ഒരു കാസനോവയാകാൻ വേണ്ട എല്ലാ സാഹചര്യമുണ്ടായിട്ടും ഒരാളെ മാത്രം പ്രണയിക്കാൻ എങ്ങനെ സാധിക്കുന്നു പഴയ കാല കൂട്ടുകാരൻ ചോദിച്ചപ്പോൾ ചാക്കോച്ചന്റെ മാസ്സ് മറുപടി

ഫേസ്ബുക്കിലെ വലിയ ഗ്രൂപ്പുകളിൽ ഒന്നാണ് വേൾഡ് മലയാളി സർക്കിൾ കോവിഡ് രൂക്ഷമായി വന്ന ആദ്യ ഘട്ടത്തിലെ ലോക്ക്ഡൌൺ സമയത്താണ് ഈ ഗ്രൂപ്പ് രൂപപ്പെട്ടത് വളരെ വലിയ ഹിറ്റായി മാറിയ ഗ്രൂപ്പിൽ ലക്ഷക്കണക്കിന് അംഗങ്ങൾ ആണുള്ളത് ഒട്ടനവധി പേർ അവരുടെ വ്യക്തിപരമായ കാര്യങ്ങളും പല ചലഞ്ചുകളും ലോകത്തോട് വിളിച്ചു പറയുന്ന ഗ്രൂപ്പ് എപ്പോഴും ആക്റ്റീവ് ആയി കാണാറുമുണ്ട് ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലുള്ള മലയാളികൾ ഒത്തുചേരുന്ന ഗ്രൂപ്പിൽ വമ്പൻ ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും സാധാരണക്കാരും വിദ്യാർഥികളും എല്ലാം തന്നെയുണ്ട് പല വിധത്തിലുള്ള ചർച്ചകളും സംവാദങ്ങളും നടക്കാറുള്ള ഗ്രൂപ്പിൽ വ്യക്തിപരമായ കുറിപ്പുകളും സുലഭമാണ് വിവാഹവും ഗാർഹിക പീഡനവും സാമൂഹ്യാവസ്ഥയും എല്ലാം തന്നെ സജീവ ചർച്ചയായ ഗ്രൂപ്പിൽ ഇപ്പോൾ സജിത്ത് ശിവാനന്ദൻ എന്നയാൾ എഴുതിയ ഒരു പോസ്റ്റ്‌ ഹിറ്റായിരിക്കുകയാണ് തന്റെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന്റെ കോളജ് കാലഘട്ടവും ആലപ്പുഴയിലെ കഥകളും എല്ലാം കോർത്തിണക്കിയ എഴുത്തിന് വലിയ പിന്തുണയാണ് ഗ്രൂപ്പിൽ നിന്നും ലഭിക്കുന്നത്
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

“ഉച്ചസമയത്ത് റൗണ്ടസ് അടിക്കുക എന്ന കലാരൂപം സ്ടി കോളേജിൽ അന്നുണ്ടായിരുന്നു കോളേജ് ആകെമൊത്തം വരാന്തകളിലൂടെ സർക്കം നാവിഗേറ്റ് ചെയ്യുന്ന കലാപരിപാടി തന്നെ ഒരിക്കൽ ഇങ്ങനെ റൗണ്ട്സ് അടിക്കുന്നതിനിടയിൽ കാർമൽ സ്കൂളിൽ നിന്നും കോളേജിലെത്തിയവന്മാരുടെ കൂട്ടത്തിൽ നല്ല ചുവന്നു തുടുത്ത ഒരു പയ്യൻ വശ്യമായ ഒരു ചിരി ആ മുഖത്തുണ്ടായിരുന്നു ചങ്ങനാശ്ശേരി എസ്ബി കോളേജിൽ പ്രീ-ഡിഗ്രി പഠിച്ചിരുന്ന അയാൾ ക്ലാസ് കട്ട് ചെയ്തു കൂട്ടുകാരുടെ യെസ്ഡി കോളേജിൽ എത്തിയതായിരുന്നു
ഞാനയാളെ പരിചയപ്പെട്ടു അയാൾ പേര് പറഞ്ഞു.

