ദിലീപേട്ടൻ പറഞ്ഞിരുന്നു എന്റെ നായികയായി വരണമെന്ന് പക്ഷെ ആ ചിത്രത്തിൽ നായികയായി വന്നത് കാവ്യാ മാധവൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റുകളിൽ ഒന്നാണ് മീനത്തിൽ താലിക്കെട്ട് ഓമനക്കുട്ടൻ എന്ന സ്കൂൾ വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയ ദിലീപിന്റെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത് തിലകൻ അച്ഛൻ കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ ജഗതിയും ഉണ്ടായിരുന്നു മികച്ച ഹാസ്യ സന്ദർഭങ്ങൾ ആണ് ചിത്രത്തിൽ മൂവരും കാഴ്ച വെച്ചിരിക്കുന്നത്.

ചിത്രത്തിൽ ദിലീപിന്റെ സഹോദരി ആയി വീപ്പക്കുറ്റി എന്ന വിളിപ്പേരുമായി എത്തിയ നടിയെ നമ്മളാരും മറന്നു കാണില്ല അമ്മിണി എന്ന കഥാപാത്രം ചിത്രത്തിൽ ഉടനീളം പ്രാധാന്യം ഉള്ളതായിരുന്നു നിരവധി ചിത്രങ്ങളിൽ ബാലതാരമായി വന്ന നടിയാണ് അമ്പിളി
ബാലതാരങ്ങൾ പിന്നീട് നായികമാരായി വരാറുള്ളത് പോലെ അമ്പിളിയെ പിന്നീട് വെള്ളിത്തിരയിൽ കാണാൻ കഴിഞ്ഞില്ല അതെപ്പറ്റി ഇപ്പോൾ നടി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

അമ്പിളിയുടെ വാക്കുകൾ:

“ബാലതാരമായി ഞാൻ ഒരുപാട് ചിത്രങ്ങൾ ചെയ്തിരുന്നു വാത്സല്യത്തിൽ മമ്മൂട്ടിയുടെ മകളായി, മിന്നാരം, മിഥുനം, കാക്കത്തൊള്ളായിരം അങ്ങനെ ഒരുപാട് ചിത്രങ്ങൾ അതിൽ ഏറ്റവും പ്രിയം മീനത്തിലെ താലികെട്ട് തന്നെയാണ് സിനിമയിൽ നിങ്ങൾ കാണുന്നത് പോലെ സെറ്റിലും ഞങ്ങൾ അങ്ങനെത്തന്നെയായിരുന്നു
ദിലീപേട്ടൻ വളരെ നല്ലൊരു വ്യക്തിയാണ്, വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു അങ്ങനെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നു അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല അന്ന് തനിക്ക് ചെയ്യാൻ സാധിക്കാതെ പോയ റോളാണ് കാവ്യാ മാധവൻ ചെയ്തിരുന്നത് അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ അവസരം വരുന്നത്
ബാലതാരമെന്ന ഇമേജ് ഒന്ന് മാറ്റി എടുക്കാം എന്ന് കരുതിയാണ് അത് ചെയ്യാമെന്ന് കരുതിയത് പക്ഷെ അന്നെനിക്ക് മുടിയില്ല, പിന്നെ നല്ല ശരീര വണ്ണവുമുണ്ടായിരുന്നു ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ എന്നോട് പറഞ്ഞു ഈ തടി കുറക്കാൻ ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്‌കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒന്‍പത് മണിക്കാണ് വീട്ടിലെത്തുന്നത് അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടു, പക്ഷെ ആ സമയത്തായിരുന്നു നിനച്ചിരിക്കാതെ അച്ഛന്റെ വേര്‍പാട് സംഭവിച്ചത്.

അതോടെ എല്ലാ താല്പര്യവും പോയി പിന്നെ അമ്മ ടീച്ചറാണ് സഹോദരൻ പഠിക്കുന്നു, എന്നെ ഈ അവസ്ഥയിൽ ഷൂട്ടിങ്ങിന് കൊണ്ടുപോകാൻ ആരും ഇല്ലായിരുന്നു, ഇന്നത്തെ തലമുറയിലെ കുട്ടികളെ പോലെ അത്ര ധൈര്യമൊന്നും അന്നെനിക്ക് ഇല്ലായിരുന്നു മീനത്തിലെ താലികെട്ടിൽ ദിലീപേട്ടനെ കാണാൻ താൻ അവർ താമസിക്കുന്ന കുടിലിൽ പോകുന്ന ഒരു രംഗമുണ്ട്, ആ സീനിൽ താൻ ശരിക്കും കരഞ്ഞുപോയതാണ് പിന്നെ തിലകൻ അങ്കിൾ ഒരുപാട് സപ്പോർട്ട് ചെയ്തു കഴിവുള്ള കലാകാരന്മാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്കും അവരിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിക്കും”.

Leave a Comment