ഷുക്കൂർ വക്കീൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,2017 മാർച്ച് 20നു തന്റെ താമസ്ഥലമായ ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് റിയാസ്മൗലവി രാത്രി 11.45 മൂന്നു RSS പ്രവർത്തകരാൽ കൊ ല്ലപ്പെടുന്നത്. മാർച്ച് 23 നു തന്നെ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണ തടവുകാരായി ജയിലിൽ കിടന്നു.
സംഭവം നടന്നു തൊട്ടടുത്ത ദിവസം കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസൻ ഐ പി എസ് നേതൃത്വം നൽകുന്ന സ്പഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ സർക്കാർ നിയമിച്ചു.കൊ ല്ലപ്പെട്ട റിയാസ് മൗലവിയുടെ വിധവ സൈദയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും കേരളത്തിലെ മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. അശോകൻ സാറിനെ സ്പഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.
153A IPC കുറ്റപത്രത്തിൽ ചേർക്കേണ്ടതു കൊണ്ട് സർക്കാർ അനുവദി പത്രം ലഭിച്ചു.അങ്ങിനെ അറസ്റ്റു കഴിഞ്ഞു 90 ദിവസത്തിനകം കുറ്റ പത്രം സമർപ്പിക്കുവാൻ അന്വേഷണ ടീമിനു കഴിഞ്ഞു.2019 ൽ വിചാരണ നടപടികൾ തുടങ്ങി.2023 മെയ്1 അശോകൻ സാർ മര ണപ്പെട്ടു.വീണ്ടും സൈദ അപേക്ഷ നൽകി, അശോകൻ വക്കിലോടൊപ്പം ജൂനിയറായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ടി ഷാജിത് വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിച്ചു.അന്തിമ വാദം അവസാനിച്ചു അതിനിടയിൽ എട്ടു തവണ ജഡ്ജിമാർ പിരിഞ്ഞും ട്രാൻസ്ഫറായും പോയി.
യു എ പി എ ചേർക്കണമെന്ന അപേക്ഷ ജില്ലാ കോടതി നിരസിച്ചു.ഹൈക്കോടതിയെ സമീപിച്ചു
വീണ്ടും ജില്ലാ കോടതിയെ സമീപിക്കുവാൻ പറഞ്ഞു.ആ ഹർജിയും തീർപ്പാകാതെ കിടക്കുന്നു.
ഇന്നലെ രാവിലെ 11 മണിയും 3 മിനുട്ടും ആയ നേരത്ത് ജില്ലാ ജഡ്ജ് ഒരറ്റ വരിയിൽ വിധി പറഞ്ഞു
‘”എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി”അങ്ങിനെ ഒരാളുടെ ജീവൻ നഷ്ടപ്പെടുത്തിയവർ സ്വതന്ത്രരായി .
വേദനാ ജനകവും നിരാശ ജനകവുമായിരുന്നു വിധി.പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും മുതലുകളും ശാസ്ത്രീയ അന്വേഷണ റിപ്പോർട്ടുകളും സാക്ഷി മൊഴികളും ഗൗരവമായി പരിഗണിക്കാതെ വിശ്വാസത്തിലെടുക്കാതെയാണ് കോടതി വിധി പറഞ്ഞതെന്നു ഒരറ്റവായനയിൽ ആർക്കും ബോധ്യമാകും.
പ്രതികളെ കുറ്റവിമുക്തമാക്കുന്നതിനുള്ള കാരണങ്ങളായി പറഞ്ഞതു പലതും നിയമ പരമായി നിലനിൽക്കുന്നതല്ല. ആ വാദങ്ങൾ ഒക്കെ പരിഹരിക്കുന്ന നിരവധി മേൽ കോടതി വിധികൾ പ്രോസിക്യൂട്ടർ ബഹു . കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ലുങ്കി അരയ്ക്കു താഴെ ഉപയോഗിക്കുന്ന വസ്ത്രമായതു കൊണ്ടു അരയ്ക്കു മുകളിൽ കൊ ല്ലാൻ വന്നയാൾ അരയിക്കു മുകളിൽ കുത്തിയാൽ ലുങ്കിക്കു എങ്ങിനെ കുത്തു കൊള്ളുക , കല്ലു കൊണ്ടു എറിഞ്ഞാൽ cementൽ ഒട്ടിച്ച ടൈൽ എന്തു കൊണ്ടു പൊട്ടിയില്ല . എന്നൊക്കെ വിധി പറയുന്ന ആൾക്കു സംശയം വന്നാൽ അപ്പീൽ കോടതിയെ സമീപിക്കുക മാത്രമാണ് പോം വഴി.