‘കുഞ്ചാക്കോ ബോബൻ’.
ഇതെന്തു പേര് ഞാൻ അത്ഭുതപ്പെട്ടു പിന്നീടാണ്‌ ആളാരാണെന്നും ജിനി ഏതാണെന്നും മനസ്സിലായത് മലയാളസിനിമയെ മദിരാശിയിൽ നിന്നും ഉദയ സ്റ്റുഡിയോയിലൂടെ കേരളത്തിലേക്ക് പറിച്ച് നട്ടത് കുഞ്ചാക്കോ എന്ന ദീർഘദർശി ആണെന്ന് അച്ഛൻ പറഞ്ഞതോർത്തു
എന്തു നല്ല പെരുമാറ്റം, മിതത്വം പുലർത്തുന്ന സംസാരം എന്നൊക്കെ തീർച്ചയായും എനിക്ക് അന്ന് തന്നെ തോന്നിയിരുന്നു
അങ്ങനെയിരിക്കെ ഞാൻ പ്രീഡിഗ്രിക്ക് തോറ്റു. മേൽപ്പടിയാൻ ബികോമിന് ആലപ്പുഴ എസ് ഡി കോളേജിലും ചേർന്നു വൈകാതെ ബികോമിൽ ഉണ്ടായിരുന്ന എന്റെ ഒട്ടുമിക്ക കൂട്ടുകാരുടെയും അടുത്ത സുഹൃത്തായി ഇദ്ദേഹം മാറി അങ്ങനെ ഞാനും പുള്ളിയുടെ ഒരു ചെറിയ പരിചയക്കാരനായി മാറി
പ്രീഡിഗ്രി തോറ്റു ജീവിതം അങ്ങനെ അടിച്ചു പൊളിക്കുന്ന കാലം എസ് ഡി കോളേജിൽ സമരമുള്ള ദിവസം കൂട്ടുകാർ എന്റെ വീട്ടിലേക്ക് വരും അച്ഛനും അമ്മയും ഓഫീസിൽ പോയിരിക്കും എന്നതാണ് എന്റെ വീട്ടിലെ ഉസ്പി ക്യാരംസ്, ചെസ്സ്, ക്രിക്കറ്റ്, ചീട്ടു കളി ഒക്കെയായി ഒരു കോലാഹലമേടാണ് പിന്നെ
ഒരു സമരത്തിന്റെ ദിവസം അവരുടെ കൂടെ കുഞ്ചാക്കോബോബനും വീട്ടിൽ വന്നു മലയാള സിനിമ തറവാട്ടിലെ ഒരു ഇളമുറക്കാരൻ എന്നെ കാണാൻ വീട്ടിൽ വന്നു എന്നത് ഒരു വലിയ സംഭവമായി ഞാൻ വീട്ടുകാരോട് പറഞ്ഞു.

പിന്നീട് എന്റെ കൂട്ടുകാരുടെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബൻ ഫാസിലിന്റെ സിനിമയിലെ നായകനായി വരുന്നു എന്റെയും അടുത്ത സുഹൃത്താണ് സിനിമയിൽ നായകനാകുന്ന കുഞ്ചാക്കോബോബൻ എന്ന് ഞാനും ചുമ്മാ നാട്ടുകാരോട് തളളി എനിക്കും ഇരിക്കട്ടെ ഫെമസ്
അനിയത്തിപ്രാവ് റിലീസായപ്പോൾ അവന്റെ ബികോം കൂട്ടുകാർ തീയറ്ററിൽ ബോർഡ് വെച്ചു വലിയ ആഘോഷമാക്കി ഞാനും അതിന്റെ കൂടെ കൂടി പടം വമ്പൻ ഹിറ്റായി.

