“ഓരോ കഷണവും കഠിനാധ്വാനത്തിന്റെ ഫലമാണ്” നടി അഭിരാമി എഴുതുന്നു

മലയാളത്തിലും ഇതരഭാഷകളിലുമൊക്കെ മികച്ച വേഷങ്ങൾ ചെയ്തു പേരെടുത്ത നടിയാണ് അഭിരാമി സൂപ്പർ താരങ്ങളുടെ നായികയായി വന്നു മികച്ച ചിത്രങ്ങളിലൂടെ വിജയ നായികയായി മാറിയ അഭിരാമി വിവാഹത്തിന് ശേഷം ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും തിരികെ വന്നിരിക്കുകയാണ് ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം നായകനായ സിനിമയിലൂടെയാണ് അഭിരാമി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള അഭിരാമി തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആരാധകാരുമായി വിശദമായി പങ്ക് വെയ്ക്കാറുമുണ്ട് അത്തരത്തിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത് ചക്ക മുറിക്കുന്ന ചിത്രത്തോടൊപ്പം അഭിരാമി എഴുതിയതിങ്ങനെ.

“ചെറിയ ആനന്ദം.. പ്രിയപ്പെട്ട കാര്യങ്ങൾ..
ജാക്ക്‌ഫ്രൂട്ട്, ചക്ക തമിഴിൽ പലാപഴം. ഓരോ കഷ്ണങ്ങളും കഠിനാധ്വാനത്തിലൂടെ ആണ് ലഭിക്കുന്നതെങ്കിലും രുചികരമാണ് എന്റെ അച്ഛനും ഭർത്താവും ചക്ക വരട്ടിയുടെ വലിയ ആരാധകരാണ്.”

Leave a Comment