ദൈവം രക്ഷിക്കട്ടെ എന്നല്ലാതെ മറ്റെന്തു പറയാൻ.കൊ ല്ലപ്പെട്ട ആൾക്കു ഭരണ ഘടന ഉറപ്പു നൽകുന്ന ആർടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശമാണ് മൂന്നു പേർ ചേർന്നു ഇല്ലാതാക്കിയത്. അയാൾ ക്രൈം വിക്ടിമാണ്. അയാളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യതയാണ് സ്റ്റേറ്റിനുള്ളത്. ആ ബാധ്യത നിറവേറ്റുന്നതിൻ്റെ ഭാഗമാണ് കേസ്.കേസ് വിധി വന്നപ്പോൾ പലരും രാഷ്ട്രീയ ആരോപണങ്ങളുമായി വന്നു.
പോലീസും പ്രോസിക്യൂഷനും പ്രതിഭാഗവുമായി ഒത്തു കളിച്ചതാണ് പ്രതികൾ കുറ്റ വിമുക്തരാകുവാൻ കാരണമെന്നു പറയുന്നവർ ചില വസ്തുതകൾ അറിയണം.ഡോ ശ്രീനിവാനസും ശ്രീ സുധാകരൻ ഡിവൈ എസ്പിയും ആയിരുന്നു അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയത്.
ഡോ ശ്രീനിവാസൻ UDF ഭരണ കാലത്ത് കാസർഗോഡ് ജില്ലാ പോലീസ് മേധാവിആയിരുന്നു പ്രഗൽഭനും സത്യസന്ധനയും നിസ്വാർത്ഥനുമായ ഓഫീസറാണ്. അദ്ദേഹത്തിൻ്റെ വിശ്വാസ്വതയിൽ ഒരാൾക്കും സംശയുണ്ടെന്നു തോന്നുന്നില്ല. പിന്നെ dysp സുധാകരൻ , അദ്ദേഹം കോൺഗ്രസ്സ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. വിശദമായ അന്വേഷണത്തിൽ ആ കൊ ല പാകത്തിൽ മറ്റു ഗൂഢാലോചന ഇല്ലെന്നു ബോധ്യം വന്നതിനെ തുടർന്നാണ് ഗൂഢാലോചന ഇല്ലെന്നു പോലീസ് പറഞ്ഞത്. ഈ ഓഫീസർമാർ പ്രതികളുമായി ഒത്തു പ്രവർത്തിച്ചു എന്നൊക്കെ പറയുന്നതു മിനിമം ഭാഷയിൽ പറഞ്ഞാൽ മര്യാദകേടാണ്.Prosecutor റെ നിയമിച്ചത്, വിശദമായ ആലോചനകളും ചർച്ചകളും കഴിഞ്ഞു നിരവധി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയാണ് റിയാസ് മൗലവിയുടെ ഭാര്യ മുഖ്യമന്ത്രിക്ക് അഡ്വ അശോകനെ പ്രോസിക്യൂട്ടറായി നിയമിക്കുവാൻ നിവേദനം നൽകുന്നത്. ആ നിവേദനത്തിൽ ഇരയാക്കപ്പെട്ടവരുടെ താൽപര്യപ്രകാരമാണ് തീരുമാനം. അശോകൻ വക്കീലിനു പ്രത്യക്ഷ രാഷ്ടീയമില്ല. അദ്ദേഹത്തിനു ശേഷം ജൂനിയർ ടി ഷാജിത് പ്രോസിക്യൂട്ടറായി. അതും സഈദയുടെ ആഗ്രഹവും നിവേദനവും പ്രകാരം. ഷാജിത് വക്കീലു കോൺഗ്രസ്സു കുടുംബാംഗമാണ്. വടകരയാണ് ആ കുടുംബ വേര്. കോഴിക്കോട്ടെ കോൺഗ്രസ്സ് നേതാക്കൾ ആ കാര്യം പറയും. പരേതനായ അശോകൻ വക്കീലും ഷാജിതു വക്കീലും പ്രതികളുമായി ഒത്തു ചേർന്നു എന്നാണോ പറയുന്നത്?