ഇഫ് യു ഗോ ട്ടോ റാഞ്ചി എവെരി അദർ ഗുയ് യു മീറ്റ് വിൽ സെ ദാറ്റ് ഹി ഹാസ് പ്ലേയേഡ് ക്രിക്കറ്റ് വിത്ത് ധോണി അതു പോലൊരു എഫക്റ്റ് ആലപ്പുഴയിലും അന്നുണ്ടായിരുന്നു കുഞ്ചാക്കോയുടെ കൂടെ ഒന്ന് മിണ്ടിയിട്ടുള്ള എല്ലാവരും തന്നെ അവന്റെ ഫ്രണ്ട് എന്ന്‌ അവകാശപ്പെടുന്ന പ്രതിഭാസം കുഞ്ചാക്കോ ബോബൻ ജ്യൂസ് കുടിക്കുന്ന കടയ്ക്ക്‌ വരെ പോപ്പുലാരിറ്റി ചോര കൊണ്ട് എഴുതിയ പ്രണയലേഖനങ്ങളുടെ പ്രളയം വേറെ
വമ്പൻ സംവിധായകർ ഡേറ്റിനായി ക്യൂ നിൽക്കുന്നു ശരിക്കും ഓവർ നൈറ്റ് സ്റ്റാർഡം.

അങ്ങനെയിരിക്കെ അവിനാശ് എന്ന കൂട്ടുകാരൻ്റെ വീട്ടിൽ വച്ച് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കുഞ്ചാക്കോബോബനെ കണ്ടു സംസാരത്തിലും പെരുമാറ്റത്തിലും പഴയതിൽ നിന്നും യാതൊരു വ്യത്യാസവുമില്ല ആശാൻ ലെവൽ മാറിയപോളും പ്രശസ്‌തി തലയ്ക്ക് പിടിയ്ക്കാതെ ലെവൽ ഹെഡ്ഡഡ് ആയി നിലത്ത്‌ തന്നെ നിൽക്കുന്നു. ആരാധനയ്ക്കൊപ്പം ബഹുമാനവും തോന്നിപ്പോയി.

പണ്ട് കണ്ട മാരുതി സെൻ കാറിന് പകരം അന്നത്തെ ജഗജില്ലൻ കാറായ ഒപെൽ അസ്ത്ര അതിൽ ഒന്നു കയറാൻ മനസ്സ് ആഗ്രഹിച്ചു, നടന്നില്ല അവിനാശും സോണിയും അവൻ്റെ കൂടെ കാറിൽ കയറിപ്പോയി ഞാൻ ആഗ്രഹം ഉള്ളിലൊതുക്കി ടാറ്റാ കാണിച്ചു ഞങ്ങളെയൊക്കെ പോലെ ഒരു 916 ക്രിക്കറ്റ് പ്രാന്തനായിരുന്നു കുഞ്ചാക്കോ ബോബനും ഞങ്ങൾ (ബ്രതേഴ്‌സ് ക്ലബ്) എല്ലാ ദിവസവും വൈകിട്ട് എസ്‌ഡിവി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ അവിനാശിന്റെ കൂടെ സിനിമ നടനും കളിക്കാൻ വരും.

അവൻ വരുന്ന ദിവസങ്ങളിൽ ഗാലറിയിൽ ആള് കൂടും പാഞ്ഞു വരുന്ന ക്രിക്കറ്റ് ബോളിനെ (ടെന്നിസ് ബോൾ അല്ല) തെല്ലും പേടി ഇല്ലാതെ ബാറ്റ് ചെയ്യുന്നവൻ ശരീരം മറന്നു ചാടി ബൗണ്ടറി സേവ് ചെയ്യുന്ന അക്രോബാറ്റിക് ഫീൽഡർ ഇതൊക്കെയാണ് ക്രിക്കറ്റ് ഗ്രൗണ്ടിലെ കുഞ്ചാക്കോ- അന്നും ഇന്നും
അങ്ങനെയിരിക്കെ അവിനാശ് പഠനത്തിനായി പൂനയിൽ പോയി അവനായിരുന്നു സിനിമ നടനെ ബൈക്കിൽ പോയി ഗ്രൗണ്ടിലേക്ക് വിളിച്ചു കൊണ്ടുവന്നിരുന്നത് ആശാന് കാർ മാത്രമേ ഉള്ളു അന്ന് കാർ ഗ്രൗണ്ടിന്റെ പുറത്തിടുന്നത് സേഫ് ആയിരുന്നില്ല ഒരു ദിവസം ഉച്ചയ്ക്ക് എൻ്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ “കൂട്ടുകാരാ വൈകിട്ട് കളിക്കാൻ പോകുമ്പോൾ എന്നെ വന്നു വിളിക്കുമോ” അങ്ങേത്തലയ്ക്കൽ കുഞ്ചാക്കോ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.

