നിഷ പി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,എന്നും നെഗറ്റീവ് അടിക്കാതെ ഇന്ന് ലേശം പോസിറ്റീവ് എടുക്കട്ടെ..സുരേഷ് ഗോപിയുടെ നമ്പർ ചോദിച്ചു വന്നു നമ്മൾ രക്ഷിച്ചെടുത്ത സാരംഗി യുടെ വാവയെ അറിയാലോ…

അതിലും. ഒരു പാട് മുന്നേ രണ്ട് കൊല്ലം ആയി കാണും ഇതേ പോലെ സുരേഷ് ഏട്ടനെ തപ്പി വന്ന മറ്റൊരു അമ്മയുടെ കഥ ഞാൻ ഇവിടെ എഴുതിരുന്നു മൂന്ന് പെണ്മക്കളെ ഒറ്റക്ക് വളർത്തുന്ന ആ അമ്മക്ക് വേണ്ടത്
നഴ്സിംഗ് പഠിക്കുന്ന രണ്ടാമത്തെ മകൾക്ക് കോഴ്സ് കൈയിൽ ,

നിന്നും പോകുമെന്ന അവസ്ഥയിൽ ഫീസ് അടക്കാനുള്ള പണമായിരുന്നു..ആ POST വഴി അവരെ അറിഞ്ഞ ഒരു സുഹൃത്ത്‌ അന്ന് ഒറ്റക്ക് 50000 രൂപയാണ് അവർക്ക് എത്തിച്ചത്…സുരേഷ് ഗോപി എന്ന. വ്യക്തിയോട് അത്രക്ക് ഇമോഷണൽ അറ്റാച്ച്മെന്റ്റ് ഉള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല…അതായിരിക്കാം അവർ അദ്ദേഹത്തിന് പകരമായത് ❤️ഇന്നലെ ആ അമ്മയുടെ MESSAGE ഉണ്ടാരുന്നു ആ മോൾക്ക് കാനഡയിൽ ജോലി ആയി അവള് പോവാൻ ഒരുങ്ങുകയാണ് 😍❤️കെട്ടിച്ചു വിടാൻ നോക്കാതെ പെമ്പിള്ളേരെ പഠിപ്പിച്ചു കളക്ടർ ആക്കാൻ,

നോക്കുന്നത് അഹങ്കാരം കൊണ്ടാണെന്നും പറഞ്ഞ് ആ സ്ത്രീയെ ദ്രോഹിക്കാൻ കൂട്ട് നിന്നവർക്ക് മുന്നിൽ
രണ്ട് പെണ്മക്കളെ പഠിപ്പിച്ചു ജോലിക്കാരാക്കിയ അമ്മയെന്ന സ്റ്റാറ്റസിൽ അവർക്ക് തലയുയർത്തി നിൽക്കാം….
നമ്മൾ. നിമിത്തങ്ങൾ ആകുന്ന നന്മകളുടെ ഫലങ്ങൾ വർഷങ്ങൾക്ക് ശേഷവും ഇത്തരം വാർത്തകൾ ആയി തേടി എത്തുമ്പോൾ ജീവിതം ധന്യമാകുന്ന ഒരു അനുഭവമാണ്..ഒരു സുരേഷ് ഗോപി സ്വന്തം മാതൃക കൊണ്ട് മറ്റനേകം സുരേഷ്‌ഗോപിമാരെ സൃഷ്ടിക്കുന്നുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് ഇവരെ പോലെ അദ്ദേഹത്തെ തേടി ഇറങ്ങി ,

അദ്ദേഹത്തിന്റെ പ്രിയപെട്ടവരിൽ നിന്നും. സ്നേഹം ലഭിച്ചു ജീവിതം. തിരികെ പിടിക്കുന്നവർ…സ്വന്തം പേര് പറയാൻ അനുവാദം തന്നിട്ടില്ലാത്ത. കൊണ്ട് ആ സുഹൃത്തിനു ഈ ലോകത്ത് ഏറ്റവും. ഇഷ്ടപെട്ട..
ഞങ്ങളിലേക്ക് ഈ അമ്മയെ എത്തിച്ച നിങ്ങക്ക് എല്ലാവർക്കും അറിയാവുന്ന ആ നല്ല മനസിന്റെ പടം ചേർക്കുന്നു…നന്ദി,, സുരേഷേട്ടന്റെ പ്രിയപ്പെട്ട scot land കാരി ❤️പ്രസീത എന്ന അമ്മ ഇനി പോരാടി വിജയിച്ചവരുടെ പ്രതിനിധി യാണ്.എന്നാണ് നിഷ പി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .


Leave a Reply