കോടതിയിൽ ഗൗരവത്തിൽ കേസ് നടത്തുന്ന വക്കീലന്മാരെ അപമാനിക്കുന്നവർക്കു രാഷ്ട്രീയ താൽപര്യം കാണും.. അതിനു അപമാനിക്കേണ്ടതു അഭിഭാഷകരെയല്ല, അവരുടെ സത്യസന്ധതയെയും സമർപ്പണ ബോധത്തെയുമാണ് ആരോപണം ഉന്നയിക്കുന്നവർ സംശയ നിഴലിൽ ആക്കുന്നത്.ഇനി കാസർഗോഡിൻ്റെ ചരിത്രം പരിശോധിച്ചാൽ ആദ്യത്തെ സംഭവമാണോ റിയാസ് മൗലവി വധക്കേസ്?ചരിത്രം ഒന്നു നോക്കാം..കാസർഗോഡ് ഒരു പരീക്ഷണ ശാലയാണ് , 2008 മുതൽ 2017 വരെ യുള്ള ഒൻമ്പത് വർഷക്കാലത്തിനിടയിൽ കാസർഗോഡ് പോലീസ് സ്റ്റേഷന്റ പരിധിയിൽ മാത്രം ആറു (6) മുസ്ലിങ്ങളാണ് സംഘ് പരിവാറുകാരാൽ കൊ ല്ലപ്പെട്ടത്.
➡ ശ്രദ്ധിക്കുക : കാസർഗോഡ് ജില്ലയിൽ അല്ല, ഒരുപോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം.
1⃣ 14 / 4 / 2008, ബങ്കാരക്കുന്നിലെ മമ്മു മകൻ 22 വയസ്സുള്ള മുഹമ്മദ് സിനാൻ ( ksd Cr 292 /2008)
2⃣ 18 / 4 / 2008 , ചൂരിയിലെ അബ്ദുള്ളയുടെ മകൻ 56 വയസ്സുള്ള മുഹമ്മദ് ( ksd Cr 307 / 2008)
3⃣ 10 / 1 / 2011 , ചൂരിയിലെ മുഹമൂദ് മകൻ 24 വയസ്സുള്ള റിഷാദ്. (ksd Cr 25/ 11 )
4⃣ 7/ 7/ 2013 മീപ്പുഗിരിയിലെ ബദറുദ്ദീന്റ മകൻ 19 വയസ്സുള്ള സാബിത്.( ksd Cr 566 / 13 )
5⃣ 22 / 12 / 14, തളങ്കരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ 22 വയസ്സുള്ള സൈനുൽ ആബിദ്. (Ksd Cr 1048 / 14)
6⃣. 20/ O3/ 17 , ചൂരിപ്പള്ളിയിലെ മുക്രി ഉസ്താദ് മുഹമ്മദ് റിയാസ് മൗലവി. (ksd Cr 210 / 2017)
അതായത് ,2008 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള ഒമ്പതു വർഷങ്ങൾക്കിടയിൽ ആറു മുസ്ലിംകളെയാണ് സംഘ് പരിവാർ കൂട്ടം കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കൊന്നു തീർത്തത്.
മുൻ പരിചയമില്ലാത്ത,ഒരിക്കലും ഒരിടത്ത് വെച്ചും പരസ്പരം അറിയുക പോലും ഇല്ലാത്ത ആളുകളെ മത വിദ്വേഷത്തിന്റെ പുറത്തു മാത്രമാണ്ക്രിമിനലുകൾ തീർത്തു കളഞ്ഞത്. ഈ കേസുകളിലെ Police രേഖകൾ പരിശോധിച്ചാൽ ഓരോ കേസിലെയും പ്രതികൾ ആരൊക്കെയാണെന്നു ബോധ്യമാകും,അവരുടെ സംഘ് പശ്ചാത്തലവും. പല കേസുകളിലും ഒരേ പ്രദേശത്തെ 25 വയസ്സിനു താഴെ പ്രായുള്ളവരാണ് പ്രതികൾ. ഒന്നു രണ്ട് കേസുകളിൽ 18 പോലും തികയാത്ത കൗമാരക്കാരും പ്രതികളായിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളുടെ മുഴുവൻ പ്രചോദനം വെറുപ്പിന്റെയും പകയുടെയും സ്രോതസ്സായ ശാഖകളാണ്. ഈ ജില്ലയിലെ ബേക്കലും കുമ്പളയിലും മഞ്ചേശ്വത്തും മറ്റും നടന്ന കൊ ലപാതകങ്ങളുടെ എണ്ണം വേറെയും ഉണ്ട്.2018 ൽ അവർ മഞ്ചേശ്വരത്ത് അബൂബക്കർ സിദ്ധീഖിനെ കൊന്നു. 2019 ൽ അവർ കൊ ല്ലാൻ ശ്രമിച്ചത്. മഞ്ചേശ്വരത്ത് തന്നെയുള്ള കരീം മൗലവിയെ ആയിരുന്നു. 2016ൽ ബേക്കലിൽ 9 വയസ്സുള്ള ഫഹദിനെ കൊ ന്നത് ഒരു ശശികല ഭക്തനായിരുന്നു.
