ചേട്ടന്റെ കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് നടി അനുശ്രീ

മലയാള സിനിമയിലെ നവയുഗത്തിൽ ശാലീന സൗന്ദര്യത്തോടെ തിളങ്ങി വന്ന നടിയാണ് അനുശ്രീ 2012ൽ ഫഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ്സ് എന്ന ചിത്രത്തിലൂടെ ആണ് അനുശ്രീ രംഗത്തെത്തിയത് വൻ ഹിറ്റായി മാറിയ സിനിമയിലെ കഥാപാത്രം അനുശ്രീക്ക് വലിയ മുന്നേറ്റം സമ്മാനിച്ചു പിന്നീട് ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലും മഹേഷിന്റെ പ്രതികാരം എന്ന ക്ലാസിക്കിലും അനുശ്രീ എത്തി.

കൊല്ലം ജില്ലയിലെ കുമുകഞ്ചേരി എന്ന ഗ്രാമത്തിൽ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയുടേയും ശോഭയുടേയും ഇളയ മകളായി 1990 ഒക്ടോബർ 24ന് ജനിച്ച അനുശ്രീക്ക് സഹോദരനായി അനൂപുമുണ്ട് ഇരുവരും തമ്മിലുള്ള സഹോദരബന്ധം പ്രേക്ഷകർക്കും സുപരിചിതമാണ് ഇരുവരുടെയും ടിക്‌റ്റോക് വീഡിയോകളും രസകരമായ നിമിഷങ്ങളും എല്ലാം അനുശ്രീ പ്രേക്ഷകരുമായി പങ്ക് വെയ്ക്കാറുമുണ്ട് സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ കണ്ടിട്ടാണ് ലാൽ ജോസ് ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത് അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ വേഷമിട്ടു ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ വിജയമായത് കൊണ്ട് ഭാഗ്യ നായിക എന്ന പേരും അനുശ്രീ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കുകയുണ്ടായി.

ചേട്ടൻ അനൂപിനും ഭാര്യ ആതിരയ്ക്കും കഴിഞ്ഞയിടയ്ക്കാണ് ഒരു ആൺകുഞ്ഞു ജനിച്ചത് അനന്തകൃഷ്ണന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കു വെയ്ക്കാറുമുണ്ട് അനവധി റീലുകളും വീഡിയോകളും കുഞ്ഞിനൊപ്പം അനുശ്രീ ചെയ്യാറുമുണ്ട് ഇപ്പോൾ കുഞ്ഞിന്റെ ചോറൂണും തുലാഭാരം തൂക്കിയതും ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇതിന്റെ ചിത്രങ്ങളെല്ലാം അനുശ്രീ പങ്കു വെച്ചിട്ടുമുണ്ട് കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന താരമായ അനുശ്രീ കൃഷ്ണനെ പോലെ തന്നെയാണ് കുഞ്ഞ് അനന്തനാരായണനെ അണിയിച്ചൊരുക്കിയത് ചേട്ടനോടും ചേട്ടത്തിയോടും ഒപ്പമുള്ള അനന്തനാരായണന്റെ ചിത്രങ്ങളും മജന്താ സാരിയിൽ വളരെ ലളിതമായ ഒരുങ്ങി അതിസുന്ദരിയായ അനുശ്രീ കുഞ്ഞിക്കണ്ണനെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പം താരം പങ്കു വെച്ചിട്ടുണ്ട്.

Leave a Comment