ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം

നോൺ വെജ് കഴിക്കുന്ന എല്ലാവരുടെയും എക്കാലത്തെയും ഫേവറൈറ്റ് ആണ് ചിക്കൻ ബിരിയാണി അന്നും ഇന്നും വായിൽ കപ്പലോടിപ്പിക്കുന്ന ഒരു അടിപൊളി വിഭവം വളരെ എളുപ്പത്തിൽ എങ്ങനെ ചിക്കൻ ബിരിയാണി ഉണ്ടാക്കിയെടുക്കാം എന്ന് നമുക്കൊന്ന് നോക്കിയാലോ.

ജീരകശാല റൈസ് ബസുമതി റൈസ് അല്ലെങ്കിൽ കൈമ റൈസ് ഇതിൽ ഏതു വേണമെങ്കിലും നമ്മുക് ബിരിയാണി ഉണ്ടാക്കുവാൻ വേണ്ടി എടുക്കാം 3 കപ്പ് അരി കഴുകി വാരി നനവോടു കൂടി 10 മിനിറ്റ് മാറ്റിവെയ്ക്കുക 3 ഗ്ലാസ് അരിയ്ക്കു നാലെ കാൽ വെള്ളമാണ് കറക്റ്റ് പാകത്തിൽ വെന്തു കിട്ടാൻ ആവശ്യം അരി എടുത്ത അതെ ഗ്ലാസിൽ നാലേ കാൽ ഗ്ലാസ് വെള്ളം എടുത്തു അതിലേക്കു താക്കോല ഗ്രാമ്പൂ ഏലക്ക നെയ്യ് ഉപ്പു എന്നിവ ഇട്ടു വെള്ളം നന്നായി തിളച്ചു വരുന്നത് വരെ അടച്ചു വെയ്ക്കുക വെള്ളം വെട്ടി തിളച്ചു കഴിഞ്ഞാൽ കഴുകി വെച്ച അരിയിട്ടു ഒന്ന് ഇളക്കി കൊടുത്തു തീ മാക്സിമം കുറച്ചു വെച്ച് അടച്ചു വെയ്ക്കുക ഇനി അരി വെന്തു കിട്ടാൻ എടുക്കുന്ന സമയം കൊണ്ട് നമ്മുക് കറി ഉണ്ടാക്കിയെടുക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്കു ചെറുതായി അരിഞ ഒരു വലിയ സവാളയും 8 പച്ചമുളകും മിക്സിയിൽ അടിച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക സവാളയൊക്കെയും വഴറ്റി ഒരു ലൈറ്റ് ബ്രൗൺ നിറമാകുമ്പോഴേക്കും അതിലേക്കു മസാല പൊടികൾ ചേർക്കാം മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി രണ്ടു ടേബിൾ സ്പൂൺ മല്ലി പൊടി അര ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ചേർക്കുക പൊടികൾ എല്ലാം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ ഒരു തക്കാളി ചെറുതായി അരിഞ്ഞു ഇടുക ആവശ്യത്തിന് ഉപ്പും ഇടുക ശേഷം തക്കാളി നന്നായി വെന്തു വരുന്നത് വരെ തീ കുറച്ചു അടച്ചു വെയ്ക്കുക തക്കാളി നന്നായി വെന്തു കഴിഞാൽ ചിക്കൻ ആഡ് ചെയാം കൂടെ തന്നെ ഒരു ടേബിൾ സ്പൂൺ ഗരം മസാല കൂടിയും ശേഷം ചെറുതീയിൽ അടച്ചു വെച്ച് വേവിച്ചെടുക്കുക ഇനി മല്ലിയിലയും പുതിനയിലയും ടേസ്റ്റിനനുസരിച്ചു കുറച്ചു ചേർക്കാം 20 മിനിറ്റ് കഴിഞ്ഞു വേവാൻ വെച്ച അരി ഒന്ന് നോക്കുക നന്നായി പാകത്തിൽ വെന്തു കാണും തീ ഓഫ് ചെയ്തു വെയ്ക്കുക ചീക്കൻ കറിയും വെന്തു പാകത്തിൽ വന്നാൽ തീ ഓഫ് ചെയ്തു വെക്കാം ഇനി ബിരിയാണി ധം ചെയുന്നത് എങ്ങനെയെന്ന് നോക്കാം ഒരു വലിയ പാൻ എടുക്കുക പാൻ ചൂടായി കഴിഞ്ഞാൽ നിങ്ങളുടെ അവശ്യ പ്രകാരം നെയ്യും സവാളയും ഉണക്ക മുന്തിരിയും കശുവണ്ടിയും പെരുംജീരകവും ചേർത്ത് നന്നായി വഴറ്റി എടുക്കുക ഇതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർത്ത് കൊടുക്കുക ഇനി ഇതിലേക്ക് നമ്മുടെ റൈസ് ചേർത്ത് മിക്സ് ചെയുക പൈൻ ആപ്പിൾ കൂടി ആഡ് ചെയുകയെന്ന്കിൽ നല്ല ടേസ്റ്റ് ആയിരിക്കും മധുരമുള്ള പൈൻ ആപ്പിൾ വേണം ആഡ് ചെയ്യാൻ കുറച്ചു ചിക്കൻ കറി കൂടി ചേർക്കുക ഇനി തീ നന്നായി കുറച്ചു ഒരു 10 മിനിറ്റ് നേരം അടച്ചു വെയ്ക്കുക അടിപൊളി രുചിയുള്ള ബിരിയാണി തയ്യാർ.

Leave a Comment