അവരുടെ രക്ത ദാഹം തീരുന്നേയില്ല. എന്നിട്ടും “സാമുദായിക പാർട്ടിക്കും ” അവരോടെപ്പം ചേർന്നു നിൽക്കുന്ന “ഫാഷിസ്റ്റു വിരുദ്ധ പാർട്ടിക്കും ” ഈ സംഘ് തേർവാഴ്ചയിൽ എന്തു കൊണ്ടാവും കനത്ത മൗനം ?
ഈ ലിസ്റ്റിലെ പേരുകളിലൂടെ ഒന്നു കണ്ണോടിക്കണം,
മുഹമ്മദ് സിനാൻ,
മുഹമ്മദ് സിഎ ,
റിഷാദ്,
സാബിത്,
സൈനുൽ ആബിദീൻ,
റിയാസ് മൗലവി,
ഫഹദ്,
അബൂബക്കർ സിദ്ധീഖ്,
തുടങ്ങിയ സംഘ് രാഷ്ട്രീയക്കാരാൽ കൊ ല്ലപ്പെട്ടവരുടെ ഉമ്മമാരും കാസർഗോഡ് ഉണ്ടെന്നെങ്കിലും ഒന്നറിയണം.
കൊ ലപാതകങ്ങൾ UDF നു വെറും വോട്ടു ലഭിക്കാനുള്ള tool മാത്രമാണ്, എന്നാൽ , ഇവിടുത്തെ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്കു അവരുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്നമാണ് സംഘിക്കൊലപാതകങ്ങൾ, ഓരോ സംഘ് കൊ ല പാത വാർത്ത പുറത്തു വരുമ്പോഴും അവർ അനുഭവിക്കുന്ന നിസ്സഹായതയും അരക്ഷിതാവസ്ഥയും ഒന്നും പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലാവില്ല . ഈ തിരഞ്ഞെടുപ്പു കാലത്ത് , UDF കാർ ഇതൊന്നും പറയില്ലെന്നു നാട്ടുകാർക്കറിയാം ,സംഘ് പരിവാറിന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരെ കനത്ത മൗനം പാലിക്കുന്നവരെ തിരിച്ചറിയുവൻ കേരളീയ ജനങ്ങൾക്കു കഴിയും തീർച്ച. ഈ കൊ ലപാതകങ്ങളുടെ ഭീകരത ബോധ്യമാകണമെങ്കിൽ ഒരു സംഭവകാലത്തെങ്കിലും നിങ്ങൾ കാസർഗോഡ് ഉണ്ടാകണം . കാസർഗോട്ടെ സംഘ് ഭീകരതയും രാഷ്ട്രീയ പാർട്ടികളുടെ സമീപനവും ———————————–
2013 ജൂലായിലാണ് സാബിത് കൊ ല്ലപ്പെടുന്നത് സംഘ് പരിവാരത്തിന്റെ സ്വയം പ്രഖ്യാപിക “റിപ്പബ്ലിക്കിൽ ” കൂടി സ്ക്കൂട്ടറിൽ സുഹൃത്ത് റഹീസിന്റെ കൂടെ യാത്ര ചെയ്യുമ്പോഴാണ് ഹൃദയം തുളയ്ക്കുന്ന കുത്തിനു സാബിതിന്റെ ജീവൻ പൊലിഞ്ഞത് . പോലീസ് അന്വേഷണം ഊർജിതമാക്കി, പ്രതികൾ ജയിലിലുമായി .
