ഭർത്താവ് ഡിവൈഎഎസ്‌പി മകൾ യുവനടി കുടുംബവിളക്കിലെ സുമിത്രയുടെ സുഹൃത്ത് നിലീനയുടെ കുടുബത്തിലെ വിശേഷങ്ങൾ അറിയാം

കുടുംബപ്രേക്ഷകർക്ക് ഏത് കാലഘട്ടത്തിലും ദൃശ്യവിസ്മയം അണിയിച്ചൊരുക്കുന്ന കുടുംബ പരമ്പരകൾക്ക് കേരളത്തിൽ ഒട്ടനവധി ആരാധകരുണ്ട് സീരിയൽ മേഖലയിൽ എല്ലാ കാലത്തും അനിഷേധ്യമായ ജനപ്രിയ സീരിയലുകൾ ഒരുക്കുന്നത് ഏഷ്യാനെറ്റ് ആണെന്ന് നിസംശയം പറയാൻ കഴിയും അത്തരത്തിൽ ഏഷ്യാനെറ്റിലെ വിജയിച്ച മികച്ച പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക് ടെലിവിഷൻ റേറ്റിംഗിൽ ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ ആണ് കുടുംബവിളക്ക് കുടുംബത്തിനു വേണ്ടി എല്ലുമുറിയെ കഷ്ടപ്പെടുകയും എന്നാൽ അതിനൊത്ത അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ഭർത്താവ് തന്റെ സഹപ്രവർത്തകയെ പ്രണയിക്കുകയും അവളോടൊപ്പം ജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടുംബിനി ആയ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അതിൽനിന്നൊക്കെ അവർ എങ്ങനെ മുന്നേറുന്നു എന്ന കഥയാണ് ഈ സീരിയലിന്റെ പ്രമേയം.

ബ്ലസ്സി തന്മാത്ര സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച മീരാ വാസുദേവ് ആണ് കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രത്തേ കൈകാര്യം ചെയ്യുന്നത് മീരയോടൊപ്പം നിരവധി പ്രമുഖ താരങ്ങളും സീരിയലിൽ അഭിനയിക്കുന്നുണ്ട് വലിയ രീതിയിൽ ഉള്ള പ്രേക്ഷക പിന്തുണയാണ് എല്ലവരും നേടുന്നത് ഇവരിൽ ആരാധകർ ഏറെയുള്ള താരമാണ് ബിന്ദു പങ്കജ് അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് മനസ്സിലായെന്ന് വരില്ല സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ ഉറ്റസുഹൃത്തും വിഷമഘട്ടങ്ങളിൽ സഹായിയായി എത്തുന്ന നിലീന എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്ന താരമാണ് ബിന്ദു പങ്കജ്.

ഒട്ടനവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിന്ദു പങ്കജ്‌ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ ആണ് മിനി സ്ക്രീനിൽ മാത്രമല്ല മെഗാ സ്ക്രീനിലും അഭിനയിച്ചിട്ടുള്ള താരം പ്രതിസന്ധികളിൽ തളർന്നു പോകുന്ന സുമിത്രയുടെ വലംകൈയായ കഥാപാത്രമായാണ് വരുന്നത് കണ്ണൂർ സ്വദേശിയായ ബിന്ദു ആലുവയിൽ ആണ് നിലവിൽ താമസിക്കുന്നത് മലയാളത്തിന് പുറമെ തമിഴ് സീരിയലുകളുടെയും ഭാഗമായ ബിന്ദു ചെറുപ്പം മുതലേ നൃത്തത്തിൽ അതീവ തല്പരയായിരുന്നു.

നിരവധി സ്റ്റേജില്‍ താരം നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ബിന്ദുവിന്റെ ഭര്‍ത്താവ് DYSP അശോക് ആണ് ഇരട്ടക്കുട്ടികളായ ഗൗതമും ഗായത്രിയുമാണ് മക്കള്‍ ബിന്ദു പങ്കജ് മാത്രമല്ല, ബിന്ദു പങ്കജിന്റെ മകളും മലയാളം മെഗാ സ്ക്രീനിലെ ഒരു യുവ നായികയായി ഉയർന്നു വന്നിരിക്കുകയാണ് മലയാളികൾക്ക് സുപരിചിതയായ ഗായത്രിയാണ് ബിന്ദു പങ്കജിന്റെ മകൾ ബാലു വർഗീസ് നായകനായ ലഡുവിൽ നായിക ആയിട്ടാണ് ഗായത്രി സിനിമയിലേക്കെത്തിയത് ഗായത്രി അറിയാതെ ബിന്ദുവാണ് ഒഡിഷനുവേണ്ടി മകളുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നൽകിയത് അർജുൻ അശോകിനൊപ്പവും മെമ്പർ രമേശൻ എന്ന സിനിമയിലും ഗായത്രി അഭിനയിച്ചിട്ടുണ്ട് മകൻ ഗൗതം ഓസ്ട്രേലിയയിൽ പഠിക്കുന്നു പതിനേഴു വർഷമായി അഭിനയ മേഖലയിലുള്ള ബിന്ദു പാട്ടിന്റെ പാലാഴി,പ്രണയം, ഇന്നാണാ കല്യാണം, ആകസ്മികം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മാത്രമല്ല വനിതാ രത്നം എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രതികരണം ലഭിച്ച ഈ സീരിയലിനും, ഈ സീരിയൽ അഭിനേതാക്കൾക്കും നിരവധി ആരാധകരാണുള്ളത്.

Leave a Comment