ഇത് വീടോ അതോ മാളികയോ ടോപ് സിംഗറിൽ വിജയിച്ച സീതലക്ഷ്മിക്ക് ലഭിച്ച വീട് കണ്ട് അമ്പരന്ന് ആരാധകർ

മനുഷ്യരിലും ജീവജാലങ്ങളിലും ബഹുഭൂരിപക്ഷവും നല്ല സംഗീതാസ്വാദകരാണ് മനുഷ്യന് ലഭിച്ചിട്ടുള്ള കഴിവുകളിൽ ഏറ്റവും ഭംഗിയേറിയതും ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നതുമായ പ്രകൃതിയുടെ ഒരു വരദാനമാണ് സംഗീതം വാസനയുള്ളവർ നല്ല പോലെ പരിശ്രമം ചെയ്‌താൽ സംഗീതത്തിന്റെ ഉപാസകരായി മാറാമെന്നതിനു ഒട്ടനവധി ഉദാഹരണങ്ങളുണ്ട് ഏതൊരു സാധാരണക്കാരനും അത് സാധിക്കുമെന്ന് ഒരുപാട് തവണ തെളിയിച്ച ഒരു സമൂഹമാണ് മലയാളികളുടേത് നിരവധി റിയാലിറ്റി ഷോകൾ മലയാളത്തിൽ സജീവമായി വരാറുമുള്ളതാണ് അവയിലൂടെ ഒട്ടനവധി പ്രതിഭകളെ ആസ്വദിക്കാനും കഴിഞ്ഞിട്ടുണ്ട് അത്തരത്തിലൊരു പ്രതിഭയുടെ കഥയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ടോപ് സിംഗർ എന്ന പരിപാടിയുടെ വിജയി ആയി വന്ന സീതലക്ഷ്മിയുടേത്.

ഒട്ടനവധി പ്രതിഭകളായ കുട്ടി താരങ്ങളെ അണിനിരത്തി ഒരുക്കിയ ഈ റിയാലിറ്റി ഷോ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ കുടുംബസദസ്സുകളിലും അതിഥി മുറിയിലും ഒരു സ്ഥിരം സാന്നിധ്യമായി മാറി ഒന്നിനൊന്ന് മികച്ച ഗാനാലാപന ശൈലിയുള്ള കുഞ്ഞുങ്ങളെ മലയാളി പ്രേക്ഷകർ വളരെ ആശ്ചര്യത്തോടെ ആണ് കൊണ്ടാടിയത് എംജി ശ്രീകുമാർ, ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ,ചിത്ര, തുടങ്ങി മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരും സംഗീത സംവിധായകരും ഈ പരിപാടിയ്ക്ക് മാറ്റ് കൂട്ടാനും കൂടുതൽ ജനകീയമാക്കാനും വിധികർത്താക്കളായി എത്തി ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിന്ന ഈ റിയാലിറ്റി ഷോ അവസാനിച്ചപ്പോൾ പ്രേക്ഷകരുടെ എല്ലാം ആഗ്രഹപ്രകാരം വിജയകിരീടം ചൂടിയത് സീതാലക്ഷ്മി ആയിരുന്നു.

പ്രേക്ഷകരുടെ പ്രീതി ഓരോ ഗാനം കഴിയുമ്പോഴും ഇരട്ടിക്കുന്ന നിലയിലുള്ള മത്സരമായിരുന്നു ഷോയിൽ ഉടനീളം സീതാലക്ഷ്മി കാഴ്ചവെച്ചത് മികച്ച സ്വരമാധുര്യവും ഭാവവും കോർത്തിണക്കി സീതലക്ഷ്മി പാടി കയറിയപ്പോൾ പ്രേക്ഷകർക്കും വിധികർത്താക്കൾക്കും മാറ്റി ചിന്തിക്കേണ്ടി വന്നിട്ടേയില്ല അവസാന റൗണ്ടിൽ പാടിയ സപ്തസ്വരങ്ങളാടും എന്ന ഗാനം കൂടിയായപ്പോൾ പിന്നെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആർക്കാണ് കിട്ടുകയെന്നത് തർക്കമില്ലാത്ത വസ്തുതയുമായി തുളസി ഡെവലപ്പ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആ ഫ്ലാറ്റ് ഈ കൊച്ചുമിടുക്കിക്കായി സ്പോൺസർ ചെയ്തിരിക്കുന്നത്.

2020ലെ തിരുവോണദിവസം നടന്ന ഗ്രാൻഡ്ഫിനാലെയിലായിലായിരുന്നു സീതാലക്ഷ്മിയുടെ വിജയകിരീടം ചൂടിയ പെർഫോമൻസ് അരങ്ങേറിയത് അതിനോടുള്ള സീതാലക്ഷ്മിയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു, “വളരെ വളരെ സന്തോഷമുണ്ട് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം ഫിനാലെ സ്റ്റേജിൽ നന്നായി പാടണം എന്ന് മാത്രമാണ് ആഗ്രഹിച്ചത് അതിലേറെ സന്തോഷം, ഫിനാലെയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം ലഭിച്ചു എന്നതാണ്” സീതാലക്ഷ്മിയുടെ അച്ഛൻ സിംഗപ്പൂരിലാണ് ഇപ്പോൾ തന്റെ സംഗീതത്തിനു ലഭിച്ച അമൂല്യ സമ്മാനമായ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആക്കിയിരിക്കുകയാണ് സീതാലക്ഷ്മി.

പരിപാടിയിൽ ഒപ്പമുണ്ടായിരുന്ന കുട്ടികളെല്ലാം പാലുകാച്ചൽ ചടങ്ങിന് എത്തിയിരുന്നതായി സീതാലക്ഷ്മി പറഞ്ഞു പച്ചപ്പട്ടുപാവാട ഒക്കെ ഇട്ട് മുല്ലപ്പൂ അണിഞ്ഞ് സുന്ദരിക്കുട്ടി ആയിട്ടാണ് സീതലക്ഷ്മി വീടിന്റെ പൂജകർമ്മങ്ങൾക്ക് പങ്കെടുത്തത് ചെറുപ്രായത്തിൽ തന്നെ സ്വപ്രയത്നം കൊണ്ട് സ്വന്തമായി ഫ്ലാറ്റ് നേടിയെടുത്ത സീതാലക്ഷ്മിയ്ക്ക് ഒട്ടനവധി പേരാണ് അഭിനന്ദങ്ങളുമായി എത്തുന്നത്.

Leave a Comment