പാർവ്വതിയും താനും കെട്ടിപ്പിടിക്കുന്ന ഒരു രംഗത്തിൽ അഭിനയിക്കാൻ പാർവ്വതിക്ക് മടി ആണെന്ന് അറിയിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടൻ ശ്രീനിവാസൻ

താരദമ്പതികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ജയറാമും പാർവ്വതിയും ഇവർ ഒരുമിച്ചഭിനയിച്ച എല്ല സിനിമകളും മികച്ച പ്രേക്ഷക അഭിപ്രായം നേടിയിട്ടുണ്ട് സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു സജീവമായിരുന്ന പാർവതി വിവാഹത്തിനു ശേഷമാണ് ഈ മേഖലയിൽ നിന്നും പിന്മാറുന്നത് ഇരുവരുടെയും മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്.

ചെറുപ്രായത്തിൽ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കാളിദാസ് തൻറെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാല നടനുള്ള പുരസ്കാരം നേടിയിരുന്നു
ഈ താരകുടുംബത്തിൽ നിന്നുള്ള വാർത്തകൾ എല്ലാം തന്നെ ആരാധകർക്ക് എപ്പോഴും കൗതുകം നൽകാറുണ്ട് എന്നാൽ ഇപ്പോൾ പാർവ്വതി സിനിമയിൽ നിന്നും പിന്മാറുന്നതിനു മുൻപ് ഉണ്ടായ ഒരു അനുഭവം പറഞ്ഞു എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ശ്രീനിവാസൻ പാർവ്വതിയും ശ്രീനി വാസനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമാണ് വടക്കു നോക്കി യന്ത്രം ഭാര്യാഭർത്താക്കന്മാരായി ഇരുവരും തകർത്തഭിനയിച്ച ചിത്രം മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായി മാറിയിട്ടുണ്ട് ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ആണ് ശ്രീനിവാസൻ ഇപ്പോൾ പറയുന്നത്.

“വടക്കു നോക്കി യന്ത്രം എന്ന സിനിമയിൽ താനും പാർവതിയും ഭാര്യാ ഭർത്താക്കന്മാർ ആണല്ലോ. അതിൽ തനിക്ക് ഒരു അസുഖം ഉണ്ടായിരുന്നു. അസുഖം വന്നതിനു ശേഷം ഭാര്യയെ അവളുടെ വീട്ടിൽ നിർത്തിയാണ് വരുന്നത്. അസുഖം മാറിയ ശേഷം അവളെ തിരിച്ചു വിളിക്കാൻ ചെല്ലുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിൽ തനിക്ക് അസുഖം മാറിയെന്നും അവളെ വിളിക്കാൻ വന്നതാണ് എന്നാണു പറയുന്നത്.

ഈ രംഗത്തിനു ശേഷം പാർവ്വതിയും ഞാനും കെട്ടിപ്പിടിക്കുന്ന ഒരു രംഗം ചിത്രീകരിക്കണം. എന്നാൽ പാർവ്വതിക്ക് അതിന് മടി ആണെന്ന് അസോസിയേറ്റ് ഡയറക്ടർ മുഖേന തന്നെ അറിയിച്ചു. ഈയൊരു കാര്യം തന്നെ വളരെയധികം അസ്വസ്ഥനാക്കി. പിന്നീടാണ് ഇതിൻറെ കാരണത്തെക്കുറിച്ച് അറിയുന്നത്. ജയറാമിനെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചിരിക്കുന്ന സമയമായിരുന്നു അത്. അതു കൊണ്ടു തന്നെ സിനിമയിലും ജീവിതത്തിലും താനിനി ജയറാമിനെ അല്ലാതെ മറ്റാരെയും കെട്ടിപിടിക്കില്ല എന്ന തീരുമാനത്തിലായിരുന്നു പാർവതി”, ശ്രീനി വാസൻ പറഞ്ഞു.
ഈ വാർത്ത ഇപ്പോൾ വളരെയധികം കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Comment