അച്ഛന്റെ വാക്കുകൾ അനുസരിച്ച് മകൾ; പങ്കാളിയെ സ്വയം കണ്ടെത്തി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ

കേരളത്തിലെ ഏറ്റവും ജനപ്രിയമായ ആരാധകരുള്ള വിവാദങ്ങളിൽ നിറയുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത് നാല് പെണ്മക്കളും ഭാര്യയും കൃഷ്ണകുമാറും അടങ്ങുന്ന ആ കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ എപ്പോഴും വാർത്തയും ചർച്ചാവിഷയവുമാണ് ഇവരുടെ വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികൾക്ക് ചിരപരിചിതരാണ് മൂത്ത മകൾ അഹാന കൃഷ്ണ മലയാള സിനിമയിലെ മുൻ നിര നായികയായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ്‌ രവി ചിത്രത്തിലൂടെ വന്നു ലൂക്ക എന്ന ഹിറ്റ് ചിത്രം അഹാനയുടെ കരിയറിലെ പ്രധാന ഹിറ്റുമായി ഇഷാനയും സിനിമ പ്രവേശനം നടത്തിയിരുന്നു.

നാല് മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവുമായ മകൾ ദിയ കൃഷ്ണ ഒരു നർത്തകി കൂടിയാണ് തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ ഡാൻസ് വിഡിയോകൾ ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു സഹോദരിമാരെ അപേക്ഷിച്ച് ദിയ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്ത് വൈറൽ ആകുന്നത്.

ഇപ്പോൾ ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തും ഡാൻസറുമായ വൈഷ്ണവ് ഹരിചന്ദ്രന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ദിയയെ പോലെ വൈഷ്‌ണവിനും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇതിനുമുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു കൂടാതെ പല ഗോസിപ്പുകളും സജീവമായിരുന്നു ഇപ്പോൾ എല്ലാ സംശംയങ്ങൾക്കും മറുപടിയുമായി വൈഷ്ണവ് രംഗത്തുവന്നിരിക്കുകയാണ്
ദിയയോടൊപ്പമുള്ള തന്റെ സൗഹൃദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര വിഡിയോയോടൊപ്പം ഒരു കുറിപ്പും വൈഷ്ണവ് പങ്കുവെച്ചിരിക്കുകയാണ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ “ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച്‌ ഇപ്പോഴും സംശയമുള്ള എന്റെ ഇന്‍സ്റ്റാ​ഗ്രാം കുടുംബാം​ഗങ്ങളോട്, അതേ ഞങ്ങള്‍ പ്രണയത്തിലാണ് എന്റെ അടുത്ത സുഹൃത്ത് ദിയ ഇപ്പോള്‍ എന്റെ കാമുകിയാണ്.” എന്നാണ് വൈഷ്ണവ് കുറിച്ചിരിക്കുന്നത്.

നിരവധിപേരാണ് ഈ പോസ്റ്റിനു കമന്റുകളുമായി എത്തിയിരിക്കുന്നത്, ദിയ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല, ദിയ മാത്രമല്ല താര കുടുംബത്തിലെ ആരും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല ആയതിനാൽ തന്നെ സംഭവം വളരെയധികം ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ് തന്റെ മക്കളുടെ കാര്യത്തിൽ ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങൾ അടുത്തിടെ കൃഷ്ണകുമാർ തുറന്ന് പറഞ്ഞിരുന്നത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു
തന്റെ പെണ്മക്കൾ 35 വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നും, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു മാത്രമല്ല സ്ത്രീധനമൊന്നും താൻ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല , നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ നോക്കി വളച്ചെടുത്തോളാനും അദ്ദേഹം ഏറെ രസകരമായി മക്കളോട് പറഞ്ഞിട്ടുണ്ട് എന്നും നടൻ തുറന്ന് പറഞ്ഞിരുന്നു അതുകൊണ്ടു തന്നെ ദിയയുടെ പ്രണയ വാർത്ത പുറത്തുവന്നതുമുതൽ അത്തരം പല കമന്റുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്

Leave a Comment