രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറച്ച കുറിപ്പ് ഇങ്ങനെയാണ് , ബോംബ് നിർമ്മാണത്തിനിടയുണ്ടായ സ്ഫോ ടനത്തിനെ തുടർന്ന് അറസ്റ്റിലായ DYFI പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിനു പോയ ആളാണെന്ന് CPM സെക്രട്ടറി MV ഗോവിന്ദൻ പറയുന്നത് കേട്ടു.

ശ്രീ ഗോവിന്ദൻ, അങ്ങനെ രക്ഷാപ്രവർത്തനത്തിനു പോകുന്ന ‘നിരപരാധികളെ’ അറസ്റ്റ് ചെയ്യുന്ന കഴിവ്കെട്ടവരാണ് പിണറായിയുടെ പോലീസ് എന്നാണോ നിങ്ങൾ പറഞ്ഞു വെക്കുന്നത്?
നിങ്ങൾ പറയുന്ന എന്ത് വിവരക്കേടും വള്ളിപുള്ളി വിടാതെ വിഴുങ്ങാൻ എല്ലാ മനുഷ്യരും വിവരദോഷികളോ നിങ്ങളുടെ അടിമകളോ അല്ല.

പാനൂരിലെ ബോംബ് നിർമ്മാണം പാർട്ടിയുടെ ഉന്നത നേതാക്കളുടെയും സ്ഥാനാർത്ഥി ശ്രീമതി KK ശൈലജയുടെയും അറിവോടെയായതു കൊണ്ടാണ് അവർ ഇങ്ങനെ കളളം പറയുന്നത്.
‘പ്രാദേശികമായുണ്ടായ ഒരു ബോംബ് സ്ഫോ ടനം ചർച്ചയാക്കുന്നത് വിഷയ ദാരിദ്ര്യം കൊണ്ടാണ്’ എന്ന് പറഞ്ഞ ശ്രീമതി KK ശൈലജ, ഈ ബോംബ് സ്ഫോ ടനത്തോടെ ചി ന്നിച്ചിതറിയത് നിങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ശരീരം മാത്രമല്ല, PR ഏജൻസിയുണ്ടാക്കിയെടുത്ത നിങ്ങളുടെ വ്യാജ പ്രതിച്ഛായ കൂടിയാണ്.ജനം മറുപടി തരും, തീർച്ച.എന്നാണ് രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറച്ചത് .

ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,നവകേരളയാത്ര സമയത്ത് സ്കൂൾ കുട്ടികളേ വെയിലത്ത് യാത്രക്ക് അഭിവാദ്യം അർപ്പിക്കാൻ നിർത്തിയതിനെ കുട്ടികൾ തണലത്താണ് നിന്നതെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടിയല്ലേ അതുകൊണ്ട് ഇതിൽ തീരെയും അത്ഭുതമില്ല.ഏതോ മനുഷ്യനെ കൊ ല്ലാന് ഉണ്ടാക്കിയ ബോംബാണ് , അയാളുടെ ആയുസിന്റെ വലുപ്പം കൊണ്ട് ബോംബ് ഉണ്ടാക്കിയവന്റെ കാലിനിടയിൽ തന്നെയിരുന്നു പൊട്ടി .. ദൈവം വലിയവനാണ് 🙏🙏🙏വടകരക്ക് ആവശ്യം സമാധാനമാണ് അല്ലാതെ ബോംബ് രാഷ്ട്രീയമല്ല . ഷാഫി യെ വിജയിപ്പിക്കുക,

പാനൂരിൽ തിരഞ്ഞെടുപ്പ് സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടു പൊട്ടിച്ചിതറിയ സഖാക്കൾക്ക് പരമ വീർചക്ര നൽകി രാജ്യം ആദരിക്കുകയും കണ്ണൂർ മേഖലയിൽ ബോംബ് നിർമാണ സന്നദ്ധ പ്രവർത്തനത്തിനിറങ്ങുന്ന സഖാക്കൾക്ക് പ്രത്യേക പരിഗണന നൽകി രാജ്യം ആദരിക്കുകയും വേണം എന്നത് എൽ ഡി എഫ്‌ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം അല്ലെങ്കിൽ കുറഞ്ഞത് ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ പാർലിമെന്റിൽ നിയമം പാസ്സാക്കാൻ തമിഴ് നാട്ടിൽ നിന്നും സി പി ഐ എം സ്ഥാനാർഥി ജയിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് കേരള ഘടകം ആവശ്യപ്പെടണം ..


Leave a Reply