ഇനി മുതൽ മാഗ്ഗി ഇങ്ങനെ ഉണ്ടാക്കി നോക്കിക്കോളൂ അടിപൊളി ആയിരിക്കും

മാഗ്ഗി ഇഷ്ടമുള്ളവരാണ് നമ്മളിൽ ഏറെ പേരും എന്നാൽ മാഗ്ഗി നമ്മുക്കൊന്ന് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുത്താലോ ഇനി എല്ലാവരും മാഗി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂട്ടോ.

ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു തക്കാളി അരിഞ്ഞത് രണ്ടു കോഴിമുട്ട പിന്നെ ഒരു പാക്കറ്റ് മാഗ്ഗി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ ആദ്യം മസാല റെഡി ആക്കിയെടുക്കാം അതിനു വേണ്ടി ഒരു പാൻ ചൂടാക്കാൻ വെച്ച് അതിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് കൊടുക്കുക സവാള ഒന്ന് സോഫ്റ്റ് ആയിട്ടു വന്നാൽ അതിലേക്കു തക്കാളി ചേർത്തുകൊടുക്കുക ശേഷം ആവശ്യത്തിനുള്ള ഉപ്പു ചേർത്ത് കൊടുക്കുക അതിലേക്കിനി ആവശ്യത്തിനുള്ള പൊടികൾ ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ മഞ്ഞൾ പൊടി മുക്കാൽ ടി സ്പൂൺ ചിക്കൻ മസാല എന്നിവ ഇട്ടു എണ്ണയിൽ നന്നായൊന്നു വഴറ്റി കൊടുക്കുക ഇതിലേക്ക് മുട്ട ഒഴിച്ച് നന്നായി ചിക്കിയെടുക്കുക മസാലയും മുട്ടയും കൂടി നന്നായി മിക്സ് ചെയ്തെടുക്കുക ഇനി ഇതൊരു പ്ലെയ്റ്റിലേക്കു മാറ്റം ഇനി മാഗ്ഗി റെഡി ആക്കിയെടുക്കാൻ പാനിലേക്കു രണ്ടു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക ഇതിലേക്ക് മാഗിയുടെ റെഡിമേഡ് മസാല ചേർക്കുക നന്നായിട്ടു മിക്സ് ചെയ്തു ചെറുതായി തിളയ്ക്കാൻ തുടങ്ങുമ്പോഴേക്കും കുറച്ചു എണ്ണ ചേർത്ത് കൊടുത്തു നൂഡിൽസ് ചേർത്ത് കൊടുക്കുക ഇനി തീ കുറച്ചു വെച്ച് നന്നായി വേവിച്ചെടുക്കുക ഇതിലേക്ക് റെഡി ആക്കി വെച്ചിരിക്കുന്ന എഗ്ഗ് മസാല ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം ഇനി ഫ്‌ളൈയിം ഓഫ് ചെയ്യാം ചൂടോടു കൂടി തന്നെ കഴിച്ചു നോക്കണം നല്ല ടേസ്റ്റ് ആയിരിക്കും അപ്പൊ എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കുമല്ലോ.

Leave a Comment