വീട്ടുമുറ്റത്തെ പുല്ല് കളയാൻ ഒരു എളുപ്പവഴി ഇതാ ഇങ്ങനെ ചെയ്താൽ വളരെ ഈസി ആണ് കാര്യങ്ങൾ

വീട്ടുമുറ്റത്ത് അനിയന്ത്രിതമായ പുല്ല് വളർച്ച നമുക്ക് പല രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട് ഇഴജന്തുക്കളുടെ ശല്യവും വൃത്തി ഇല്ലായ്മ മൂലമുള്ള അസുഖങ്ങളും മൂലം പല പ്രശ്നങ്ങളും കുടുംബങ്ങളിൽ ഉണ്ടാവാറുണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രശ്നങ്ങൾ ബാധിക്കുകയും ചെയ്യുന്നു ഇതെല്ലാം കളയുക എന്നത് സത്യത്തിൽ വലിയ പ്രശ്നമാണ് അതുകൊണ്ട് തന്നെ പുല്ല് കളയാൻ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടാം

ഇതിനായി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് ഒരു കളനാശിനിയാണ് ഗ്ലൈഗോൾഡ് എന്നറിയപ്പെടുന്ന ഇത് വെള്ളത്തിൽ കലക്കി പുല്ലിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വളർന്നു പൊങ്ങിയ പുല്ലുകൾ ഉണങ്ങി പോകുന്നതായിരിക്കും ഇത് നമുക്ക് എല്ലാ ചെടി വിൽക്കുന്ന കടകളിലും കിട്ടുന്ന ഒന്നാണ്

വളരെ ചിലവുകുറഞ്ഞ ഒരു പരിപാടിയായത് കൊണ്ട് തന്നെ ഒരു ലിറ്റർ വെള്ളത്തിലേക്ക് അഞ്ച് ടേബിൾ സ്പൂൺ ചേർത്ത് നല്ലത് പോലെ യോജിപ്പിച്ച ശേഷം പുല്ലുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ ഒക്കെ ചെയ്യാവുന്നതാണ് ഇന്ന് മിക്ക വീടുകളും ഇന്റർലോക്ക് ഉള്ളത് കൊണ്ടുതന്നെ ഇവയുടെ ഇടയിലൊക്കെ പുല്ലുവളരുന്നത് സർവ സാധാരണമാണ് ഇതൊക്കെ കൈകൊണ്ട് പറി ച്ചുകളയുക എന്നത് എത്ര കഷ്ടപാടുള്ള കാര്യം തന്നെ
പറമ്പിലും മറ്റും അനാവശ്യമായിട്ടുള്ള പുല്ലുകളിലും മതിലിന്റെ അവിടെ ഒക്കെ കാടുപിടിച്ചു നിൽക്കുന്ന പുല്ലുകളിലൊക്കെ നമുക്കിത് പ്രയോഗിക്കാവുന്നതാണ് എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോ കാണുമ്പോൾ കൂടുതൽ മനസിലാക്കാം

Leave a Comment