അനിഘയെയും ചേർത്ത് എനിക്ക് 101 മക്കളുണ്ട്; നാഗവല്ലിയുടെ രാമനാഥന്റെ വിശേഷങ്ങൾ ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ എടുത്താൽ ഏതു കാലത്തും അതിലൊരു സ്ഥാനം മണിച്ചിത്രത്താഴിനുള്ളതാണ് മലയാളി കാല്പനികതയുടെ പാരമ്യം കണ്ട സിനിമയാണ് മണിച്ചിത്രത്താഴ് ഇത്രയും മികച്ച തിരക്കഥയും സാങ്കേതിക തികവും ചേർന്ന സിനിമകൾ അപൂർവമാണ് അത്കൊണ്ട് തന്നെയാണ് മണിച്ചിത്രത്താഴ് ഒരു ക്ലാസ്സിക്ക് ആയി നിലകൊള്ളുന്നതും ഫാസിൽ സംവിധാനം ചെയ്തു ശോഭനയും സുരേഷ് ഗോപിയും മോഹൻലാലും മത്സരിച്ച് അഭിനയിച്ച ചിത്രം ഏതൊരു മലയാളിക്കും ലോകത്തിന് മുമ്പിൽ അഭിമാനിക്കാവുന്ന സിനിമയാണ് അഭിനയിച്ച എല്ലാവരും അവരുടെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ച ചിത്രത്തിൽ ശ്രദ്ധേയമായ ഒരു റോൾ ആയിരുന്നു നാഗവല്ലിയുടെ കാമുകന്റെ റോളായ രാമനാഥൻ രാമനാഥനായി വന്ന ശ്രീധർ ശ്രീറാം എന്ന നടൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് കന്നഡ നടനായ ശ്രീധർ ആ ഒരൊറ്റ മലയാളം സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതും എന്നാൽ അത് മാത്രം മതിയായിരുന്നു മലയാളികൾക്ക് അദ്ദേഹത്തെ എന്നെന്നും ഓർക്കാനും

ഇപ്പോൾ സ്വന്തം വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്ക് വെച്ചിരിക്കുകയാണ് ശ്രീധർ

” മണിച്ചിത്രത്താഴ് എന്ന സിനിമക്ക് ശേഷം ഞാൻ നൃത്തത്തിലേക്ക് ഒതുങ്ങുകയായിരുന്നു ഞാൻ സിനിയിൽ വലിയ തിരക്കുകളിലേക്ക് പോയ്‌കൊണ്ടിരുന്നപ്പോൾ നൃത്തം എന്നെ തിരികെ വിളിച്ചു, പിന്നെ ഞാൻ അതിൽ അലിഞ്ഞു തീരുകയായിരുന്നു മണിച്ചിത്രത്താഴ്’ ശരിക്കും ചരിത്രമാണ് ഇന്നും എല്ലാ മാസവും ഏതെങ്കിലും ചാനലി ൽ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും അന്ന് ഫോൺ വിളികൾ ഉറപ്പാണ് ഇപ്പോഴും എന്നെ തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്, വിദേശ രാജങ്ങളിൽ പരിപാടികൾക്ക് പോകുമ്പോഴും അവിടെയും ഒരുപാട് പേര് രാമനാഥനെ കാണാനും പരിചയപ്പെടാനും ഓടി എത്താറുണ്ട്, അതൊരു ഭാഗ്യമാണ് കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു.

എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത് മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തിരുന്നു രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസിൽ സാർ പറഞ്ഞപ്പോൾ ശോഭനയാണ് എന്റെ പേര് നിർദേശിച്ചത് വളരെ സങ്കീർണമായ അവതരണ രീതിയാണ് ‘മണിച്ചിത്രത്താഴി’ന്റേത് ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ ക്ലൈമാക്സാണ് ഏറ്റവും കുഴപ്പം പിടിച്ചത് ഞാനും ശോഭനയും പ്രൊഫഷനൽ നർത്തകരായതിനാൽ നൃത്തസംവിധായകൻ തന്നെയാണ് ‘ഒരു മുറൈ വന്ത്’ എന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത് ശോഭനയാണ് സ്‌റ്റെപ്പുകൾ ഏറെയും നിർദേശിച്ചത് നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട് ഈ രംഗം എങ്ങനെ വേണം എന്ന് ഫാസിൽ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദർശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചർച്ച ചെയ്യുകയാണ് നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിർദേശം അവർക്കിഷ്ടപ്പെട്ടു അങ്ങനയാണ് ആ രംഗം ഉണ്ടായത് കേരളവുമായി വളരെ അടുത്ത ബദ്ധമാണ് എനിക്ക്, സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നൃത്തപരിപാടികളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും ഞാൻ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു, ഭാര്യ അനുരാധ, എന്റെ ശിഷ്യ ആയിരുന്നു, ആ സമയം മുതൽ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നു, വിവാഹം ആലോചനകൾ നടക്കുമ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് അനുവിന്റെ മുഖമാണ്, ശേഷം വീട്ടുകാരുടെ സമ്മതോടെ വിവാഹം ഒരു മകൾ ബികോം റാങ്ക് ഹോൾഡറാണ്. കലാക്ഷേത്രയിലെ പഠനത്തിന് ശേഷം ഞങ്ങളോടൊപ്പം വേദികളിൽ സജീവമാണ് മകളും.”

അനിഘയും ചേർന്ന് 101 മക്കൾ തങ്ങൾക്കുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിമുഖം ശ്രീധർ തുടങ്ങിയത് തന്നെ മണിച്ചിത്രത്താഴിലെ തെക്കിനിക്ക് സമാനമായ മുറിയൊക്കെ ഉൾക്കൊള്ളുന്നതാണ് ബാംഗ്ലൂരിലെ റിതംബര എന്ന വീട്.

Leave a Comment