എന്റെ ഭാര്യ ഇങ്ങനെ ഇരിക്കുന്നതിൽ ഞാൻ ഹാപ്പിയാണ് ഫോട്ടോഷൂട്ട് വൈറലായതിനു പിന്നാലെ വന്ന വിവാദങ്ങളോട് പ്രതികരിച് ദമ്പതികൾ

നിറവയറില്‍ കൈവെച്ച് അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ആര്യയുടെയും ചേര്‍ത്തുപിടിച്ച വിനീതിന്റെയും ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത് കഴിഞ്ഞ ദിവസമായിരുന്നു ഈയിടെ കൂടുതലായി പ്രചാരം നേടിവരുന്ന മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് പകര്‍ത്തിയത് രേഷ്മ മോഹനെന്ന ഫോട്ടോഗ്രാഫറായിരുന്നു മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് ആദ്യമാദ്യം നിരവധി പേർ ആശംസകളുമായി വന്നെങ്കിലും പിന്നീട് ചിത്രങ്ങള്‍ കണ്ടതോടെ നിരവധി പേരായിരുന്നു രൂക്ഷമായ വിമര്‍ശനങ്ങളുമായെത്തിയത് ഇതൊന്നും ആര്യയേയും വിനീതിനെയും ബാധിച്ചിരുന്നില്ല കാത്തിരിപ്പിനൊടുവിലായി മകനെത്തിയ സന്തോഷത്തിലാണ് അവര്‍.

രണ്ട് തവണ അബോര്‍ഷനായിട്ടുള്ള ആര്യയ്ക്ക് ബോഡി ഷെയ്മിങ്ങ് ഒന്നും പുത്തരിയായിരുന്നില്ല കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് ആ ചിത്രങ്ങള്‍ കാണേണ്ടതെന്ന് ഫോട്ടോഗ്രാഫർ രേഷ്മയും പറയുന്നു തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് ആര്യ മൂന്നാമത്തെ തവണയായിരുന്നു ആര്യ ഗര്‍ഭിണിയായത്
മെലിഞ്ഞ ശരീര പ്രകൃതമാണ് ആര്യയ്ക്ക് ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്ത് ചെറിയ വയറായിരുന്നു കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് പറയില്ലല്ലോ, വയറില്ലല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ആദ്യം ആര്യയ്ക്ക് ആ പരിഹാസങ്ങള്‍ക്കുള്ള മറുപടിയാണ് ആര്യയുടെ മുഖത്ത് പിന്നീട് കണ്ട സന്തോഷവും ചിരിയും.

ഫേസ്ബുക്കിലൂടെയായിരുന്നു രേഷ്മയും ആര്യയും കൂട്ടാവുന്നത് ഗര്‍ഭകാലത്ത് നേരിട്ട പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത് മനോഹരമായി വേണം വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന് ആര്യ ആഗ്രഹിച്ചിരുന്നു അങ്ങനെയാണ് ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പറഞ്ഞത് വൈറല്‍ ചിത്രങ്ങള്‍ പിറന്ന നിമിഷം അതായിരുന്നു.

“ഒരിക്കലും ദഹിക്കാത്ത കുറേയേറെ കമന്റുകൾ കണ്ടു അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല അടുത്ത സുഹൃത്തുക്കൾ പലരും പറഞ്ഞു കമന്റുകൾ വായിക്കാൻ നിൽക്കേണ്ട, വിഷമമാകുമെന്ന് അതൊന്നും മൈൻഡ് ചെയ്യുന്നില്ല ജീവിതത്തിൽ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്” എന്നാണ് ആര്യ പറഞ്ഞത്
‘ആ പെണ്ണിന് വയർ മാത്രമേയുള്ളൂ, ഭക്ഷണം വാങ്ങിക്കൊടുക്ക്’ എന്ന് പറഞ്ഞവരോട് “എന്റെ ഭാര്യ ഇങ്ങനെയിരിക്കുന്നതിൽ ഞാൻ ഹാപ്പിയാണ് പിന്നെന്താ പ്രശ്നം” ആര്യയുടെ ഭർത്താവ് വിനീതിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ഇത് പോലെയുള്ള മനോഹരനിമിഷങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ പറഞ്ഞ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി വിമര്‍ശനങ്ങളുമുണ്ടായിരുന്നു നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നായിരുന്നു ചിലര്‍ പറഞ്ഞത് ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു അതേക്കുറിച്ച് പറഞ്ഞ് തനിക്ക് ഭീഷണി കോള്‍ വന്നിരുന്നതായി ഫോട്ടോഗ്രാഫർ രേഷ്മയും പറഞ്ഞു.

Leave a Comment