കോളേജിൽ പഠിക്കുന്ന ഞങ്ങൾ അഞ്ചു രൂപ പത്തു രൂപ ഷയർ ഇട്ടു 100 രൂപയുടെ ക്രിക്കറ്റ് ബോൾ വാങ്ങിക്കാൻ ബുദ്ധിമുട്ടുമ്പോൾ ഒരു ഡസൻ ബോൾ വാങ്ങി വരുന്ന സിനിമാക്കാരൻ കൂട്ടുകാരൻ അത്ഭുതവും അഭിമാനവുമായിരുന്നു ഞങ്ങൾക്ക് 2000 കാലഘട്ടത്തിൽ ആണിത് പിന്നെ ഒരു ദിവസം ക്രിക്കറ്റ് കഴിഞ്ഞ് കലവൂരുള്ള സോണി എന്ന കൂട്ടുകാരന്റെ വീട് വരെ ഞങ്ങൾ ഒന്നിച്ചു പോയി ഓപ്പൽ അസ്ട്രാ പോലുള്ള അന്നത്തെ മുന്തിയ ഇനം കാറിലെ ആദ്യത്തെ യാത്രാനുഭവം.

പതുക്കെ പതുക്കെ ചാക്കോച്ചൻ്റേ എറണാകുളം യാത്രകളിൽ ഞാനുമുണ്ടായി തുടങ്ങി അവിടെത്തെ സൗഹൃദവലയം കണ്ട ഞാൻ തൂവാനത്തുമ്പികളിലെ ഋഷി വായും പൊളിച്ചിരുന്നത് പോലെ ഇരുന്നു ബാറിൽ അല്ലെന്നു മാത്രം യാത്രകളിലൂടെ, ക്രിക്കറ്റിലൂടെ, വാശിയും വെല്ലുവിളിയും നിറഞ്ഞ യുണൈറ്റഡ് ക്ലബ്ബിലെ ഷട്ടില് കളിയിലൂടെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നുകൊണ്ടിരുന്നു ഒരു പരിചയക്കാരൻ എന്ന നിലയിൽ നിന്നും ചാക്കോച്ചന്റെ ആലപ്പുഴയിലെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരിലൊരാൾ എന്നതിലേക്കുള്ള അപ്ഗ്രേഡ് ശരവേഗത്തിലായിരുന്നു.

അവന്റെ കൂടെ ചെലവിടുന്ന സമയത്ത് കിട്ടുന്ന പോസിറ്റിവിറ്റി അതിരറ്റതായിരുന്നു അത്രയ്ക്ക് ഹൃദയശുദ്ധിയുള്ള പച്ചയായ മനുഷ്യൻ സിനിമയും പ്രശസ്തിയും ഇന്ന് വരാം നാളെ പോകാം അതു കൊണ്ടു തന്നെ ജീവിതത്തിൽ താൻ കാത്തു സൂക്ഷിച്ച വിർച്യൂസ് വിട്ടൊരു കളിക്കും നിൽക്കാത്ത ഉറച്ച പ്രകൃതം
പിന്നെ പിന്നെ കുഞ്ചാക്കോ എന്റെ വീട്ടിലെ നിത്യസന്ദർശകനായി എന്റെ അമ്മ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണവും, എന്റെ വീട്ടിലെ നറുനീണ്ടി സർബത്തും ഒക്കെ അവന് പ്രിയപ്പെട്ടതായി.

