ദേഹത്തു തൊട്ടുള്ള അഭിനയം വേണ്ടായെന്ന് സിത്താര പറഞ്ഞു സിത്താരയുമായുള്ള സൗഹൃദം നഷ്ടപെട്ട കാരണം വെളിപ്പെടുത്തി നടൻ റഹ്‌മാൻ

മലയാള സിനിമയുടെ നവയുഗത്തിൽ ഏറ്റവും വലിയ താരമായി വളർന്നുവന്ന നടനായിരുന്നു റഹ്മാൻ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ സ്ഥാനമുറപ്പിക്കുന്ന കാലത്ത് തന്നെ ഒരു സൂപ്പർ താരമായി തന്നെ പരിഗണിക്കപ്പെട്ട നടനാണ് റഹ്മാൻ പിന്നീട് ഇൻഡസ്ട്രിയിൽ വലിയ സ്ഥാനം ലഭിച്ചില്ലെങ്കിലും ഒരുപാട് ക്ലാസ്സിക്ക് സിനിമകളുടെ ഭാഗമാവാൻ റഹ്‌മാന് സാധിച്ചിരുന്നു 1980കളിൽ ഭരതന്റെയും പദ്മരാജന്റെയും അത്തരത്തിലുള്ള അതുല്യ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ച് മികച്ച സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയ റഹ്മാൻ പിന്നീട് ഇതര ഭാഷകളിലും സജീവമായി കൂടെവിടെ എന്ന ചിത്രത്തിലൂടെ വന്ന റഹ്മാന് പതിനാറാം വയസ്സിൽ തന്നെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു റഷീൻ എന്ന പേരുകാരൻ പിന്നീട് അച്ഛന്റെ പേര് സ്വീകരിച്ച് റഹ്‌മാൻ ആകുകയായിരുന്നു.

ബാംഗ്ലൂരിലെ ബാൽഡ്വിൻ ബോയ്സ് ഹൈസ്കൂൾ അബുദാബി സെന്റ് ജോസഫ് സ്കൂൾ ഊട്ടി റെക്സ് ഹയർ സെക്കൻഡറി സ്കൂൾ മമ്പാട് എം.ഇ.എസ്. കോളജ് എന്നിവിടങ്ങളിലായി പഠിച്ച റഹ്മാൻ ആദ്യകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ‘സൂപ്പര്‍സ്റ്റാര്‍’ എന്ന പദവി നേടിയിരുന്നു ഹിറ്റ് സംവിധായകരുടെയെല്ലാം ചിത്രത്തില്‍ വേഷമിട്ട റഹ്‌മാൻ കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി യുവതികളുടെ ഹരമായിരുന്ന റഹ്‌മാനു നിരവധി ഗോസിപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട് നടിമാരായ ശോഭനയ്ക്കും രോഹിണിക്കും ഒപ്പമാണ് ഏറ്റവും കൂടുതൽ കഥകൾ വന്നിട്ടുള്ളത് എന്നാൽ അന്നുമിന്നും ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണെന്നാണ് റഹ്‌മാൻ പറയാറുള്ളത് എന്നാൽ നടി സിത്താരയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും പിന്നീട് അകലുകയായിരുന്നു സ്വന്തം സഹോദരിയെ പോലെയായിരുന്നു റഹ്‌മാനു സിത്താര.

പല പ്രതിസന്ധി ഘട്ടങ്ങളിലും സിത്താരയ്ക്കൊപ്പം നിന്നിട്ടുള്ള വ്യക്തി കൂടിയായിരുന്ന റഹ്മാൻ എടീ, പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് സിത്താരയെ മാത്രമായിരുന്നു എന്നാൽ പിന്നീട് അവര്‍ വല്ലാതെ മാറിപ്പോവുകയും ഒരു തമിഴ് സിനിമയുടെ ഷൂട്ടിനിടെ നായകനായ ഞാന്‍ അവരെ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ പറയുന്ന നിലയെത്തുകയും ചെയ്തു നിയന്ത്രണം വിട്ട് ദേഷ്യം വന്ന ഞാന്‍ ആ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു സംഗീത ചക്രവർത്തി എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് റഹ്‌മാന്റെ പത്നി ഇവർക്ക് അലീഷ, റുഷ്ദ എന്നീ രണ്ടു മക്കളുണ്ട്.

വലിയ ഇടവേളയ്‌ക്ക് ശേഷം തമിഴിൽ സജീവമായിരിക്കുകയാണ് റഹ്‌മാൻ പ്രധാന കഥാപാത്രങ്ങളായി വരുന്ന ആറു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് റഹ്മാന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ ഒരു ചിത്രമാണ് സുബ്ബൂറാമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു നായകനായി തന്നെയാണ് അദ്ദേഹം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നത് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’, ജയം രവിയുടെ ‘ജന ഗണ മന’, വിശാലിന്റെ ‘തുപ്പരിവാളൻ 2’, ‘ഓപ്പറേഷൻ അരപൈമ’, ‘നാടക മേടൈ’, ‘സർവ്വാധികാരി’ എന്നീ ചിത്രങ്ങളിലും റഹ്‌മാൻ വേഷമിടുന്നുണ്ട്.

Leave a Comment