തിരുട്ടു കല്യാണം എന്ന രീതിയിലുള്ള ഒരു സീൻ ആണ് പള്ളിയിൽ വച്ചുള്ള ഒരു വിവാഹ രംഗമാണ് അതായത് യഥാർത്ഥ ഒരു കല്യാണം നടത്തുന്നത് പോലെ തന്നെ ഒരുക്കങ്ങളും ആർഭാടങ്ങളും ഒക്കെ ഉണ്ടായിരുന്നു താലികെട്ടി കൈപിടിച്ച് കാറിൽ കയറുന്നത് വരെയുള്ള സീനാണ് ഷൂട്ട് ചെയ്തിരുന്നത് ആ സീൻ കഴിഞ്ഞ് വളരെ ഇമോഷണൽ ആയിട്ട് അവർ എന്നോട് പറഞ്ഞു, എന്റെ ജീവിതത്തിൽ ഒരുപാട് സിനിമകൾ ഞാൻ അഭിനയിച്ചിരുന്നു പക്ഷേ എന്നെ കല്യാണം കഴിക്കുന്ന ഒരു സീൻ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്റെ വ്യക്തിജീവിതത്തിലും ഉണ്ടായിട്ടില്ല എന്നിട്ട് എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു, എന്നെ ഒരാൾ വിവാഹം കഴിക്കുന്ന രംഗം ആരും ഇതുവരെ ചെയ്തിട്ടില്ല ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം
അതിൽ ഒരുപാട് സന്തോഷമുണ്ട് എന്നൊക്കെ പറഞ്ഞു അത് അവരുടെ മനസ്സിൽ നിന്നും വന്ന വാക്കുകളായിരുന്നു പെട്ടെന്നുതന്നെ കാറിൽ കയറുകയാണ് അവർ പോകാൻ ആയിട്ട് പെട്ടെന്നാണ് അവരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം വരുന്നത് അവർ കാറിൽ കയറിയിട്ട് എന്നോട് പറഞ്ഞു ഞാനിപ്പോൾ മറ്റൊരു ഷൂട്ടിംഗ് സെറ്റിലേക്ക് പോവുകയാണ് അത് കഴിഞ്ഞു വന്ന് നമുക്ക് ഹണിമൂൺ പോകാമെന്ന്”
ഇത്രയും പറഞ്ഞപ്പോൾ മധുവിനോട് റിമി ടോമി തമാശ രൂപേണ ചോദിച്ചു നിങ്ങൾ പോയി ഞങ്ങൾ അറിഞ്ഞു എന്ന്..
അപ്പോൾ മധുപാൽ പറഞ്ഞത് “എയ് ഇല്ല, പോകാൻ സാധിച്ചിരുന്നില്ല ഇതൊക്കെ കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ആണ് ആ ദുഃഖ വാർത്ത നമ്മളെല്ലാം തേടിയെത്തുന്നത്.”

Leave a Comment