മാലിക്കിലെ ഹിറ്റ് അറബി ഗാനം പാടിയ ഹിദയെ കാണാൻ ഫഹദ് എത്തിയപ്പോൾ

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ആയ ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്ക് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന ചിത്രം പല വിധ വിമർശനങ്ങളെയും നേരിടുന്നുണ്ട് നിരവധി ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ പല കോണുകളിൽ നിന്ന് വ്യത്യസ്തമായ ആരോപണങ്ങളും ഒപ്പം തന്നെ ഉയർന്നുവരുന്നുണ്ട് മികച്ച മേകിങ്ങും അഭിനയ മികവുമുള്ള കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം മഹേഷ്‌ നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത് ടേക്ക് ഓഫ്‌, സീ യൂ സൂൺ എന്നിവയ്ക്ക് ശേഷം ഫഹദുമൊത്തുള്ള മഹേഷിന്റെ മൂന്നാമത്തെ ചിത്രമാണ് മാലിക്ക്
സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിന്റെ ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് സ്ക്കോറും വലിയ രീതിയിൽ ഹിറ്റായി മാറിയിരിക്കുകയാണ് കെ എസ് ചിത്ര പാടിയിരിക്കുന്ന തീരമേ തീരമേ എന്ന ഗാനം വൻ ഹിറ്റായി അതോടൊപ്പം “രഹീമുൻ അലീമുൻ” എന്ന അറബി ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഹിദ, ഇമാം മജ്ബൂർ, സിനാൻ എടക്കര, മിഥുലേഷ് എന്നിവരാണ് പാടിയിരിക്കുന്നത് ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടിയ ഗാനത്തിന്റെ ഒരു ഭാഗം ആലപിച്ചിരിക്കുന്നത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹിദയാണ് ഇപ്പോഴിതാ, ഫഹദിനൊപ്പം സെല്‍ഫിയെടുക്കുന്ന ഹിദയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മാലിക്കിന് വേണ്ടിയാണ് പാട്ട് പാടിയതെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് കൊച്ചുമിടുക്കി പറയുന്നത് ഗാനം മലയാളികള്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് മലപ്പുറം ചോക്കാടു സക്കീർ-റുക്സാന ദമ്പതികളുടെ മകളായ ഹിദ മാസങ്ങൾക്ക് മുമ്പ് താൻ പാടിയ ആ നാലുവരികൾ മാലിക്കിന് വേണ്ടിയാണെന്നോ അതിത്രയും ശ്രദ്ധിക്കപ്പെടുമെന്നോ കരുതിയില്ല എന്നാണ് ഹിദയുടെ മാതാപിതാക്കളും പറയുന്നത്.

“സഹോദരിമാര്‍ രണ്ട് പേരും പാട്ട് പാടും. അങ്ങനെ ഒരു പാട്ട് ചിട്ടപ്പെടുത്താന്‍ വേണ്ടി റിഫ (മൂത്ത സഹോദരി) താത്തയ്ക്കൊപ്പം ഹനീഫ മുതുക്കോടിന്റെ സ്റ്റുഡിയോയിലേയ്ക്ക് പോയതാണ് അവിടെ വച്ചാണ് അപ്രതീക്ഷിതമായി ഈ അവസരം ലഭിച്ചത് ഒരു സിനിമയ്ക്ക് വേണ്ടി നാല് വരി പാട്ട് വേണമെന്ന് മാത്രമാണ് പറഞ്ഞത് പാട്ട് പാടി കൊടുത്തു പിന്നെ അക്കാര്യം മറന്നു മാലിക് റിലീസ് ചെയ്ത ശേഷം പലരുടെയും സ്റ്റാറ്റസില്‍ ഈ ഗാനം കേട്ടു അപ്പോഴാണ് ഇത് മാലിക്കിന് വേണ്ടിയായിരുന്നുവെന്നും ഇത്ര വലിയ ഹിറ്റായിയെന്നും മനസിലാകുന്നത് വളരെ സന്തോഷം തോന്നി ക്ലൈമാക്സ് ഭാഗത്താണ് പാട്ടുള്ളത് സിനിമ കണ്ടപ്പോള്‍ കരഞ്ഞു പോയി ഞാന്‍ പാട്ട് പഠിച്ചിട്ടൊന്നും ഇല്ല റിഫ താത്ത കര്‍ണാടിക് പഠിച്ചിട്ടുണ്ട് എനിക്കും പറഞ്ഞ് തരും സ്കൂൾ കലോത്സവത്തിനൊക്കെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് വലിയൊരു പാട്ടുകാരി ആകണമെന്നാണ് ആഗ്രഹം.

ജയസൂര്യ നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന നാദിര്‍ഷ ചിത്രത്തില്‍ ഒരു മുഴുനീള ഗാനം ഹിദ പാടിയിട്ടുണ്ട് ആ ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് നിലവിൽ റിപ്പോര്‍ട്ട് സാധാരണക്കാരനായ തനിക്ക് ലഭിച്ച ലോട്ടറിയാണ് ഇതെന്നാണ് ഹിദയുടെ പിതാവ് സക്കീര്‍ പറയുന്നത്
‘സിനിമ കണ്ടില്ല മകളാണ് പാട്ടിന്റെ ഭാഗം മാത്രം കാണിച്ചു തന്നത് എല്ലാരും പറയുന്നത് പോലെ സിനിമ കണ്ടവരാരും ആ നാല് വരി മറക്കില്ല ചിത്ര ചേച്ചിയുടെ പേരിനൊപ്പം മോളുടെ പേരും സ്ക്രീനില്‍ എഴുതി കാണിച്ചു നമ്മളെ പോലെ സാധാരണക്കാര്‍ക്ക് അത് ലോട്ടറി അടിച്ച പോലത്തെ ഫീലാണ് മൂന്ന് മക്കളും പാടും അവര്‍ക്ക് അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് കൊണ്ടുവരാന്‍ തയാറാണ് ഹിദയെ പാട്ട് പഠിപ്പിക്കണം എന്നാണ് ആഗ്രഹം.”

Leave a Comment