അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,വെറുപ്പിച്ച് വെറുപ്പിച്ച് വെറുപ്പിന്റെ അവസാനം മലയാളി ഹൃദയത്തിലേയ്ക്ക് കസേരയിട്ട് കയറിയിരുന്ന മൻസൻ❤️❤️❤️അതാണ് ബോച്ചേ , ദ റിയൽ ഹീറോ !! കോമാളിയെന്ന്, പ്രാഞ്ചിയേട്ടനെന്ന് ഒക്കെ വിളിപ്പിച്ച ഏവരെയും ,
കൊണ്ട് ബിഗ് സല്യൂട്ട് അടിപ്പിച്ച മികച്ച ബിസിനസ്സ് മാർക്കറ്റിങ് മാൻ. ഈ മനുഷ്യൻ തുടങ്ങി വച്ച ഒരു നല്ല കാര്യത്തെ മാനിക്കാതെ, അത് വഴി ഒരു മനുഷ്യന് തിരികെ കിട്ടുന്നത് സ്വന്തം ജീവൻ തന്നെയെന്നത് കണ്ടിട്ടും കാണാതെ പതിവ് പോലെ മലയാളികൾ ചേരി തിരിഞ്ഞ് തല്ല് തുടങ്ങിയിട്ടുണ്ട്.
ഒരു കൂട്ടർക്ക് അബ്ദുൾ റഹീം എന്ന മനുഷ്യനെ സഹായിച്ചതുക്കൊണ്ട് മാത്രം അയാൾ ദൈവദൂതൻ ആയി. ചിലർക്ക് അത് കൊണ്ട് മാത്രം അയാൾ വെറും ചീപ്പ് ഡ്രാമാമാൻ ആയി. പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയർക്ക് പറയാം, പക്ഷേ മല്ലൂ പ്രബുദ്ധർക്ക് പേര് മുഖ്യം ബിഗിലെ!!ഒരു കോടി രൂപ സ്വന്തം കയ്യിൽ നിന്നെടുത്ത് ബാക്കി പണം സ്വരൂപിക്കാൻ തെരുവിലിറങ്ങിക്കൊണ്ടാണ് അയാൾ ഈ ദൗത്യവുമായി മുന്നിട്ട് ഇറങ്ങിയത്.അതിനി അവസരം മുതലാക്കൽ ആണെങ്കിൽ പോലും അതിന് ഒരു ധാർമികതയുണ്ട്. കാരണം പാവപ്പെട്ട മനുഷ്യരുടെ ചോര നീരാക്കിയ പണം കട്ടെടുത്തത് അല്ല. അതായത് സഹകരണ ബാങ്ക് അടിച്ചുമാറ്റൽ യോദ്ധാക്കളെ പോലെയല്ല അതെന്ന്.
ഇനി മറ്റൊന്ന് കൂടിയുണ്ട് ആ 34 കോടി പണം അഥവാ ബ്ലഡ് മണിയുടെ കാര്യത്തിൽ. പതിനേഴ് കൊല്ലം ഒരു മനുഷ്യനെ ജയിലിൽ അടച്ചിട്ടും തീരാത്ത പകയുള്ള സംഹിത അതേത് ആയാലും അത്തരം കാടൻ പക പോക്കൽ മനുഷ്യത്വരഹിത മത തിട്ടൂരം അലങ്കാരം ആക്കുന്നവർക്ക് മുന്നിൽ ഈ പണം എത്തുമ്പോൾ അത് മനോഹരമായ ഒരു മറുപടി കൂടിയാണ്. മനുഷ്യനെ സ്നേഹിക്കുന്നത്, ദാ ഇത് പോലെ ചേർത്തുപ്പിടിക്കൽ ആണ് യഥാർത്ഥ മനുഷ്യ മതം എന്ന മറുപടി ❤️
അറിയാതെ സംഭവിച്ച ഒരു അബദ്ധത്തിന് പകരം അടുത്തൊരു ജീവൻ തന്നെ പകരം ചോദിക്കുന്നതാണോ മത നിയമം? അങ്ങനെയെങ്കിൽ അതിനെ എങ്ങനെ കരുണയുടെ നിയമം എന്ന് വിളിക്കുവാൻ കഴിയും? മനപ്പൂർവ്വം ചെയ്തൊരു തെറ്റിന് പകരം, തെറ്റു ചെയ്തയാളെ ശിക്ഷിക്കുന്നത് നീതിയാവാം. അല്ലാതെ അബദ്ധത്തിൽ പറ്റിയൊരു തെറ്റിന് പകരം ജീവൻ എടുക്കുന്നത് കടുത്ത അനീതിയാണ്. ആ അനീതിയെ, ആ കാടൻ നിയമസംഹിതയെ ഇങ്ങനെ മനുഷ്യസ്നേഹവും കാരുണ്യവും കൊണ്ട് മറി കടക്കാൻ കുറേ നന്മ മനസ്സുകൾ ഒന്നിച്ചു നിന്നാൽ മതിയെന്ന് കാട്ടി ബോച്ചേ തോൽപ്പിച്ചിരിക്കുന്നു ❤️❤️
Leave a Reply
You must be logged in to post a comment.