കേസിൽ ഒരു സെപഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുവാൻ 2013 ൽ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും, 2016 മെയ് വരെ ആ സർക്കാർ അനങ്ങിയില്ല . ആ പ്രദേശത്തെ മുസ്ലിംലീഗ് MLA
NA നെല്ലികുന്നിന്റെ കൂടി പിന്തുണയോടെ ഭരിക്കുന്ന ഉമ്മൻചാണ്ടി സർക്കാറായിരുന്നു 2013ഇൽ ഭരണത്തിൽ ഉണ്ടായിരുന്നത്. തുടർന്നു വന്ന പിണറായി സർക്കാറാണ് 2016 നവംബറിൽ സീനിയർ അഭിഭാഷകൻ Adv A Muhammedനെ സ്പഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. അതിനിടയിൽ പ്രതികൾ ജാമ്യത്തിലിറങ്ങി. വിചാരണ വല്ലാതെ നീണ്ടു പോയി. വിചാരണ കഴിഞ്ഞു പ്രതികളെ കോടതി കുറ്റ മുക്തരാക്കി കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് ഓഫീസായ ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരു ഷോപ്പിൽ നിന്നുമാണ് 2014 ഡിസംബറിൽ സൈനു ആബിദിൻ എന്ന ചെറുപ്പക്കാരനെ വൈകുന്നേരം സംഘ് പരിവാരം വെട്ടി കൊ ല്ലുന്നത് . പ്രതികളെ പിടിച്ചു. ഊർജിതമായ അന്വേഷണം നടത്തി. സെഷൻസ് കോടതിയിൽ ജാമ്യപേക്ഷ വന്നപ്പോൾ അന്നത്തെ സെഷൻസ് ജഡ്ജ് കേസിൽ തടവു വിചാരണ ഉത്തരവായി. എന്നാൽ ഹൈക്കോടതിയിൽ നിന്നും പ്രതികൾ ജാമ്യം സമ്പാദിച്ചു. എങിനെ?
ആ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു പറഞ്ഞു സൈനുൽ ആബിദിന്റെ പിതാവ് നൽകിയ അപേക്ഷ എന്തു കൊണ്ടാണ് UDF ലെ അഭ്യന്തര മന്ത്രി നിരസിച്ചത് ? ആരുടെ താൽപര്യമായിരുന്നു അന്നത്തെ ആഭ്യന്തര വകുപ്പിനു സംരക്ഷിക്കേണ്ടിയിരുന്നത് ? 2017 മാർച്ച് 20നാണ് ചൂരി പള്ളിയിൽ വെച്ച് 29 വയസ്സ് മാത്രം പ്രായമുള്ള റിയാസ് മൗലവി മൂന്നു RSS കാർ കൊ ല്ലുന്നത്. മാർച്ച് 23 നു തന്നെ പ്രതികളെ അറസ്റ്റു ചെയ്തു. സംഭവം നടന്നു എൻപത്തി അഞ്ചാം (85) ദിവസം കേസിൽ സർക്കാർ സെപഷ്യൽ പ്രോസിക്യൂട്ടറിയായി സീനിയർ അഭിഭാഷകൻ Adv അശോകനെ നിയമിച്ചു. ഈ കേസിൽ , 89 ദിവസത്തിനകം കുറ്റ പത്രം സമർപ്പിച്ചു. പ്രതികൾ 7 വർഷവും 7 ദിവസവും ജയിലിൽ കിടന്നു.ഈ ഘട്ടത്തിൽ പ്രദേശത്തെ M LA ബഹു നെല്ലിക്കുന്നു പ്രതിപക്ഷത്താണ്എന്നത് കൂടി ചേർത്ത് വായിക്കുക. ലീഗിനു സാബിതു കേസിലും സൈനുൽ ആബിദ് കേസിലും സാധിക്കാത്തതാണ് റിയാസ് മൗലവി കേസിൽ പിണറായി ചെയ്തത്
സാബിത് കേസിലും റിയാസ് മൗലവി കേസിലും സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് ഒരേ മുഖ്യമന്ത്രിയാണ്.(പിണറായി വിജയൻ )കോവിഡ് ഘട്ടങ്ങളിൽ പ്രതികൾ ജമ്യത്തിനു വേണ്ടി ശ്രമിച്ചിരുന്നു. പ്രോസിക്യൂഷൻ കർശന നിലപാടു സ്വീകരിച്ചു. പ്രതികൾകു ജാമ്യം ലഭിച്ചില്ല .കാസർഗോട്ടെ MLA NA നെല്ലിക്കുന്നിന്റെ പിന്തുണയോടെ ഭരിച്ചിട്ടും, RSS പ്രതികളായ കേസിൽ , കേസു വീഴ്ച കൂടാതെ നടത്തുന്നതിനു വേണ്ടി ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ പോലും ശുഷ്കാന്തി കാണിക്കാത്തവരാണ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ വായ്ത്താരിയുമായി നമുക്കിടയിലേക്ക് വരുന്നത്. അതിഭീകരരായ ഹിന്ദുത്വ വർഗ്ഗീയതയുമായി സന്ധി ചെയ്തു അധികാരത്തിലേറുവാൻ ശ്രമിക്കുന്നവരെ പുറം കാലുകൊണ്ട് തട്ടി മാറ്റുവാൻ പ്രാപ്തരാണ് മലയാളികൾ.
Leave a Reply
You must be logged in to post a comment.