ഇനി കടയിൽ നിന്നും കാശു കൊടുത്തു ലിപ് ബാം വാങ്ങേണ്ട

ബ്യൂട്ടി ഷോപ്പുകളിൽ നിന്നും കാശ് കൊടുത്തു ലിപ് ബാം വാങ്ങുന്നവർ ഏറെയാണ് കുഞ്ഞു കുട്ടികൾക്കും എല്ലാവര്ക്കും വിശ്വാസത്തോടെ ഉപയോഗിക്കുവാൻ പറ്റുന്ന ഒരു ലിപ് ബാം നമ്മുക്ക് തന്നെയുണ്ടാക്കി എടുത്താലോ ബീറ്റ്റൂട്ട് ഉപയോഗിച്ച് സിമ്പിൾ ആയിട്ട് ലിപ് ബാം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.

ഒരു മീഡിയം സൈസിൽ ഉള്ള ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞെടുക്കുക.ഒരു മിക്സിയിലേക്ക് ഇത് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചിടുക.വേണമെങ്കിൽ ഗ്രേറ്ററിൽ ഗ്രേറ്റ് ചെയ്തിടാം വെള്ളമൊഴിക്കാതെ ഈ ബീറ്റ്റൂട്ട് നന്നായി അടിച്ചെടുക്കുക.ഈ ബീറ്റ്റൂട്ട് മിക്സ് ഇനി ഒരു അരിപ്പ വെച്ച് ഒന്നോ രണ്ടോ തവണ അരിച്ചെടുക്കുക തീരെ തരി ഇല്ലാത്തതു പോലെ വേണം അരിച്ചെടുക്കാൻ ഇനി അരിച്ചെടുത്ത ബീറ്റ്റൂട്ട് നീരിലെ വെള്ളമൊക്കെ കളയണം .അതിനു വേണ്ടി ഒരു പത്രമെടുത്തു ചൂടായി കഴിഞ്ഞാൽ അതിലേക്കു ഈ നീരൊഴിച്ചു ലോ ഫ്ലയമിൽ നന്നായി ഇളക്കി കൊടുക്കുക.നല്ല തിക്ക് ആയിട്ടു വരുമ്പോൾ ഓഫ് ചെയ്തു മാറ്റി വെയ്ക്കുക.ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒരു സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.തേനും നെയ്യുമൊക്കെ നമ്മുടെ ചുണ്ടിനു വളരെ നല്ലതാണ് .ശേഷം ഈ മിക്സ് ഒരു കുഞ്ഞു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വേണ്ടി ഫ്രിഡ്ജിൽ വെയ്ക്കുക.വീട്ടിലിക്കുമ്പോഴും പുറത്തു പോകുമ്പോഴൊക്കെയും നമ്മുക്കിത് ഉപയോഗിക്കാം .കുഞ്ഞു കുട്ടികൾക്ക് വരെ ഒരു ദോഷവും ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്നതാണിത്.

Leave a Comment