നടി കാർത്തിക സിനിമ ഉപേക്ഷിക്കേണ്ടി വന്നതിന് കാരണം ആ നടൻ

മലയാള സിനിമയിലെ ഭാഗ്യ നായികമാരിൽ ഒരാളായിരുന്നു കാർത്തിക നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ സാധിച്ച കാർത്തിക ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓർമ്മവരുന്നത് കറുത്ത പൊട്ടുവെച്ച മെലിഞ്ഞു സുന്ദരമായ ഒരു രൂപമാണ് അത് തന്നെയായിരുന്നു കാർത്തികയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷകത്വം മോഹൻലാലിനൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ച കാർത്തികയ്ക്ക് എല്ലാം ഹിറ്റുകളാക്കാനും സാധിച്ചിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം ഉണ്ണികളേ ഒരു കഥ പറയാം കരിയിലക്കാറ്റുപോലെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് താളവട്ടം തുടങ്ങി വമ്പൻ ഹിറ്റുകൾ തന്നെ ആ ജോഡി നേടിയിരുന്നു 1979ൽ ആരംഭിച്ച കരിയർ 12 വർഷമേ നീണ്ടു നിന്നുള്ളുവെങ്കിലും അതിനകം ഇരുപത് സിനിമകൾ ചെയാൻ കാർത്തികയ്ക്ക് കഴിഞ്ഞിരുന്നു കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്താണ് ഡോക്ടർ സുനിൽ കുമാറിനെ വിവാഹം കഴിച്ച് കാർത്തിക മാൽദീവ്‌സിലേക്ക് ചേക്കേറിയത്.

കാർത്തിക സിനിമ വിട്ടതിനെ പറ്റി അന്നുമുതൽ പല അഭ്യൂങ്ങളും നിലവിലുണ്ട് സൂപ്പർ താരം കമൽ ഹാസൻ കാരണമാണ് കാർത്തികയ്ക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നെന്നൊക്കെ അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങൾ കാരണമാണ് കാർത്തികയ്ക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് പറയുന്ന ഒരു ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്.

“ഈ സിനിമക്ക് മുന്നോടിയായി കമലഹാസൻ ഒരു ഫോട്ടോ ഷൂട്ട് പദ്ധതിയിട്ടു ഒരു പ്രത്യേക രീതിയില്‍ ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫറെ കമല്‍ ചുമതലപ്പെടുത്തി കാര്‍ത്തികയുടേയും രവിയുടേയും തോളത്ത് കമല്‍ കൈവച്ചു നില്‍ക്കുന്ന ഫോട്ടോയാണ് നടൻ ഉദ്ദേശിച്ചത് ഫോട്ടോ ഷൂട്ടിന്റെ കാര്യം കാര്‍ത്തികയേയും രവിയേയും നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യാന്‍ സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കമൽ കൈവച്ചു ഉടന്‍തന്നെ കാര്‍ത്തിക കമൽഹാസന്റെ കൈ തട്ടിമാറ്റി ആദ്യം അത് കമല്‍ കാര്യമാക്കിയില്ല രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി അപ്പോള്‍ വീണ്ടും കമൽ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ വീണ്ടും പെരുമാറി കൂടാതെ തൊട്ടഭിനയിക്കുന്നത് തനിക്കിഷ്ടമില്ലയെന്നു കാര്‍ത്തിക തുറന്ന് പറഞ്ഞതോടെ കമലിന് ദേഷ്യം കൂടി അതോടെ ഫോട്ടോഷൂട്ട് നടന്നില്ല അത് നിർത്തിവെക്കാൻ നടൻ ആവശ്യപ്പെട്ടു.

ഈ പ്രശ്നങ്ങള്‍ കഴിഞ്ഞാണ് സിനിമയിലെ കമൽ കാര്‍ത്തികയെ തല്ലുന്ന സീന്‍ എടുത്തത് എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ ഷൂട്ടിംഗ് സമയത്ത് കാർത്തികയുടെ കരണത്ത് ആഞ്ഞടിച്ചു അടികൊണ്ട കാര്‍ത്തിക വേദനയോടെ നിലത്തുവീണ് നിലവിളിച്ചു”അതോടെ താൻ ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാര്‍ത്തിക തീരുമാനിച്ചെന്നും ആ ലേഖനത്തില്‍ പറയുന്നു.ആ തമിഴ് ചിത്രമായ ‘നായകന്‍’ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല ഇപ്പോൾ കുടുംബത്തോടൊപ്പം സന്തോഷവതിയായി കഴിയുന്ന കാർത്തികയുടെ മകന്റെ വിവാഹ സൽക്കാരത്തിന് നടൻ മോഹൻലാൽ ഉൾപ്പടെ പല പ്രമുഖരും പങ്കെടുത്തിരുന്നു.

Leave a Comment