കുഞ്ചാക്കോബോബന് അനിയത്തിപ്രാവിലെ റീൽ ലൈഫിലെ പോലെ റിയൽ ലൈഫിലും ഒരു പ്രിയ ഉണ്ടെന്ന് പണ്ടേ കേട്ടിരുന്നു കേട്ടത് സത്യമായിരുന്നു കോതമംഗലത്തുള്ള എം എ കോളേജിലാണ് പ്രിയ ബിടെക് പഠിച്ചിരുന്നത് ഇടയ്ക്ക് ഞങ്ങൾ പ്രിയയെ കാണാൻ കോതമംഗലത്ത് പോകും ഒരു ചാക്ക് സ്നേഹവും ഒരു ലോഡ് ചോക്ലേറ്റുമായാണ് ചാക്കോച്ചൻ പോകുന്നത്
ആ ചോക്ലേറ്റിലെ മാധുര്യം പോലെ തന്നെയാണ് അവരുടെ ജീവിതവും മുന്നോട്ടുപോകുന്നത് ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റായി ഇസഹാക് കുഞ്ചാക്കോ ബോബനും എത്തി.

നിറം നിറഞ്ഞോടിയ സമയം ടീനേജിന്റെ പടിവാതിലിൽ പൂത്തുലഞ്ഞുനിൽക്കുന്ന സ്കൂൾ കുട്ടികൾ, കോളേജ് വിദ്യാർത്ഥിനികൾ, ഹൗസ് വൈവ്സ് എത്രയെത്ര കത്തുകളും ഫോൺ കോളുകളും പ്രേമാഭ്യർത്ഥനകളുമാണ് ദിവസവും ഫോട്ടോ സഹിതം വരുന്നത് ഇങ്ങനെയുള്ള പ്രലോഭനങ്ങൾ എല്ലാമുണ്ടെങ്കിലും അവന് ‘പ്രിയം’ ഒരേയൊരാളോട് മാത്രമായിരുന്നു.

ഒരു കാസനോവയാകാൻ വേണ്ട എല്ലാ സാഹചര്യമുണ്ടായിട്ടും പ്രണയവും അതിന്റെ വൈകാരികതയുമെല്ലാം ഒരാളിലേക്ക് ഇതെങ്ങനെ ചുരുക്കാൻ സാധിക്കുന്നു? ഞാൻ ഒരിക്കൽ ചോദിച്ചു “അത് ഞാൻ സിനിമയിലേ അഭിനയിക്കാറുള്ളൂ, ജീവിതത്തിൽ അഭിനയിക്കാനറിയില്ല” ഉടൻ വന്നു മറുപടി

മാര്യേജ് ഈസ് ഫാളിങ് ഇൻ ലൗവ് മെനി ടൈംസ് വിത്ത് ദി സെയിം പേഴ്സൺ – അവൻ പറഞ്ഞാണ് ഈ സൂതവാക്യം ആദ്യം കേട്ടത് കല്യാണം കഴിഞ്ഞ് അവൻ എറണാകുളത്തേക്കു താമസമായി തമ്മിൽ കാണുന്നത് വിരളമായി ഇടയ്ക്ക് സിനിമയിൽ നിന്നുമൊരു കുറച്ച് നീണ്ട ഒരു ബ്രേക്ക്‌ പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ലല്ലോ.

രസകരമായ എഴുത്തിനു നല്ല പിന്തുണയാണ് ഗ്രൂപ്പിൽ നിന്നും ലഭിക്കുന്നത് ചാക്കോച്ചന്റെ മറ്റു സുഹൃത്തുക്കളും കമന്റുകൾ ആയി എത്തിയിട്ടുണ്ട് അതേസമയം പണ്ട് കോളജിൽ പഠിച്ച കാലത്ത് ആളാവാൻ വേണ്ടി ചാക്കോച്ചന്റെ കൂട്ടുകാരായിരുന്നു എന്ന് പറഞ്ഞു നടന്നവർ ഒക്കെ അക്കാര്യം തമാശ രൂപേണ പങ്ക് വെയ്ക്കുന്നുണ്ട്.

Leave a Comment