ഓട്ടോ എന്ന് വിചാരിച്ചായിരുന്നു കൈ കാണിച്ചത് പക്ഷെ അടുത്തെത്തുയപ്പോഴാണ് പോലീസ് വണ്ടി പിന്നെ നടന്നത് സോഷ്യൽ മീഡിയയിൽ വൈറൽ

പോലീസ് എന്നത് എപ്പോഴും ഭരണകൂടത്തിന്റെ ഒരു മർദ്ദനോപകരണമായാണ് പ്രവർത്തിക്കുന്നത് നിയമപാലനം നടപ്പിൽ വരുത്തുക എന്ന ഏറ്റവും പ്രധാനപ്പെട്ട കർമ്മം നിർവഹിക്കുന്നതിനാൽ പലപ്പോഴും ജനങ്ങൾ ഭയത്തോടെയാണ് അവരെ സമീപ്പിക്കുന്നതും പോലീസ് വണ്ടി വരുന്നു എന്ന് കേൾക്കുമ്പോൾ ഒരു തെറ്റും ചെയ്തില്ലായെങ്കിലും ഒരു ഭയപ്പാടാണ് ഉണ്ടാവുക.

എന്നാൽ കൊറോണ കാലഘട്ടം വന്നതോടു കൂടി ഈ പൊതുധാരണയ്ക്ക് പല മാറ്റങ്ങളും സംഭവിച്ചു വരുന്നുണ്ട് കോവിഡ് പ്രതിരോധത്തിന് നമ്മുടെ നാട്ടിൽ നിരവധി മുന്നണി പോരാളികൾ ഉണ്ട് അവരിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ആരോഗ്യപ്രവർത്തകരും ഇപ്പോൾ പോലീസുമാണ് എന്നാൽ ഇപ്പോൾ ലോക്ക്ഡൗൺ നടത്തിപ്പും പാവപെട്ടവർക്ക് വീട്ടിൽ സഹായമെത്തിക്കലും അടക്കം നാടിനു മുഴുവൻ നന്മ ചെയ്യുന്ന ചുമതലയിലാണ് പോലീസ് അത്തരത്തിലൊരു നടപടി ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.

പെൻഷൻ വാങ്ങാനായി ബാങ്കിലേക്ക് പോകും വഴി വാഹനം കാത്ത് നിന്ന ഒരു പ്രായമേറിയ അപ്പുപ്പൻ ദൂരെ നിന്ന് വരുന്ന വാഹനം ഓട്ടോ എന്ന് വിചാരിച്ചായിരുന്നു കൈ കാണിച്ചത് പക്ഷെ അടുത്തെത്തുയപ്പോഴാണ് പോലീസ് വണ്ടി ആണെന്ന് മനസിലായത് ജീപ്പിൽ ഉണ്ടായിരുന്നത് പന്തളം പോലീസ് സ്റ്റേഷനിലെ എസ് എച് ഓ ശ്രീകുമാറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആയിരുന്നു അവർ ജീപ്പ് അദ്ദേഹത്തിന്റെ മുമ്പിൽ നിർത്തി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിന് ശേഷം ആ വൃദ്ധനെ തങ്ങളുടെ വാഹനത്തിൽ തന്നെ കേറ്റി ബാങ്കിലോട്ട് പെൻഷൻ വാങ്ങാനായി എത്തിച്ചു.

വാഹനത്തിൽ വെച്ച് ഓട്ടോ ആണെന്ന് വിചാരിച്ചാണോ കൈ കാണിച്ചത് എന്നൊക്കെ അവർ ചോദിച്ചു മനസ്സിലാക്കി കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക് വെക്കണം എന്ന ഉപദേശവും അദ്ദേഹത്തിന് പോലീസ് നൽകി അതിന് ശേഷം അദേഹത്തിന്റെ പേരും വിലാസവും ചോദിച്ച് മനസിലാക്കി മാത്രമല്ല ഈ പ്രായമായിട്ടും ബാങ്കിൽ പോകാൻ വീട്ടിൽ വേറെ ആരും ഇല്ലേ എന്നും അദ്ദേഹത്തിന്റടുത്ത് പോലീസ് ചോദിക്കുന്നുണ്ട് അതിനെല്ലാം അപ്പുപ്പൻ മറുപടിയും നൽകി അവസാനം ബാങ്കിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു മകനെപ്പോലെ കൈ പിടിച്ച് ക്ഷമയോടെ ബാങ്കിലോട്ട് എത്തിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത് ആ നന്മ നിറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തിയെ നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത് ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ആണ് നാടിന് ആവശ്യം എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.

Leave a Comment