പഴം കൊണ്ട് പെട്ടെന്നു ഹെൽത്തി കറുത്ത ഹൽവ ഉണ്ടാക്കാം

നമ്മുടെ വീട്ടിലോക്കെയും ഏത്തപ്പഴം പഴുത്തു കറുത്ത് പോയാൽ എന്താ ചെയുക കളയും അല്ലെ എന്നാൽ ഇനി കളയണ്ട കറുത്ത് പോയ ഏത്തപ്പഴം കൊണ്ട് നല്ല കറുത്ത ഹൽവ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

നന്നായി പഴുത്ത ഏത്തപ്പഴം മുറിച്ചെടുത്തു അരക്കപ് പാല് കൂടി ഒഴിച്ച് മിക്സിയുടെ മീഡിയം ജാറിൽ നന്നായി അരച്ചെടുക്കുക ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക നെയ്യ് ഒന്ന് ഉരുകിക്കഴിഞ്ഞാൽ അതിലേക്കു അണ്ടിപ്പരിപ്പ് ഇട്ടു ഒന്ന് ചൂടാക്കിയെടുക്കുക ഇനി അണ്ടിപ്പരിപ്പ് കോരിയെടുത്തു നമ്മൾ ഉണ്ടാക്കിവെച്ച പഴത്തിന്റെ കൂട്ട് ഇട്ടുകൊടുക്കുക പഴ കൂട്ടു നല്ല കട്ടിയായി വരുന്നത് വരെ ഇളക്കുക ഈ സമയത്തു ശർക്കര ഉരുക്കിയെടുക്കാം 250 ഗ്രാം ശർക്കരയിൽ അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുത്തു ആ പാനി നമ്മുടെ പഴക്കൂട്ടിലേക്കു ഒഴിച്ച് ഒരു കടും കാപ്പി നിറം വരുന്നത് വരെ ഇളക്കി കൊടുക്കുക കൈയിൽ എടുക്കാൻ പറ്റുന്ന പരുവം ആകുന്നത് വരെ ഇങ്ങനെ തന്നെ ചെയുക ഇതിലേക്ക് നേരത്തെ വറുത്തു വെച്ച അണ്ടി പരിപ്പ് ഇട്ടു ഒന്നുകൂടി ഇളക്കുക 3 സ്പൂൺ നെയ്യ് ചേർത്ത ഇളക്കുക ശേഷം ഏലയ്ക്കാപ്പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക നല്ല കാപ്പി നിറം ആയാൽ തണുപ്പിക്കാൻ വേണ്ടി പാത്രത്തിലേക്ക് മാറ്റി വെയ്ക്കാം കടയിൽ നിന്നും കിട്ടുന്ന അതെ രൂപത്തിലും ടെസ്റ്റിലും എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന ഈ ഹൽവ നിങ്ങളും ഉണ്ടാക്കി നോക്കുമല്ലോ.

Leave a Comment