ഡോക്ടർമാർ ഉമ്മയ്ക്ക് വിധിച്ചത് ദയാവധം എന്നാൽ മകൻ ചെയ്തത് മറ്റൊന്ന്

സിനിമകളിൽ നമ്മൾ കാണാറുള്ള ഒരു സ്ഥിരം സംഭവമാണ് മരണത്തോട് മല്ലിട്ട് കിടക്കുന്ന രോഗികൾ രക്ഷപ്പെടുമ്പോൾ ഡോക്ടർമാർ വന്നു പറയാറുള്ള മെഡിക്കൽ മിറാക്കിൾ എന്ന വാക്ക് മെഡിക്കൽ സയൻസിനും അപ്പുറം ഉള്ള അത്ഭുതങ്ങൾ സംഭവിക്കുമ്പോഴാണ് സാധാരണ അത്തരം വാക്കുകൾ നമ്മൾ കേൾക്കാറുള്ളത് നമ്മുടെയിടയിലും അത്തരം അത്ഭുതകരമായ സംഭവങ്ങൾ നടക്കുന്ന വാർത്തകൾ നമ്മൾ പലവട്ടം കേട്ടിട്ടുമുണ്ട് ഇപ്പോൾ അത്തരമൊരു അത്ഭുതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് നീണ്ട ഇരുപത്തിയേഴ്‌ വർഷം കോമയിൽ കിടന്നിരുന്ന ഉമ്മയെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിച്ച ഒരു മകന്റെ ആത്മധൈര്യത്തിന്റെ കഥ ഒരു വാഹനാപകടത്തിന് ശേഷം കോമയിൽ ആയ അമ്മയെ മരണത്തിന് വിട്ട് കൊടുക്കില്ല എന്ന ദൃഢനിശ്ചയം ചെയ്ത മകൻ എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞതിന്റെ ഫലമാണ് ഇരുപത്തിയേഴ്‌ വർഷത്തിന് ശേഷം ആ കുടുംബത്തിന് ലഭിച്ചത്.

സംഭവം നടക്കുന്നത് 1991ലാണ് മകനെ സ്കൂളിൽ നിന്നും കൊണ്ട് വരുന്നതിനിടയിൽ മുനീറയുടെ വാഹനം ഒരു അപകടത്തിൽ പെടുകയും സഹോദരനും മകൻ ഒമറും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തപ്പോൾ തലയ്ക്ക് ക്ഷതമേറ്റ മുനീറ കോമയിലേക്ക് പോവുകയായിരുന്നു അപകടം നടക്കുമ്പോൾ ഉമ്മ മകനെ ചേർത്ത് പിടിച്ചതിനാലാണ് ഒമറിന് പരിക്കുകൾ കൂടാതെ രക്ഷപ്പെടാൻ സാധിച്ചത് ആംബുലൻസ് ലഭിക്കാൻ വൈകിയതും ഒരു കാരണമായിരുന്നു.

ആശുപത്രിയിലെത്തിയപ്പോഴേക്കും കോമയിൽ ആയ മുനീറയെ പിന്നീഡ് ലണ്ടനിൽ വിദഗ്ധ ചികിത്സക്ക് കൊണ്ട് പോയി നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല പക്ഷെ മുനീറയെ മരണത്തിന് വിട്ടുകൊടുക്കാൻ മകനും ഭർത്താവ് അബ്ദുള്ളയും ഒരുക്കമായില്ല.

അന്നുമുതൽ പിന്നീട് മുനീറയുടെ തിരിച്ചുവരവിനായി ഇരുവരും കാത്തിരുന്നു പതിവ് പോലെ തന്നെ ഒമർ ഓരോ ദിവസവും തന്റെ സ്കൂൾ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം മുനീറയ്ക്കരുകിലെത്തി പങ്കുവെക്കുന്നത് പതിവായി അത് അടുത്ത ഇരുപത്തിയേഴ്‌ വർഷവും തുടർന്നുകൊണ്ടേ ഇരുന്നു മകൻ എല്ലാദിവസവും പുതിയ പുതിയ കാര്യങ്ങൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഓരോ ദിവസം സംഭവിച്ച കാര്യങ്ങൾ എല്ലാം ഉമ്മ മുനീറയോട് പങ്കുവെച്ചുകൊണ്ടിരുന്നു അങ്ങനെ ഇരുപത്തിയേഴ്‌ വർഷങ്ങൾ തന്റെ പതിവ് തുടർന്നുകൊണ്ടിരുന്ന മകൻ ഒമർ ഒരു ദിവസം മുനീറയിൽ നിന്നും ഒരു പ്രത്യേക ശബ്‌ദം കേട്ടു ഉടൻ തന്നെ ഡോക്ടർ മാരെ വിവരമറിയിച്ചെങ്കിലും അത് ഒമറിന്റെ തോന്നൽ മാത്രമാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത് മുനീറയ്ക്ക് ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും ഡോക്ടർമാർ വിധിയെഴുതി.

എന്നാൽ 2 ദിവസത്തിന് ശേഷം മുനീറ പതുക്കെ സംസാരിച്ചു തുടങ്ങി ഒരു ഉറക്കത്തിൽ നിന്നും ഉണർന്നതുപോലെ എന്തൊക്കെയോ മുനീറ സംസാരിച്ചു ഇത് മകൻ ഒമറിന് സന്തോഷത്തിന്റെ ദിവസങ്ങളായി മാറുകയും ചെയ്തു പതുക്കെ കഴിഞ്ഞു പോയ കാലങ്ങളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും ഉമ്മയ്ക്ക് മകൻ ഒമർ പറഞ്ഞു നൽകി ഇരുപത്തിയേഴ്‌ വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ മുനീറയ്ക്ക് കഴിഞ്ഞിരുന്നില്ല മകനെ സ്കൂളിൽ നിന്നും കൊണ്ടുവരുന്ന ഓർമ്മ മാത്രമായിരുന്നു മുനീറയിൽ അവശേഷിച്ചിരുന്നത് ഡോക്ടർമാർ പോലും തിരിച്ചു വരില്ല എന്ന് വിധിയെഴുതിയ ഉമ്മയുടെ ജീവിതം തിരികെ തന്ന ദൈവത്തോട് നന്ദി പറയുകയാണ് ഒമറും മുനീറയുടെ ഭർത്താവ് അബ്ദുള്ളയും ഈ സന്തോഷം എത്രത്തോളം പറഞ്ഞറിയിക്കാൻ പറ്റില്ല എന്നായിരുന്നു ഒമറിന്റെ പ്രതികരണം നടക്കാനുള്ള ശേഷി തിരികെ ലഭിച്ചില്ലെങ്കിലും ദേഹത്തുള്ള വേദനകൾ എവിടെയൊക്കെ ആണെന്ന് പറയാൻ മുനീറയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ട് മകന്റെ കൈപിടിച്ച് പിച്ചവെക്കാനുള്ള ശ്രമത്തിലാണ് മുനീറ മരണത്തിന് മുന്നിൽ നിസ്സഹായയായി കിടന്ന അമ്മയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മകന്റെ നിശ്ചയദാർഢ്യവും കരുത്തും ഏവർക്കും മാതൃകയാണ്.

Leave a Comment